- മോഹൻലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം
- കോംഗോയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം; 64 പേർക്ക് ദാരുണാന്ത്യം
- ദക്ഷിണേഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് — നോവയുടെ ആദ്യ പിറന്നാൾ ലൂർദ് ആശുപത്രിയിൽ ആഘോഷിച്ചു
- റിട്ടയേർഡ് അധ്യാപകർക്കായി ഓർമ്മച്ചെപ്പ് തുറന്ന് ബോൾഗാട്ടി K.L.C.W.A
- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
Author: admin
കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ‘സുവർണ്ണ ജൂബിലി ഗാനം’ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഹൈബി ഈഡൻ എം.പിക്ക് സി.ഡി. യുടെ മാതൃക കൈമാറി പ്രകാശനം ചെയ്തു. കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഷെവ. ഡോ. പ്രീമസ് പെരിഞ്ചേരി രചിച്ച ഈ ഗാനത്തിന് ഫാ. ടിജോ തോമസ് സംഗീതം നൽകിയതും അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ചതുമാണ്. വരാപ്പുഴ അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ, കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുനമ്പം: റിലേ നിരാഹാര സമരത്തിൻ്റെ . മുപ്പത്തി നാലാം ദിനത്തിൽ ഫാ മാത്യു നിലംബൂർ മാർത്തോമ, ഡേവിസ് സ് സ്രാമ്പിക്കൽ, ഉഷ ഡേവിസ്, ഡെസ്മി ഡെന്നി, എവ്‌ലിൻ ഡെന്നി, സിന്റ ആന്റണി, മേരി ആന്റണി, എന്നിവർ നിരാഹരം ഇരുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, രൂപത ആലോചന സമിതി അംഗങ്ങൾ, ദീപിക മുൻ എംഡി യും പാലാ രൂപതയിലെ കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരിയും പ്രമുഖ പ്രഭാഷ കനുമായ ഫാ. മാത്യു ചന്ദ്രൻകുന്നേലും ഇടവക പ്രതിനിധികൾ, കെസിഎംഎസ്/ സിആർഐ ഡയറക്ടർ ഫാ. റോയ് കണ്ണച്ചിറ , സി ആർദ്ര, ഫാ റോയ് വരാപ്പുഴ അതിരൂപത കെസിബിസി വിദ്യഭ്യാസ കമ്മീ ഷൻ സെക്രട്ടറിയും, സംസ്ഥാന ടീച്ചേർസ് ഗിൽഡ് ഡയറക്ടറുമായ ഫാ ആന്റണി അറക്കൽ കോട്ടപ്പുറം രൂപത ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ സിബിൻ ഫ്രാൻസിസ്, കേരള കാത്തലിക്ക് ടീച്ചേർസ് ഗിൽഡ് പ്രസിഡന്റ് ജോം മാത്യു, വരാപ്പുഴ അതിരൂപത പ്രസിഡന്റ്…
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക പ്രമേഹ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രോഗികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച പ്രമേഹ ബോധവൽക്കരണ ക്ലാസ് ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ സുനു കുര്യൻ ഡയബറ്റിക് ദിന സന്ദേശം നൽകി. ഡയബറ്റിക് ന്യൂറോപ്പതിയെക്കുറിച്ച് ന്യൂറോളജി വിഭാഗം മേധാവി ഡോ. ബോബി വർക്കി, പ്രമേഹ രോഗത്തെക്കുറിച്ച് എൻഡോക്രൈനോളജിസ്റ്റ് ഡോ. നവ്യ മേരി കുര്യൻ എന്നിവർ ക്ലാസ്സ് നയിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ പ്രമേഹ ബോധവൽക്കരണം നൽകുന്ന സ്കിറ്റും ബോധവൽക്കരണ സന്ദേശങ്ങളും ആശുപത്രിയിലെ വിവിധ ഒ.പി കൾ കേന്ദ്രീകരിച്ച് നടത്തി. സീനിയർ കൺസൾട്ടന്റും ഡയബറ്റോളജിസ്റ്റുമായ ഡോക്ടർ ജോയിസൺ എബ്രഹാം ഡയബറ്റിക് ദിനത്തോട് അനുബന്ധിച്ച് ലൂർദ് ആശുപത്രി ആരംഭിക്കാൻ പോകുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. നവീകരിച്ച പൊഡിയാട്രി ക്ലിനിക്, ഡയബറ്റിക് കൗൺസിലിംഗ് സെൻ്റർ എന്നിവയുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. നഴ്സിംഗ് അസിസ്റ്റൻറ്…
