- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
- ലോകസമാധാനത്തിനായി മ്യാൻമറിലെ സഭ പ്രാർത്ഥനാദിനം ആചരിക്കുന്നു
- 44-ാം വയസ്സിലെ കുഞ്ഞും, പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനിയുടെ വിശ്വാസ യാത്രയും
- കുരിശിന്റെ് വഴിയെ, KCYM പൊൻവിള
- ഇന്ത്യൻ യൂണിവേഴ്സിറ്റി കലോത്സവത്തിലും തിളങ്ങി, കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ്
- ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വാർഷികം
Author: admin
കോട്ടയം അതിരൂപതയുടെ ഇടുക്കി
ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി നടപ്പിലാക്കുന്ന വരുമാനദായക പദ്ധതി പരീശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെൻറ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിക്കുന്നു.
ഡർഹം: ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (84 പന്തിൽ 102)ന്റെ സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ 13 റൺസ് ജയംനേടി . ഇതോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 319 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 305 റൺസ് മാത്രമേ നേടാനായുള്ളൂ . ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി. ജമീമ റോഡ്രിഗസ് (50), സ്മൃതി മന്ധാന (45), ഹർലീൻ ഡിയോൾ (45) റിച്ച ഘോഷ് (38 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിങ്‌സിനു കരുത്തായി. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഉയർന്ന മൂന്നാമത്തെ ടീം സ്‌കോറാണിത്.ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു. ഓപ്പണർമാരെ അതിവേഗം മടക്കി ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിനെ വിഷമവൃത്തത്തിലാക്കി. പിന്നാലെ എമ്മ ലാംബും നാറ്റ് സ്‌കൈവർ-ബ്രണ്ടും 162 റൺസ് സ്വന്തമാക്കി . സ്‌കൈവർ-ബ്രണ്ട് 98 റൺസ് നേടി ഇംഗ്ലീഷ് സ്‌കോർ ബോർഡ് ഉയർത്തി. എന്നാൽ കൃത്യമായ…
ആലപ്പുഴ: കനത്ത മഴയെ അവഗണിച്ച്, ജനക്കൂട്ടത്തിൻ്റെ മുഷ്ടിചുരുട്ടിയുള്ള വിപ്ലവാഭിവാദ്യങ്ങൾക്കിടയിലൂടെ വിഎസ് വിടചൊല്ലി. മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്ന് മാറി രാത്രി 8.50ഓടെയാണ് വലിയ ചുടുകാട്ടിലേക്ക് വിഎസിൻ്റെ ഭൗതിക ദേഹം എത്തിച്ചത്. മകൻ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയപ്പ് നൽകിയത്. പൊതുദർശനം ഒരുക്കിയിരുന്ന റിക്രിയേഷൻ മൈതാനത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ദേശീയ പതാക പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുൻ ചീഫ് സെക്രട്ടറിമാർ, മന്ത്രിമാർ, മറ്റു പ്രമുഖ നേതാക്കളും സംസ്കാര ചടങ്ങിൽ എത്തിയിരുന്നു. ഇനി ധീരനേതാക്കൾക്കൊപ്പം വിഎസിന് അന്ത്യവിശ്രമം.പയാണ് വർധിച്ചത്.
ചീരക്കടവ് രാജീവ് കോളനി യിലെ പരേതനായ കോണൻ്റെ മകൻ വെള്ളിങ്കിരി (40) ആണു മരിച്ചത്.
വത്തിക്കാൻ സിറ്റി: ഇസ്രായേൽ ഗാസയിലെ നിവാസികളെ വംശഹത്യനടത്തുന്നു എന്ന ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ശിക്ഷാ കോടതിയിൽ സമർപ്പിച്ച പരാതിയെ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കാ മെത്രാന്മാർ അനുകൂലിക്കുന്നു. ഗാസയിലെ തിരുക്കുടുംബ ഇടവകദേവാലയത്തിനു നേർക്കു ഇസ്രായേൽ ബോംബാക്രമണം നടത്തിയ ജൂലൈ 17-ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ദക്ഷിണാഫ്രിക്ക, ബൊത്സ്വാന, എസ്വാറ്റിൻ എന്നീ തെക്കെ ആഫ്രിക്കൻ നാടുകളിലെ കത്തോലിക്കമെത്രാന്മാരുടെ സംഘമായ എസ് എ സി ബി സി (SACBC) ഈ അനുകൂല നിലപാട് പ്രഖ്യാപിച്ചത്. ഹമാസ് 2023 ഒക്ടോബർ 7-ന് ഇസ്രായേൽക്കാർക്കെതിരെ നടത്തിയ വംശഹത്യാപരമായ ആക്രമണത്തിനു ബദലായ ഇസ്രായേലിൻറെ നടപടികൾ ഇപ്പോൾ ലോകമെമ്പാടും വംശഹത്യയും വംശീയ ശുദ്ധീകരണവുമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും തങ്ങളുടെ അഭിപ്രായവും ഇതുതന്നെയാണെന്നും മെത്രാന്മാർ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ പരാതിപ്പെട്ട ഈ നടപടി അക്രമപരമ്പരയ്ക്ക് അറുതിവരുത്താൻ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ പ്രേരിപ്പിക്കുമെന്ന് മെത്രാന്മാർ കരുതുന്നു
ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കാരിത്താസ് സംഘടന 2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.
