- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
- ചേലക്കരയെ വീണ്ടും ചുവപ്പിച്ച് യു ആർ പ്രദീപ്
- കന്നിയങ്കത്തില്‍ കൂറ്റന്‍ ഭൂരിപക്ഷവുമായി പ്രിയങ്ക
- മുനമ്പത്ത് ആരെയും കുടിയിറക്കില്ല; സമരക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
- പാലക്കാടിന് കൈകൊടുത്ത് രാഹുല്‍; ചേലക്കരയിൽ പ്രദീപ് ,വയനാട്ടിൽ പ്രിയങ്ക
- മുനമ്പം: സന്യസ്ഥ സംഗമം പ്രതിഷേധിച്ചു
- മാറിമറിഞ്ഞ് പാലക്കാട് ലീഡ്; വീണ്ടും ബിജെപി മുന്നേറ്റം
Author: admin
ബ്യൂണസ് എയര്‍സ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും അര്ജന്റീയൻ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മറിയ വിരമിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക രാജ്യത്തിനായുള്ള തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് താരംസമൂഹ മാദ്ധ്യമങ്ങളില്‍ കുറിച്ചു. സമകാലിക അര്‍ജന്റൈന്‍ ഫുട്ബോളില്‍ മെസിക്കൊപ്പം തന്നെ താരമൂല്യമുള്ള താരമാണ് ഡി മറിയ.കഴിഞ്ഞ ദിവസം വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന – ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരത്തിലും താരം കളിച്ചിരുന്നു. 2008ല്‍ ആണ് അദ്ദേഹം ദേശീയ ടീമിനായി അരങ്ങേറിയത്. 136 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 2010,2014,2018,2022 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2022ല്‍ അര്‍ജന്റീന ചാമ്പ്യന്മാരായ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഡി മറിയ ഗോള്‍ നേടിയിരുന്നു.2021 കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഡി മറിയയുടെ ഗോളിന്റെ വ്യത്യാസത്തിലാണ് മെസിയും സംഘവും കിരീടമുയര്‍ത്തിയത്. സഹകളിക്കാരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണെന്നും അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്, അവരാണ് എന്നെ ഞാനാക്കിയത് -…
പത്തനംതിട്ട: വിവാദ റോബിൻ ബസ് ,മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പുലർച്ചെ രണ്ട് മണിയോടെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയ എം വി ഡി ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.റോബിൻ ബസിനെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗർമാർക്കെതിരെയും നടപടി സ്വീകരിച്ചേക്കും.കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്ന് റോബിൻ ബസിന്റെ നടത്തിപ്പുകാർ പ്രതികരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയില്ലാതെ ഇന്നലെ റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.ടൂറിസ്റ്റ് ബസുകൾ മറ്റു ബസുകളെപ്പോലെ സർവീസ് നടത്തുന്നതു തടഞ്ഞ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെതിരെ റോബിൻ ബസ് ഉടമ ഗിരീഷ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ കക്ഷിചേരാൻ കെ എസ് ആർ ടി സി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
കൽപ്പറ്റ:സംസ്ഥാന സർക്കാർ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വയനാട് നടന്ന നവകേരള സദസിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം .അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630 ഉം കാസർകോട്ട് 14,232 ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങൾ മുന്നോട്ടുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.നേരത്തെ ,സർക്കാർ പരാതികളിലൊന്നും തീർപ്പുണ്ടാക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു .
ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെക്കുകയാണെങ്കിൽ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവർണറെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.സംസ്ഥാനത്തിന്റെ ഗവർണർ തെരഞ്ഞെടുക്കപ്പെടാത്ത തലവനാണ്. നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ല-കോടതി വ്യക്തമാക്കി .ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ പ്രസിഡന്റിന്റെ അഭിപ്രായം തേടുകയോ ചെയ്യാം. ഭരണഘടന അനുച്ഛേദം 200 പ്രകാരം തടഞ്ഞുവെക്കുന്ന ബില്ലുകൾ ഉടൻ നിയമസഭക്ക് തിരിച്ചയച്ച് മാറ്റങ്ങൾ നിർദേശിക്കാം.ഈ മാറ്റങ്ങൾ വരുത്തിയോ വരുത്താതെയോ നിയമസഭ ബിൽ പാസാക്കി വീണ്ടും ഗവർണർക്ക് സമർപ്പിച്ചാൽ നിർബന്ധമായും ബില്ലിന് അനുമതി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
വാഷിംഗ്ടൺ: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു. യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സ്കൂളിലെ നാലാം വർഷ വിദ്യാർഥിയും ഡൽഹി സ്വദേശിയുമായ ആദിത്യ അദ്ലാഖ്(26) നെയാണ് കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.യുഎസിലെ ഒഹായോയിൽ വെടിയേറ്റ് കാറിൽ കിടന്ന ആദിത്യയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്ന് സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.
ഗസ്സ സിറ്റി: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ബന്ദികളെ കൈമാറും.വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായുള്ള യുദ്ധത്തടവുകാരുടെ മോചനം സംബന്ധിച്ച അനിശ്ചിതത്വമാണ് വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതിന് താമസമുണ്ടാക്കിയത് . വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നതോടെ ഇന്നലെയും വിവിധതലങ്ങളില്‍ ചര്‍ച്ചകൾ നടന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ ഇസ്റായേലിലും വെസ്റ്റ് ബാങ്കിലും സന്ദര്‍ശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. സ്പെയിന്, ബെല്‍ജിയം പ്രധാനമന്ത്രിമാരും ഇസ്റായേൽ , ഫലസ്തീന് അധികൃതരുമായി സംസാരിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദി, ഖത്തര്‍ പ്രഥിനിധികളുമായി വെടിനിര്‍ത്തല്‍ വിഷയം ചര്‍ച്ചചെയ്തു.
തൃശൂർ:പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. ചാലക്കുടി ദേശീയപാതയിലാണ് അപകടം. തൃശൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു.കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് എഡ്വിൻ. ബൈക്കിൽ നിന്ന് തെറിച്ച് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് ആന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
|പോരാട്ടം പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടി: കെ.സി. വേണുഗോപാൽ|
കോഴിക്കോട് :മോദിയുടെ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഇന്ന് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന് ഐക്യദാര്‍ഢ്യ മഹാറാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ.സുധാകരന്.ഗുജറാത്തിലെ മുസ്ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശകാര്യ നയങ്ങളിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പലസ്തീനൊപ്പം നില്‍ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. കെ. സുധാകരന് കൂട്ടിചേര്‍ത്തൂ.
Subscribe to Updates
Get the latest creative news from FooBar about art, design and business.