ന്യൂയോർക്ക് : ഇറാന്‍റെ യുഎൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി ടെക്ക് ഭീമൻ ഇലോൺ മസ്‌ക്. അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത പദവിയിലെത്തിയതിന് പിന്നാലെയാണീ നീക്കം . ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകള്‍ ഇരുവരും നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. മസ്‌കും അംബാസഡര്‍ അമീർ സഈദ് ഇറവാനിയും ന്യൂയോർക്കിലെ രഹസ്യ സ്ഥലത്ത് ചര്‍ച്ച നടത്തിയതായും ഒരു മണിക്കൂറിലധികം ചര്‍ച്ച നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നോട് ആശയവിനിമയം നടത്തുന്നതിൽ മസ്‌കാണ് പ്രധാന പങ്കുവഹിച്ചിക്കുന്നത്. ട്രംപിന്‍റെ ആദ്യ ടേമിൽ, ഇറാനും യുണൈറ്റഡ് സ്റ്റേറ്റസും തമ്മിലുള്ള 2015-ലെ ആണവ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിച്ചിരുന്നു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഏകപക്ഷീയമായ കരാർ എന്നാണ് ട്രംപ് അന്നതിനെ വിശേഷിപ്പിച്ചത്. ഇറാന്‍റെ എണ്ണ വരുമാനത്തിന്മേലും അന്താരാഷ്‌ട്ര ബാങ്കിങ് ഇടപാടുകളിലും കടുത്ത സാമ്പത്തിക ഉപരോധവും ട്രംപ് ഏർപ്പെടുത്തിയിരുന്നു.
ന്യൂഡൽഹി: വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പ്രൈമറി ക്ലാസുകൾ (അഞ്ച് വരെ) ഓൺലൈനാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്ന് അതിഷി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിൽ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുന്നതിന് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിആർഎപി – 3 നടപ്പിലാക്കിയതിന് ശേഷം വെള്ളിയാഴ്‌ച മുതൽ 20 അധിക ട്രിപ്പുകൾ സർവിസുകളിൽ ഉൾപ്പെടുത്തുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) എക്‌സിലൂടെ അറിയിച്ചു. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക. ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിൻ്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവയ്ക്കുന്നതായിരിക്കും. അന്തർസംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും.
കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ നാലിനുണ്ടായ അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ദേവ കമ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവിൽ വെച്ചാണ് ബസ് മറിഞ്ഞത്. അപകട സമയത്ത് ബസിൽ 14 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഒമ്പതു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ പണം ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം.ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തിൽനിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടികൾ വൈകുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചതിൽ ഉൾപ്പെടെ കേന്ദ്രം പണം ആവശ്യപ്പെട്ടെന്നും എജി കോടതിയെ അറിയിച്ചു. കേന്ദ്രം കുടുതൽ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതിയും ചോദിച്ചു. വയനാടിനു പണം നൽകിയില്ല എന്ന കാര്യത്തിൽ നിലപാട് പറയുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ എഎസ്ജി പറഞ്ഞു. ഈ മാസം അവസാനത്തോടെ എത്ര പണം നൽകുമെന്ന കാര്യത്തിൽ കൃത്യമായ നിലപാട് അറിയിക്കുമെന്നും എഎസ്ജി കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ മന്ത്രി കെ.രാജന് രംഗത്തുവന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും നല്‍കിയില്ല. എസ്ഡിആര്എഫില് തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം…
മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിനാലാം ദിനത്തിലേക്ക്.മുപ്പത്തിമൂന്നാം ദിനത്തിൽ കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ്മാതാ ദേവാലയ വികാരി ഫാ. ബിജു തേങ്ങാപുരയ്ക്കലും ഇടവക അംഗങ്ങളും, ഗാന്ധി പീസ് ഫൗണ്ടേഷൻ അംഗങ്ങളും, മുനമ്പം – കടപ്പുറംഇടവകയിൽ നിന്നുമുള്ള അംഗങ്ങളുമായിരുന്നു നിരാഹാരമിരുന്നത്. കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, കേന്ദ്ര തൊഴിൽ സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ, കെ ആർ എൽ സി സി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെസിബിസി പ്രൊലൈഫ് ഡയറക്ടർ റവ.ഡോ. ക്ലീറ്റസ് കതിർപറമ്പിൽ,കൊല്ലം രൂപതാ വികാരി ജനറൽ മോൺ ഡോ.ബൈജു ജൂലിയൻ, കൊല്ലം രൂപതാ പ്രൊക്കുറേറ്റർ ഫാ. ജോളി അബ്രഹാം,മിനിസ്റ്ററി കോർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, നീണ്ടകര ഫൊറോന വികാരി റവ.ഡോ.റോൾഡൻ ജേക്കബ്, ലേറ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, കൊല്ലം കൊട്ടിയം ഫെറോന വികാരി ഫാ. അമൽ രാജ്,കെആർഎൽസിസി മെമ്പർ അനിൽ ജോൺ, ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മിറ്റി…
മുനമ്പം: നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധമാണെന്ന് തലശ്ശേരി അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി . മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ഒരു ജനത റവന്യൂ അവകാശങ്ങൾക്ക് വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. നീതി ആരുടെയും ഔദാര്യമല്ല അവകാശമാണ് . മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുനമ്പം ജനത ഉയർത്തിയ വിഷയം മുനമ്പത്തിൻ്റെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ലെന്നും അവർ നാടിന് നല്കിയ ചരിത്ര സംഭാവനയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്,കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ ,അതിരൂപത കെസിവൈഎം ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, പ്രസിഡൻ്റ് ജോയൽ പുതുപറമ്പിൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, കത്തോലിക്ക കോൺഗ്രസ് നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡൻ്റ് തോമസ് വർഗ്ഗീസ്, മുക്തിശ്രീ ഭാരവാഹി ഷെൽസി കാവനാടി, കത്തോലിക്ക കോൺഗ്രസ് യുവജന വിഭാഗം അംഗം സിജോ കണ്ണെഴുത്ത് ,കത്തോലിക്ക കോൺഗ്രസ്…
തിരുവനന്തപുരം: ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎൽസിഎ സംസ്ഥാന സമ്പൂർണ്ണ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം അതിരൂപത വികാരി ജനറൽ യൂജിൻ പെരേര നിർവ്വഹിച്ചു. കേരള ലത്തീൻ കത്തോലിക്കാ സഭാ ദിനാചരണത്തിന്റെ ഭാഗമായാണ് സമ്പൂർണ്ണ സമ്മേളനം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിലെഎല്ലാ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളിലും സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ സമാപനമായാണ് കെഎൽസിഎയുടെ നേതൃത്വത്തിൽ ഡിസംബർ 15ന് തിരുവനന്തപുരത്ത് സമ്പൂർണ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സമുദായംഗങ്ങൾ സംബന്ധിക്കും. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ശുപാർശകൾ നടപ്പിലാക്കുക, വിഴിഞ്ഞം സമരത്തിലെ കേസുകൾ പിൻവലിക്കുക, മുതലപ്പൊഴി ഹാർബർ ശാസ്ത്രീയ പരിഹാരം ഉണ്ടാക്കുക, മുനമ്പം ഭൂമി പ്രശ്നത്തിൽ ഭൂ ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക, കടൽ ഭിത്തി നിർമ്മാണം നടത്തി തീരം സംരക്ഷിക്കുക, സമുദായ സർട്ടിഫിക്കറ്റ് വിഷയം പരിഹരിക്കുക, ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം പരിഹരിക്കുക…
Subscribe to Updates
Get the latest creative news from FooBar about art, design and business.