- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
- ലോകസമാധാനത്തിനായി മ്യാൻമറിലെ സഭ പ്രാർത്ഥനാദിനം ആചരിക്കുന്നു
- 44-ാം വയസ്സിലെ കുഞ്ഞും, പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനിയുടെ വിശ്വാസ യാത്രയും
- കുരിശിന്റെ് വഴിയെ, KCYM പൊൻവിള
- ഇന്ത്യൻ യൂണിവേഴ്സിറ്റി കലോത്സവത്തിലും തിളങ്ങി, കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ്
- ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വാർഷികം
Author: admin
സംസ്ഥാനത്ത് രോഗം ബാധിച്ചതെരുവു നായ്ക്കളെ ദയാവധം നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ 2025-26 അധ്യേന വർഷത്തിൽ 1 മുതൽ 10 വരേയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ കണക്കുകൾ പുറത്ത് വന്നപ്പോൾ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒന്നാം ക്ലാസിൽ 16,510 കുട്ടികളുടെ കുറവുണ്ട്.
ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ രണ്ടാം വാർഷിക അനുസ്മരണ സ്മൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. നേരത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിലെത്തി. രാവിലെ പത്തിന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്‌കി നിയമിച്ചു. റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ സെലെൻസ്‌കി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത് ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത് . നിലവിലെ പ്രധാനമന്ത്രിയായ ഡെനിസ് ഷ്‌മിഹാൽ പ്രതിരോധമന്ത്രിയാകും. 2021 മുതൽ യുക്രൈനിന്റെ ഉപപ്രധാനമന്ത്രിയാണ് യൂലിയ സ്വെറിഡെങ്കോ. അമേരിക്കയുമായുള്ള ധാതുഖനന കരാറിൽ യൂലിയയുടെ പങ്ക് ശ്രദ്ദേയമായിരുന്നു. സൈന്യത്തിന് കൂടുതൽ കരുത്തും ആയുധവും നൽകുകയാകും പ്രഥമദൗത്യമെന്ന് പ്രധാനമന്ത്രിയായി നിയമിതയായതിന് ശേഷം യൂലിയ സ്വെറിഡെങ്കോ പ്രതികരിച്ചു.നിലവിലെ സാഹചര്യത്തിൽ നിർണായകമായ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ ഏറ്റവും യോഗ്യൻ ഡെനിസ് ഷ്മിഹാലാണെന്ന് സെലെൻസ്കി വ്യക്തമാക്കി. ‘‘ യുക്രൈയ്‌നിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും, യുക്രെയ്‌ൻ ജനങ്ങൾക്കുള്ള സഹായ പരിപാടികൾ വ്യാപിപ്പിക്കുന്നതിനും, രാജ്യത്തിന്റെ ആഭ്യന്തര ആയുധ നിർമാണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്ര നടപടികൾ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർതലത്തിലും മാറ്റം വരുത്തുകയാണ്.’’ – വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
ന്യൂഡൽഹി : ഊർജ്ജസ്വലയായ യുവ നേതാവും പ്രതിബദ്ധതയുള്ള കമ്മ്യൂണിയോ മിഷനറി വളണ്ടിയറുമായ അപൂർവ സെസ്, കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ പാസ്റ്ററൽ പ്ലാൻ നടപ്പിലാക്കുന്നതിനായി നാഷണൽ സിനഡ് ടീമിലും ഫെസിലിറ്റേഷൻ കമ്മിറ്റിയിലും അംഗമായി നിയമിതയായി.