- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
- ലോകസമാധാനത്തിനായി മ്യാൻമറിലെ സഭ പ്രാർത്ഥനാദിനം ആചരിക്കുന്നു
- 44-ാം വയസ്സിലെ കുഞ്ഞും, പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനിയുടെ വിശ്വാസ യാത്രയും
- കുരിശിന്റെ് വഴിയെ, KCYM പൊൻവിള
- ഇന്ത്യൻ യൂണിവേഴ്സിറ്റി കലോത്സവത്തിലും തിളങ്ങി, കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ്
- ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വാർഷികം
- കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പീഡാസഹനയാത്രയുടെ വാൾ പോസ്റ്റർ പ്രകാശനം ചെയ്തു
Author: admin
കൊച്ചി : കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി വർഷം വിളംബരം ചെയ്തുകൊണ്ട് യുവജന റാലിയും, 50 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് 50 പതാകകൾ ഉയർത്തുകയും ചെയ്തു. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ നിന്ന് തുടങ്ങിയ യുവജന റാലി കെ.സി.വൈ.എം. കൊച്ചി രൂപത മുൻ ഡയറക്ടർ ഫാ. ടോമി മണക്കാട് ഫ്ലാഗ് ഓഫ് ചെയ്ത്, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണിക്ക് പതാക കൈമാറി. ഫോർട്ട്കൊച്ചി ബിഷപ്പ് ജോസഫ് കുരീത്തറ നഗറിൽ യുവജനറാലി എത്തിച്ചേരുകയും കെ.സി.വൈ.എം അറ്റ് 50; ചരിത്രത്തിലൂടെ എന്ന പരിപാടി കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1975ൽ കൊച്ചി രൂപതയിൽ സ്ഥാപിതമായ യുവജനപ്രസ്ഥാനം ഒട്ടേറെ ജനകീയ മൂന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു എന്നും, ക്രിസ്തുവിന്റെ ആദർശങ്ങളിൽ അടിസ്ഥാനമിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ്…
കെ.സി.വൈ.എം കലൂർ മേഖല യുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന യൂത്ത് ഡേ സെലിബ്രേഷന്റെ നാമപ്രകാശനം കെ.സി.ബി.സി യുവജന കമ്മീഷൻ്റെ ചെയർമാൻ ഡോ. ക്രിസ്തുദാസ്.ആർ, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ എന്നിവർ ചേർന്ന് കെ.സി.വൈ.എം കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന് കൈമാറി പ്രകാശനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, കെ.സി.വൈ.എം കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ. ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.
ന്യൂ യോർക്ക്: വി. ചാവറ പിതാവിൻ്റെ കുടുംബ ദർശനങ്ങൾ ഉൾക്കൊണ്ട് 1996 ൽ കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ സ്ഥാപിതമായ സിഎംഐ വൈദീകരുടെ നേതൃത്വത്തിലുള്ള ചാവറ മാട്രിമണി മുപ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ 30 -) മത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ വൂഡ്ബ്രിഡ്ജ് സിറ്റിയിലെ ടോമാർ കെട്ടിട സമുച്ചയത്തിൽ ജൂലൈ 12 ന് ഉത്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ബ്രാഞ്ചിൻ്റെ ഉത്ഘാടന കർമ്മവും ,ചാവറ കൾച്ചറൽ സെൻ്റർ കൊച്ചിയുടെ മുൻ ഡയറക്ടറും ഇപ്പൊൾ അമേരിക്കയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ചർചിൻ്റെ അസിസ്റ്റൻ്റ് വികാരിയുമായ ഫാ.ബേബി ഷെപ്പേർഡ് ആശിർവാദ കർമ്മവും നിർവഹിച്ചു. ചടങ്ങിൽ ന്യൂ ജേഴ്സി സെൻ്റ്.ജോസഫ് പള്ളി വികാരി ഫാ.പോളി തെക്കൻ, ഫാ.ആകാശ് പോൾ, ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക പ്രസിഡൻറ് സജിമോൻ ആൻ്റണി, അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ…
കൊച്ചി : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപികയിൽ മുഖപ്രസംഗം. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു . ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് അവരാണ് . മറ്റ് സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. അതേസമയം കേരളത്തിൽ കൂടെ കൂട്ടാൻ പദ്ധയിയിടുന്നുവെന്നും ദീപിക വ്യക്തമാക്കുന്നു .വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. കത്തോലിക്ക വൈദികർക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവർക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് തങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു- എഡിറ്റോറിയൽ തുടരുന്നു ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ…
വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോർട്ടിനെ ആവേശത്തിൽ ആറാടിച്ച ഉജ്ജ്വല വിജയം. ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്‌സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4 6-4. 148 വർഷത്തെ ടൂർണമെന്‍റ് ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നര്‍ മാറി. ഗ്രാൻസ്‍ലാം ഫൈനലിലെ അൽകാരസിന്‍റെ ആദ്യ തോൽവിയാണിത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ചര മണിക്കൂർ നീണ്ട ക്ലാസിക് പ്രകടനത്തില്‍ അൽകരാസ് സിന്നറെ വീഴ്‌ത്തിയിരുന്നു. പിന്നാലെ 35 ദിവസങ്ങൾക്ക് ശേഷം, നടന്ന വിംബിൾഡൺ പോരിൽ സിന്നർ തന്‍റെ മധുര പ്രതികാരം തീർത്തു വിംബിൾഡൺ കിരീടങ്ങളില്‍ ഹാട്രിക് നേടാനുള്ള അൽകരാസിന്‍റെ സ്വപ്‌നമാണ് സിന്നർ തകർത്തത്.
പി.എസ്.ജി മുട്ടുകുത്തി; ക്ലബ് ലോകകപ്പിൽ ചെൽസിക്ക് കിരീടം യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പിഎസ്‌ജിയെ മുട്ടുകുത്തിച്ചാണ് ചെൽസിയുടെ കിരീട നേട്ടം . ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസി കരുത്തരായ പിഎസ്ജിയെ തകർത്തത്.ആറ് വൻകരകളിലെ കരുത്തരായ 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടത്തിന് ആവേശോജ്വല അന്ത്യം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ ഫ്രഞ്ച് ക്ലബായ പിഎസ്ജിയെ വിറപ്പിച്ച് ഇരട്ട ഗോളും അസിസ്റ്റുമായി തിളങ്ങിയ കോൾ പാൽമറാണ് ചെൽസിയുട ഹീറോ. ജോവാ പെഡ്രോയാണ് ടീമിനായി ഗോളടിച്ച മറ്റൊരു താരം. ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻറെ ആദ്യ പകുതിയിൽ പിഎസ്‌ജിയെ ഞെട്ടിച്ച പ്രകടനമായിരുന്നു ചെൽസിയുടേത്.രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ തീവ്രശ്രമങ്ങളെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധിച്ചു. തകർപ്പൻ സേവുകളുമായി അവരുടെ ഗോൾ കീപ്പർ റോബർട്ട് സാഞ്ചസും മിന്നിയതോടെ കന്നി കിരീടവുമായി പാരിസിലേക്ക് മടങ്ങനുറച്ച പിഎസ്‌ജിക്ക് കണ്ണീരായി. മറുവശത്ത് ഗോൾകീപ്പർ…
ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെ ത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുൻഅപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്‌നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.
ബിഹാറിൽ തിരഞ്ഞെടുപ്പടുത്തിരിക്കെ ക്രമസമാധാന തകർച്ചയിൽ ബിഹാർ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 4 പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി വ്യക്തമാക്കി . ഇത് ഇന്ത്യൻ സംസ്കാരത്തിനും യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്എസിൻറെ അജണ്ടയാണ്.ആർ എസ് എസ് നിയന്ത്രണത്തിലുള്ള ചുരുക്കം ചില സ്‌കൂളുകളിലാണ് ഈ ആചാരം നടത്തിയത് . കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകൻറെയോ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കിയിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണ് – ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട്…
ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. അപകടം ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്തി . ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ സന്ദർശിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം .
Subscribe to Updates
Get the latest creative news from FooBar about art, design and business.
