- അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ
- എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ
- മുനമ്പം റിലേ നിരാഹര സമരം നാല്പത്തി മൂന്നാം ദിനത്തിലേക്ക്
- ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം-കെആർഎൽസിസി
- കൂനമ്മാവില്‍ വി. ചാവറയച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷം; തിരുസ്വരൂപ പ്രയാണം തുടങ്ങി
- കുടുംബം സമൂഹത്തിന്റെ അടിത്തറ- ഫാ മാത്യു തടത്തിൽ
- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
Author: admin
|എസ്എഫ്ഐ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ|
പാലക്കാട്: കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ചെന്നൈ : രാജ്യവ്യാപകമായി പ്രതിപക്ഷത്തെ ആവും വിധത്തിലൊക്കെ വേട്ടയാടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നേറുന്നതിനിടെ ഇ ഡിഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേന്ദ്ര ഏജന്‍സിയുടെ ഓഫീസും അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വസതിയും തമിഴ്‌നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഒരു ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിലായ അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ പരിഹരിച്ച ഒരു കേസില്‍ നിയമപരമായ നടപടികള്‍ ഒഴിവാക്കാന്‍ മൂന്നു കോടിയാണ് തിവാരി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്നു കോടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് അമ്പത്തൊന്നു…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ്സിന് ബദലായ യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. പ്രതിപക്ഷത്തിന്‍റെ കുറ്റവിചാരണ സദസ്സ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേമത്ത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക. ആദ്യദിവസം 12 നിയോജക മണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സിൽ പങ്കെടുക്കും.
ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായി . പ്രതി ഇന്നലെ പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യങ്ങളും നുണക്കഥകളും കൃത്യമായ നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നില്ല. ആരുമായും ബന്ധം പുലര്‍ത്താത്ത വ്യക്തിയാണ് പത്മകുമാര്‍ എന്നാണ് വിവരം. ഒറ്റപ്പെട്ട ജീവിതമാണ് ഇയാളും കുടുംബവും നയിച്ചിരുന്നത്. കേബിള്‍ ടിവി, ബേക്കറി ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നിവ ഇയാള്‍ക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാണു ഒടുവിൽ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത് .എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയിൽ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതൽ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയംഉണ്ട് .
|കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം’; മൊഴി|
കൊച്ചി: നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. പണം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച്. നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് ചെക്കില്‍ ഒപ്പിട്ട നഗരസഭാ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ടെല്‍ അവീവ്:വീണ്ടും ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം . ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം . കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി.വെടിനിർത്തൽ നീട്ടാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രയേൽ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. സമാധാനക്കരാർ ലംഘിച്ച ഹമാസ് ഇസ്രയേലി നഗരങ്ങൾ ലക്ഷ്യമാക്കി മിസൈൽ തൊടുത്തു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്കും ഹമാസ് പാലിച്ചില്ലെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. വെടിനിർത്തൽ അവസാനിച്ച പ്രാദേശിക സമയം രാവിലെ ഏഴു മുതൽതന്നെ ഗാസയിൽ കനത്ത ആക്രമണം ഇസ്രയേൽ തുടങ്ങുകയായിരുന്നു. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ഇസ്രയേൽ…
ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാനായി കുടുംബം യെമനിലേക്ക് പോകുന്നത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രം. ഇപ്പോൾ യെമെൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി. ‘ബ്ലഡ്‌മണി’ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. തലാലിന്റെ കുടുംബവുമായി സംസാരിക്കുന്നതിനായി നിമിഷപ്രിയയുടെ അമ്മയും മകളും യെമെൻ സന്ദർശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ നിമിഷപ്രിയയുടെ കുടുംബം യെമെൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. 2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നുമാണ് കേസ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.