ഛത്തീസ്ഗഢ് മേഖലയിലെ റായ്ഗഢ് രൂപതയിലെ ഖർസിയ ഇടവകയിൽ നിന്നുള്ള അപൂർവ 1995 ഒക്ടോബർ 12 ന് ജനിച്ചു. യുവജന ശുശ്രൂഷയിലെ ആഴത്തിലുള്ള ഇടപെടലിനും കമ്മ്യൂണിയോ വളണ്ടിയർ എന്ന നിലയിൽ സഭയുടെ ദൗത്യത്തോടുള്ള അവരുടെ ആവേശകരമായ ഇടപെടലിനും അവർ അറിയപ്പെടുന്നു. നിലവിൽ റായ്ഗഢിലെ രൂപതാ യുവജന പ്രസിഡന്റ്, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (ഐസിവൈഎം) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിസിബിഐ ഇക്കോളജി കമ്മീഷന്റെ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ അവർ സേവനമനുഷ്ഠിക്കുന്നു. അപൂർവ സുവോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഓപ്ഷനുകളിലും ഡെറിവേറ്റീവുകളിലും വൈദഗ്ദ്ധ്യം നേടിയ അവർ ഒരു സ്വതന്ത്ര വ്യാപാരി കൂടിയാണ്. പ്രൊഫഷണൽ ജോലിക്കൊപ്പം, വിശ്വാസ രൂപീകരണത്തിലും നേതൃത്വ…
ഫറോക്ക്: വെനെറിനി സന്യാസിനി സഭയ്ക്ക് പുതിയ മദർ ജനറലായി ഇന്ത്യൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ സിസി മ്യൂരിങ്ങമ്യാലിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുന്ന വെനെറിനി സഭയുടെ പതിനഞ്ചാമത് ജനറൽ ചാപ്റ്ററിലാണ് നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള സഭയ്ക്ക് ആദ്യമായി ഇറ്റലിക്ക് പുറത്തുനിന്നും ഒരു മദർ ജനറലിനെ ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മലയാളിയായ സിസ്റ്റർ സിസി മദർ ജനറാളകുമ്പോൾ ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഇന്ത്യൻ പ്രൊവിൻസിന്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി കോഴിക്കോട് ചെറുവണ്ണൂർ പ്രൊവിൻഷ്യൽ ഹൗസിൽ സേവനം ചെയ്യുകയായിരുന്ന സിസ്റ്റർ സിസി, സാമൂഹിക സേവനരംഗത്ത് പൗരസമിതിയോട് ചേർന്ന് തൻറെ വ്യക്തിമുദ്ര പതിപ്പിച്ചു. തികഞ്ഞ മനുഷ്യസ്നേഹവും കാരുണ്യത്തിന്റെ മുഖവും സിസ്റ്ററിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാണ്. കണ്ണൂർ ജില്ലയിലെ പിലാത്തറ മുരിങ്ങമ്യാലിൽ തോമസ് ഏലിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ആറാമത്തെ മകളായി ജനിച്ച സിസ്റ്റർ 1992 ൽ സഭാ വസ്ത്രം സ്വീകരിക്കുകയും സഭയുടെ പല ഭവനങ്ങളിലും സേവനം ചെയ്തതിനുശേഷം 2007ൽ ഇന്ത്യൻ പ്രൊവിൻസിലെ നോവിസ് മിസ്ട്രസ് ആയി സേവനം ചെയ്തു കൊണ്ടിരിക്കെ…
കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട് ജില്ലയില്‍ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കും.
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുന്നത് . പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡൻ്റ്. കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ നൽകും. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി. തേവലക്കര ബോയ്‌സ് സ്‌കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെയാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്.
ബാഗ്ദാദ്: ഇറാഖിലെ ഷോപ്പിംങ് മാളിലുണ്ടായ വന്‍ തീപിടുത്തത്തിൽ 60 മരിച്ചു . കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഇതുവരെ 60 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയും (ഐഎന്‍എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ നിലകളിലും തീ പടര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ-കുട്ട് നഗരം വാസിത് പ്രവിശ്യയിലാണ്. ഇറാഖി വാർത്താ ഏജൻസിക്ക് (ഐഎൻഎ) നൽകിയ പ്രസ്താവനയിൽ വാസിത് പ്രവിശ്യ ഗവർണർ മുഹമ്മദ് അൽ-മിയാഹി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