ഈ ജൂബിലി ആചരണത്തിൽ പങ്കെടുക്കുന്നതിനുള്ള യുവതീയുവാക്കൾക്ക് “പദ്ധതി 1004” എന്ന യുവജന ഒരുക്ക പരിപാടി സോളിൽ വച്ച് ആശംസകൾ നേർന്നു.
കൊച്ചി : ജനഹൃദയങ്ങളിൽ അതുല്യസ്ഥാനം കരസ്ഥമാക്കിയ ജനകീയ നേതാവായിരുന്നു വി.എസ്. എന്ന് കെആർഎൽസിസി അനുസ്മരിച്ചു. മൂല്യാധിഷ്ഠിത ജീവിതം നയിച്ച രാഷ്ട്രീയക്കാരിലെ അവസാന കണ്ണികളിലൊരാളാണ് കാലയവനികയിൽ മറയുന്നത്. തൊഴിലാളികൾ ഉൾപ്പടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനായി ലവലേശം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ എന്നും വി.എസ്. നിലകൊണ്ടു. തൻ്റെ ബോദ്ധ്യങ്ങൾക്കും കാഴ്ചപ്പാടുകൾക്കും തടസ്സമായിട്ടുള്ള ഏത് നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഭൂമാഫിയകൾക്കും കോർപ്പറേറ്റുകൾക്കും എതിരെ വി.എസ്. എടുത്ത നിലപാടുകൾ ചരിത്രത്തിൻ്റെ ഭാഗമാണ്. പാർട്ടി നേതൃത്വത്തിൻ്റെ താത്പര്യങ്ങളെ തിരുത്തി കുറിച്ചു കൊണ്ട് ജനകീയ താത്പര്യപ്രകാരമായിരുന്നു വി.എസ്. എം.എൽ.എ. യും മുഖ്യമന്ത്രിയുമൊക്കെ ആയത്. കേരളത്തിൻ്റെ സാമൂഹിക മുന്നേറ്റ ചരിത്ര രഥ്യയിൽ അവ സ്മരണീയനായി വി.എസ്. തുടരുമെന്നും കെആർഎൽസിസി വ്യക്തമാക്കി.
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും തലമുതിർന്ന കമ്മ്യൂണിസ്റ്റുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിൽ തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് കായംകുളത്തെത്തിയത്. അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ തിരുവനന്തതപുരം മുതലുള്ള പാതയ്ക്ക് ഇരുപുറവും ആരാധകർ എത്തിയതോടെ മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്. വഴിയുലടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഏറെനേരം കാത്തുനിൽക്കുന്നത്. വിഎസിൻറെ ഭൗതിക ശരീരം വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്‌പാലംകൃത ബസിൽ ജനങ്ങൾക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് സജ്ജീകരണം. വിഎസിൻറെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലുള്ള വീട്ടിൽ എത്തിക്കും. ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം, പുന്നപ്ര വയലാർ രക്തസാക്ഷികൾ…
പാലക്കാട്: പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിൽ ഇരുമ്പു ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു . ട്രെയിൻ അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെ ക്ലിപ്പുകൾ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം.പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകൾ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിൽ സ്ഥാപിച്ചിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി തിരിച്ചറിഞ്ഞത് . പിന്നാലെയെത്തിയ നിലമ്പൂർ പാലക്കാട് പാസഞ്ചർ വേഗം കുറച്ചാണു കടത്തിവിട്ടത്. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ 5 ക്ലിപ്പുകൾ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളിൽ കണ്ടെത്തുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
