- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
- ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥാ പ്രവർത്തകർക്കു വേണ്ടിയുള്ള ജൂബിലി
- തിരുവനന്തപുരം മലങ്കര അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
- നൈഗറിൽ മാമോദീസ ചങ്ങിനിടയിലെ വെടിവെയ്പ്പിൽ 22 പേർ മരിച്ചു
- അയേൺ ബീമുമായി, വ്യോമപ്രതിരോധത്തിൽ സൂപ്പർ പവറായി ഇസ്രായേൽ
Author: admin
മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ ജൂഡീഷ്യൽ കമീഷൻ അന്വേഷണം നടത്തണമെന്ന സർക്കാരിൻ്റെ തീരുമാനം സമര സമിതി തള്ളി. 2008 ൽ നിയോഗിച്ച നിസ്സാർ കമ്മീഷൻ ഒരു ജൂഡിഷ്യൽ കമ്മിഷൻ ആയിരുന്നു. അതേ തുടർന്ന് 2022 ൽ ഇവിടുത്തെ ജനങ്ങൾ അറിയാതെയാണ് ഭൂമി വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നത്. 33 വർഷം റവന്യൂ അവകാശങ്ങൾ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാൽ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതാണ്.നാളെ വൈകീട്ട് 5 ന് ഭൂസംരക്ഷണ സമിതി പൊതുയോഗം ചേർന്ന് സമര മുറകൾ ആവിഷ്ക്കരിക്കുമെന്ന് ജോസഫ് ബെന്നി എന്നിവർ അറിയിച്ചു .ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ
ന്യൂഡൽഹി : നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെബിയുടെ നിബന്ധന പാലിക്കുന്നതിന്റെ ഭാഗമാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി അടുത്ത മാസം ധനമന്ത്രാലയം കാബിനറ്റ് അനുമതി തേടുമെന്നാണ് സൂചന. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.4 ശതമാനവും യൂക്കോ ബാങ്കില്‍ 95.4 ശതമാനവും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 98.3 ശതമാനവും പങ്കാളിത്തമുണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ഓഫര്‍ ഫോര്‍ സെയില്‍ വഴിയായിരിക്കും ഓഹരി വിറ്റഴിക്കുക എന്നാണ് സൂചന. വിപണിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഓഹരി വില്‍പ്പന നടത്തുക. അതേ…
കൊച്ചി: മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സി.എൽ.സി. യുടെ ഭീമ ഹർജിയിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഒപ്പ് വെച്ചു. നല്ല സമരിയക്കാരനെ പോലെ ഇന്നത്തെ യുവജനങ്ങൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം ആയി കാണുന്നതിൽ സന്തോഷമുണ്ടെന്നു പിതാവ് കൂട്ടി ചേർത്തു. വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക എന്നിവയാണ് ഭീമഹർജിയിലൂടെ ആവശ്യപ്പെടുന്നത്. സംസ്ഥാന സി.എൽ.സി. വൈസ് പ്രസിഡന്റും വരാപ്പുഴ അതിരൂപത സി.എൽ.സി. ജനറൽ സെക്രട്ടറിയുമായ ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എൽ.സി. ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എൽ.സി. വൈസ് പ്രസിഡന്റ് ആന്‍സ് നിഖിൻ ഡെന്നിസ്, വരാപ്പുഴ അതിരൂപത സി.എൽ.സി. ജോയിന്റ് സെക്രട്ടറി അലീന എലിസബത്ത് എന്നിവർ സന്നിഹിതരായിരുന്നു.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹർജി ബഹുമാപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് സി.എൽ.സി. സംസ്ഥാന പ്രസിഡന്റ് സാജു തോമസ് പറഞ്ഞു. .
ന്യൂഡൽഹി:ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഡല്‍ഹി സർക്കാർ. നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു. മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ഒന്നിലധികം സ്ഥലങ്ങളിൽ രാത്രികാല ശുചീകരണവും റോഡ് വൃത്തിയാക്കലും നടത്തി.
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. മുനമ്പം തർക്കത്തിൽ ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും എന്നാണ് വിവരം. ഡിജിറ്റൽ സർവേ സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.ഭൂമിയില്‍ ആര്‍ക്കൊക്കെ കൈവശാവകാശം ഉണ്ടെന്ന് ഉള്‍പ്പെടെ സര്‍വേയിലൂടെ അറിയണമെന്ന് വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു. 614 കുടുംബങ്ങൾക്കാണ് മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്.
കല്‍പ്പറ്റ: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും. വയനാട് ലോക്സഭാ സീറ്റില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത് . സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും ജനവിധി തേടുന്നു.
