- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
- ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥാ പ്രവർത്തകർക്കു വേണ്ടിയുള്ള ജൂബിലി
- തിരുവനന്തപുരം മലങ്കര അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
- നൈഗറിൽ മാമോദീസ ചങ്ങിനിടയിലെ വെടിവെയ്പ്പിൽ 22 പേർ മരിച്ചു
- അയേൺ ബീമുമായി, വ്യോമപ്രതിരോധത്തിൽ സൂപ്പർ പവറായി ഇസ്രായേൽ
Author: admin
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി(കിഡ്സ്)യുടെ നേതൃത്വത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങൾക്കായി സ്നേഹസ്പർശം എന്ന പേരിൽ സായംപ്രഭ സംഗമം 2024 സംഘടിപ്പിച്ചു. കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കാർമീകത്വത്തിൽ വി.ദിവ്യബലിയോടെ സായം പ്രഭ സംഗമം ആരംഭിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ തോമസ് കളത്തിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നാടകരംഗത്തും മലയാള ചലച്ചിത്രരംഗത്തും തൻറെ അഭിനയ മികവ് തെളിയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിനി ആർട്ടിസ്റ്റ് പൗളി വത്സൻ പ്രസ്തുത ചടങ്ങ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന മലയാളടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തി നേടിയ സിനി ആർട്ടിസ്റ്റും തിരക്കഥാകൃത്തുമായ സലിം ഹസൻ മുഖ്യപ്രഭാഷണം നിർവഹിച്ചു കെ സി ബി സി , ജെ പി…
വത്തിക്കാന്‍ സിറ്റി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകി പദ്മവിഭൂഷൺ ഡോ കെ ജെ. യേശുദാസും, ഫാ. പോളും 100 വൈദീകരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ആത്മീയ സംഗീത ആല്‍ബം ‘സര്‍വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്. മണ്‍മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി.സി. ദേവസ്യാ രചിച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന സംസ്‌കൃത ഗീതമാണ് ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജ് ചേര്‍ന്ന് ആല്‍ബമാക്കിയത്. ദൈവപുത്രനായ യേശു പഠിപ്പിച്ച ഏറ്റവും വിശിഷ്ടമായ…
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സമ്പൂർണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 29 ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ഫിലിപ്നേരി നിർവ്വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയിൽ നടക്കുന്ന പരിപാടിയിൽ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. കേരളത്തിൽ ലത്തീൻ കത്തോലിക്കാ സഭ സംസ്ഥാനതലത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബർ 15നാണ് തിരുവനന്തപുരത്ത് സമ്പൂർണ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയല്ല എന്ന നിയമപരമായ വസ്തുതയ്ക്ക് പിന്തുണ കൊടുക്കുന്ന തരത്തിലുള്ള നടപടികൾ കോടതിയിൽ ഇരിക്കുന്ന കേസുകളിൽ ഹാജരാക്കി വിഷയം എത്രയും അവസാനിപ്പിക്കാനും ഉടമകളുടെ റവന്യൂ അവകാശം പുനസ്ഥാപിക്കാനും സർക്കാർ തയ്യാറാകണം എന്നതായിരിക്കും സമ്മേളനത്തിൽ ഉയർത്തുന്ന ആവശ്യം. നവംബർ 30 ന് കണ്ണൂരിൽ എത്തിച്ചേരുന്ന പതാകപ്രയാണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവ്വഹിക്കും.…
മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന നിരാഹര സമരത്തിന്റെ നാല്പത്തിയാറാം ദിനം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു. പതിനാലുപേർ നിരാഹര സമരത്തിൽ പങ്കുചേർന്നു. മുനമ്പം ജനതയുടെ സമരം രാജ്യനന്മയ്ക്കായാണെന്നും, വിജയം കാണും വരെ എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകേണ്ടത് അവശ്യമാണെന്നും കോട്ടയം ഭാരതീയ നസ്രാണി പ്രസിഡന്റ് ജോണി ജോസഫ് തോപ്പിൽ പ്രസ്താവിച്ചു.
മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള ദി വയര്‍ റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിങ് ശതമാനം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്.…
ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റില്‍ നട്ടംതിരിഞ്ഞ് തമിഴ്‌നാട്. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഇതിനകം തന്നെ സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി. വരും മണിക്കൂറുകളില്‍ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, അരിയലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ 10 കിലോമീറ്റർ വേഗതയില്‍ വടക്ക് ദിശയിലേക്ക് നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 190 കിലോമീറ്റർ തെക്കുകിഴക്കായും തമിഴ്‌നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് 470 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്ന് 580 കിലോമീറ്റർ തെക്കുകിഴക്കായും ചെന്നൈയിൽ നിന്ന് 670 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുള്ളത്. ഈ ന്യൂനമര്‍ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി നവംബർ 27 ന് ചുഴലിക്കാറ്റായി മാറുകയും അതിശക്തമായ മഴക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റിന് സാധ്യത. തെക്ക് പടഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദം ആയി മാറിയതിനെത്തുടർന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും പരമാവധി 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്ത് വെള്ളിയാഴ്‌ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ വിലക്കുണ്ട്. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ക്രിസ്ത്യൻ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഈ നടപടി ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിലുണ്ടായ കുക്കി-മെയ്‌തി സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. മണിപ്പൂരില്‍ നടന്ന സമാനമായ മറ്റ് രണ്ടു കേസുകൾ കൂടി ഏജന്‍സി അന്വേഷിക്കുമെന്നും എൻഐഎ പത്രക്കുറിപ്പിൽ അറിയിച്ചു.വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഈ നടപടി. നവംബർ 11 ന് ബോറോബെക്രയിൽ നിരവധി വീടുകൾ കത്തിക്കുകയും രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്‌ത കേസാണ് ഇവയിൽ ആദ്യത്തേത്. അജ്ഞാതരായ അക്രമികൾ 3 സ്‌ത്രീകളും 3 കുട്ടികളും ഉൾപ്പെടെ 6 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇതിനൊപ്പം അന്വേഷിക്കും. നവംബർ 11-ന് തന്നെ ജകുരധോർ കരോങ്, ബോറോബെക്ര പൊലീസ് സ്‌റ്റേഷനുകളിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് പോസ്‌റ്റിന് നേരെ സായുധ തീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടതാണ് എൻഐഎ അന്വേഷിക്കുന്ന രണ്ടാമത്തെ കേസ്. ആക്രമണത്തിൽ ഒരു സിആർപിഎഫ് കോൺസ്‌റ്റബിളിന് വെടിയേറ്റിരുന്നു. പിന്നാലെ സുരക്ഷാ സേനയും…
തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. മാലിന്യ നിർമ്മാജന നടപടികൾ ശക്തമാക്കിയതോടെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതും കുറഞ്ഞു. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. ഹരിത കർമ്മ സേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. കമ്പനി ഇവയ്ക്ക് മികച്ച വിലയിട്ട് തുക ഹരിത കർമ്മ സേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. നിലവിൽ 35352 ഹരിത കർമ്മ സേന അംഗങ്ങൾ ആണുള്ളത്. 2021 ജനുവരി 26 മുതലാണ് ഹരിത കർമ്മ സേന വാതിൽപടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, വില നൽകി വാങ്ങാൻ തീരുമാനിച്ചത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽ പടി സേവനം നടപ്പാക്കി വരുന്നത്. പുനരുപയോഗിക്കാനാകാത്ത അജൈവ…
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെയും ചെങ്കൽപട്ടിലെയും സ്‌കൂളുകൾ അടക്കം 9 ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുവള്ളൂർ, വില്ലുപുരം എന്നിവിടങ്ങളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട എന്നിവിടങ്ങളിൽ നാളെ അതിശക്തമായ മഴയുണ്ടാകുമെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.