- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Author: admin
തിരുവനന്തപുരം : ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്‌കാരങ്ങൾ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗവുമായ ഡോക്ടർ ബി ഇഖ്ബാൽ. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ വേണം. സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർ ഇഖ്ബാൽ മുന്നോട്ടുവയ്ക്കുന്നത്. ആശുപത്രി സേവന മേഖലകൾ എല്ലാം ആധുനികവൽക്കരിക്കണമെന്നും ഫേസ് ബുക് പോസ്റ്റിൽ അദ്ദേഹം നിർദേശിക്കുന്നു.
വാഷിങ്ടൺ: പ്രതിഷേധങ്ങൾക്കൊടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചു . 24 മണിക്കൂർ നീണ്ട ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51-50 വോട്ടിനാണ് ബിൽ പാസായത്. വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് ട്രംപിന് അനുകൂലമായത്. ബിൽ അടുത്ത ഘട്ടത്തിൽ പ്രതിനിധി സംഭയുടെ പരിഗണനക്ക് വരും. ദേശീയദിനമായ ജൂലൈ നാലിന് മുമ്പ് നിയമനിർമാണത്തിനാണ് ട്രംപിന്റെ ശ്രമം. സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് . കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് ഏറെ എതിർപ്പുകളുണ്ടായി .
കൊച്ചി: പ്രക്ഷോഭങ്ങൾക്കൊടുവിൽ ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാൻ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് സർക്കാർ അനുമതിയായി. 3.6 കിലോമീറ്റർ ദൂരത്തിലാണ് പുതിയ കടൽഭിത്തി നിർമ്മിക്കുക . കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നത് . തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് സർക്കാർ അനുമതി നൽകുന്നത്. പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു . ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം. 7.3 കിലോമീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ലാണ് പൂർത്തിയാക്കിയത് . 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം .10 കി.മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട്…
വൻകിട കമ്പനികളുടെ യാനങ്ങൾ ആഴക്കടലിൽനിന്ന് മീൻ പിടിക്കാൻ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി, വ്യാവസായികാടിസ്ഥാനത്തിൽ ആഴക്കടലിലെ മത്സ്യസമ്പത്ത് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങി.
കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും നാളെ (ജൂലൈ 3) നടക്കും. വൈകീട്ട് 4.30ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരക്കും. തുടർന്ന് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടക്കും. രൂപത വാർഷിക പദ്ധതിയുടെയും ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് ഊട്ടുനേർച്ചയുമുണ്ടാകും. തിരുനാളിൻ്റെ രണ്ടാം ദിനത്തിൽ ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപത ഫിനാൻഷ്യൽ അഡ്മിസ്ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി പ്രസംഗിച്ചു. സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ സഹവികാരി ഫാ. ആൽഫിൻ ജൂഡ്സൻ സഹകാർമ്മികനായിരുന്നു. പ്രദക്ഷിണവും നടന്നു.…
കൊച്ചി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരൂമാനിച്ചത് ആശ്വാസകരമെന്ന് കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദിരേഖപ്പെടുത്തുന്നു. ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ അധികഫണ്ടും അനുവദിക്കണം. പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടമെന്ന നിലയില്‍ ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. 344 കോടി രൂപ ചിലവഴിച്ച് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലാണ്.ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍ തോടു മുതല്‍ വടക്കോട്ട് കണ്ണമാലി. കമ്പനിപ്പടി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി, സൗദി പ്രദേശങ്ങളില്‍ പുരയിടങ്ങളിലുള്‍പ്പെടെ കടല്‍ കയറുകയാണ്. വര്‍ഷങ്ങളായി ഈ പ്രദേശങ്ങള്‍ കടലാക്രമണത്തിന്‍റെ ഭീതിയിലാണെങ്കിലും ഈ വര്‍ഷം കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നിരന്തരമായി കടലാക്രമണ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കടല്‍കയറ്റത്തിന്‍റെ…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി സ്വയംസഹായ സംഘങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ മൈക്കിൾ, അസോസിയേഷൻ പ്രസിഡന്റ് തങ്കമണി, അസി.പ്രൊജക്ട് ഓഫീസർ ബിജു ആൻ്റണി, ജോർജ്ജ്, അസോസിയേഷൻ സെക്രട്ടറി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു. മൈക്കിൾ,ജോർജ്ജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ ഓഡിനേറ്റർ ജയരാജ് എന്നിവർ നേതൃത്വം നൽകി.
2025ലെ വലിയ ജൂബിലി വർഷത്തിന്റെ ഭാഗമായിട്ട് പുരോഹിതരുടെ ജൂബിലി ജൂൺ 23 ന് ആരംഭിച്ചു. പുരോഹിതന്മാരെയും സമർപ്പിത ജീവിതത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടന്നത് .
ഒരു കുമ്പസാരക്കാരൻ എങ്ങനെയായിരിക്കണം എന്ന് ഡ്രിയുടെ ജീവിതം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നതിന്റെ ശുഭ സൂചന നൽകി 16 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. നോത്രെഡാം കത്തീഡ്രൽ പുനസ്ഥാപിച്ച ശേഷം നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ 16 വൈദികർ അഭിഷിക്തരായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
