- അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ
- എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ
- മുനമ്പം റിലേ നിരാഹര സമരം നാല്പത്തി മൂന്നാം ദിനത്തിലേക്ക്
- ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം-കെആർഎൽസിസി
- കൂനമ്മാവില്‍ വി. ചാവറയച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷം; തിരുസ്വരൂപ പ്രയാണം തുടങ്ങി
- കുടുംബം സമൂഹത്തിന്റെ അടിത്തറ- ഫാ മാത്യു തടത്തിൽ
- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
Author: admin
കോഴിക്കോട്:കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും കേന്ദ്ര നിയമന നിരോധനത്തിനും എതിരെ ജനുവരി 20ന് കാസർകോടുമുതൽ തിരുവനന്തപുരം വരെ ഡിവെെഎഫ്ഐ മനുഷ്യചങ്ങല തീർക്കുന്നു. ജനദ്രോഹ നിലപാടാണ് റെയിൽവെ കേരളത്തോട് കാണിക്കുന്നത്. സംസ്ഥാനത്ത് ട്രെയിനുകളിൽ ജനം നേരിടുന്നത് ദുരിതയാത്രയാണ്. ആവശ്യമായ ട്രെയിനുകളോ പാത ഇരട്ടിപ്പിക്കലോ ഇല്ല. യാത്രാപരിഹാരത്തിനായി അനുവദിച്ചതെന്ന് പറയുന്ന വന്ദേഭാരത് ട്രെയിൻ സാധാരണ യാത്രക്കാരെ വലച്ചിരിക്കുകയാണ് .വന്ദേഭാരത് വന്നതോടെ സാധാരണക്കാർ പോകുന്ന ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്ന സ്ഥിതിയാണ്. ദീർഘദൂരയാത്രാ പരിഹാരത്തിനായി കേരളം തയ്യാറാക്കിയ സിൽവർ പദ്ധതി നടപ്പാക്കാനുള്ള അനുമതിയും കേന്ദ്രം നൽകുന്നില്ല,ഡിവെെഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
.എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വിമർശിച്ചിരുന്നു|
കാസര്‍ഗോഡ്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി രാഷ്ട്രീയപ്രചാരണത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.. കാസര്‍ഗോഡ് ജില്ലയിലെ സദസില്‍ 16698 പരാതികളാണ് ലഭിച്ചത്. ഇതില്‍ രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ എങ്കിലും ആരംഭിച്ചത് 188 പരാതികളില്‍ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.താരതമ്യേന ചെറിയ ജില്ലയായ കാസര്‍ഗോഡിന്റെ സ്ഥിതി ഇതാണെങ്കില്‍ വലിയ ജില്ലകളുടെ ഗതി എന്താവുമെന്നും ചെന്നിത്തല ചോദിച്ചു. ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് എല്ലാം ചെയ്യുന്നത്. പരാതികളില്‍ നേരിട്ട് പരിഹാരം കാണാനും മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കൊച്ചി:സംസ്ഥാനത്ത് അനുദിനം കുതിച്ചുയർന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്100 രൂപയാണ് ചൊവ്വാഴ്ച കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,785 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 46,280 രൂപയാണ്. കഴിഞ്ഞദിവസം സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,885 രൂപയായിരുന്നു തിങ്കളാഴ്ചയിലെ വില. ഒരു പവന് സ്വര്‍ണത്തിന് 47,080 രൂപയും.
|2025-ഓടെ കാക്കനാട്- ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എൽ. പ്രതീക്ഷിക്കുന്നത്.|
|സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; അന്‍പതോളം പേര്‍ക്ക് പരിക്ക് |
ചെന്നൈ:ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും നാല് പേര് മരിച്ചു.ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാവിലെ 9 മണി വരെ അടച്ചിടും. 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. കനത്ത മഴയെ തുടർന്ന് വന്ദേഭാരത്ത് ഉൾപ്പെടെ 119 ട്രെയിനുകൾ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിച്ചു. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്.ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ് . ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കും.
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരം. ചെന്നൈ ജില്ലയിലെ ആറ് ഡാമുകളും റിസര്‍വോയറുകളും 98 ശതമാനം നിറഞ്ഞു.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ശക്തിപ്രാപിച്ച് മിഷാംഗ് ചുഴലിക്കാറ്റായി കരയിലേക്കു വീശിയടിക്കുന്നു. മച്ചിലിപട്ടണം, മഹാബലിപുരം, ചെന്നൈ എന്നിവിടങ്ങളിലടക്കം വൻ നാശം. മതിലിടിഞ്ഞു രണ്ടു പേർ മരിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ വഴിയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. സബ്വേകളും അടിപ്പാലങ്ങളും റെയിൽ ട്രാക്കുകളും വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ കൂട്ടത്തോടെ ഒലിച്ചുപോയി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. ഇതോടെ ദുരിതാശ്വാസ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്.രാമചന്ദ്രന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെളളം കയറിയതിനേ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.അഞ്ച്…
ലക്നോ: ഉത്തര്‍പ്രദേശില്‍ കുടിലിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു. ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലെ ഖാദിത് ഗ്രാമത്തിലാണ് സംഭവം.ഇവരുടെ മൂത്ത സഹോദരൻ ഗുരുതര പൊള്ളലേറ്റ് ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാത്രിയിലാണ് കുടിലിന് തീപിടിച്ചത്. സംഭവസമയം മൂന്ന് കുട്ടികളും മാതാപിതാക്കളുമാണ് കുടിലിൽ ഉണ്ടായിരുന്നത്. സാമ്ന (ഏഴ്), അനീസ് (നാല്), രണ്ട് വയസുകാരി രേഷ്മ എന്നിവരായിരുന്നു ഈ കുട്ടികൾ. അനീസും രേഷ്മയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉജ്ജ്വല്‍ കുമാർ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.