ചാലക്കുടി : ചരിത്രപ്രസിദ്ധമായ സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാളിന് ഒരുക്കമായി നടത്തുന്ന ആത്മാഭിഷേകം ബൈബിൾ കൺവെൻഷൻ തുടങ്ങി. രണ്ടാം ദിനത്തിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന കൂടാരത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വൈകിട്ട് 4:30 നിന് ജപമാല പ്രാർത്ഥനക്ക് ശേഷം ചാലക്കുടി തിരുകുടുംബ ദേവാലയത്തിലെ വികാരി ഫാ ജൈജു ഇലഞ്ഞിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഇടവക വികാരി ഡോ.ഫാ ജോൺസൺ പങ്കേത്ത്, ധ്യാനത്തിന് നേതൃത്വം വഹിക്കുന്ന പോട്ട ആശ്രമ ഡയറക്ടർ റാ ഫാ ഫ്രാൻസിസ് കർത്താനം എന്നിവർ സഹകാർമികത്വം വഹിച്ചു. ബൈബിൾ സന്ദേശത്തിൽ കുടുംബത്തിലും വ്യക്തിജീവിതത്തിലും പലവിധ തടസങ്ങൾ, പ്രേശ്നങ്ങൾ അനുഭവിക്കുന്ന ഏവരെയും പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു. തഴക്ക ദോഷങ്ങളെയും പാപവസ്ഥകളെയും വ്യക്തിജീവിതത്തിൽ നിന്ന് വചനത്തിന്റെ ശക്തിയാൽ നീക്കം ചെയ്യുമ്പോൾ ഹൃദയങ്ങൾ ശുദ്ധീകരിക്കപെടുകയും വ്യക്തികളുടെ ജീവിതം അനുഗ്രഹംകൊണ്ട് നിറയപ്പെടുകയും അതുമൂലം കുടുംബങ്ങളും സമൂഹവും നന്മനിറഞ്ഞതായി തീരുമെന്ന് ബോധ്യപെടുത്തി. പ്രശസ്ത സുവിശേഷപ്രഘോഷകനും ഭക്തിഗാന രചയിതാവുമായ ബേബി ജോൺ കാലായിന്താനിയും വചന ശുശ്രുഷക്ക്…
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹര സമരം നാൽപത്തിഒന്നാം ദിനത്തിലേക്ക് . നല്ലതാം ദിനം നിരാഹാരമിരുന്നത് എസ്എൻഡിപി യോഗം മുനമ്പം ശാഖയിലെ മുരുകൻ കാതികുളത്ത്, രഞ്ജൻ തേവാലി, സനിഷ് ആണ്ടവൻ, അനീഷ് തെറ്റയിൽ, അമ്പാടി കൊയ്യപ്പാമഠത്തിൽ, മിനി ഉദയൻ, തുഷാര സനിഷ്, വിലാസൻ പാലക്കൽ,പ്രദീപ് മുത്തണ്ടാശ്ശേരി, ഷിനി പത്മനാഭൻ, ഡെനീഷ് കൈതക്കാട്ട്, ശോഭന മുരുകൻ എന്നിവരും പ്രദേശവാസികളായ ലിസി ആന്റണി, ലൈല ആന്റണി, ഷേളി വലിയ വീട്ടിൽ, ജിബി സുരേഷ്, ശാരിക രാജേഷ്, സാലി ജോണി, ഷിബി ബിജു, ഷിജി വിൽജൻ, മേരി ആന്റണി, ഫിലോമിന സേവ്യർ എന്നിവരായിരുന്നു. ജാതി മത ചിന്തകൾ മറന്നു എല്ലാവരുംഒരുമിച്ചു നിന്നു പോരാടേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നു സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു. ശങ്കരാനന്ദ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ.സജി മഞ്ഞക്കടമ്പിൽ, വി.എസ് സെബാസ്റ്റ്യൻ, ഡോ ദിനേഷ്കർത്ത, അഡ്വ മജ്ജു…
ആയിരകണക്കിന് തീര്‍ഥാടകരുടെ സാന്നിധ്യത്തില്‍ ഓള്‍ഡ് ഗോവയിലെ (വെല്‍ഹ ഗോവ) സെ കത്തീഡ്രലില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യ ഭൗതികദേഹത്തിന്റെ ദശവാര്‍ഷിക പൊതുദര്‍ശനം ആരംഭിച്ചു.
അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള്‍ ഒന്നരവര്‍ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്‍ക്ക് എന്ത് അറുതിയുണ്ടാകാനാണ്!
Subscribe to Updates
Get the latest creative news from FooBar about art, design and business.