- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
- സൗജന്യ സ്വയംതൊഴിൽ പരിശീലനം
Author: admin
തിരുവനന്തപുരം: കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ കേരള പൊലീസിന്റെ ഇടപെടലുകള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ , പൊലീസ് മര്‍ദനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍. പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ സുരക്ഷിതമായ ഇടമാക്കും . പൊലീസ് മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതിവേഗം നടപടി ഉണ്ടാകും എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.കസ്റ്റഡി മര്‍ദനം സംബന്ധിച്ച ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു . പൊലീസിന് എതിരായ വിമര്‍ശനങ്ങള്‍ കൃത്യമായി പരിശോധിക്കും, മര്‍ദന മുറകളുമായി മുന്നോട്ട് പോയാല്‍ ഇത്തരം ഉദ്യോഗസ്ഥരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ല- സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാഷിങ്ടൺ: ഇസ്രായേലിന്റെ ഖത്തർ ആക്രമണം ബുദ്ധിപരമായ തീരുമാനമായിരുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു . പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ വിളിച്ചാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത് . ആക്രമണത്തിൽ അതൃപ്തി അറിയിച്ച ട്രംപ് മേഖലയിൽ വലിയ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, തനിക്ക് മുന്നിൽ ഇതല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നുവെന്ന് ട്രംപിനെ നെതന്യാഹു അറിയിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത് . നെതന്യാഹുവിന്റെ ഏകപക്ഷീയമായ നടപടികളിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ താല്‍കാലിക നേതാവായി പ്രക്ഷോഭകാരികൾ നിർദേശിച്ചു.
ചൈനീസ് കത്തോലിക്കാ ബിഷപ്പ് ഡോ പ്ലാസിഡസ് പേ റോങ്ഗുയി അന്തരിച്ചു
ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ ചാർലി കെർക്ക്(31) ആണ് കൊല്ലപ്പെട്ടത്
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 71-ാമത് ദേശീയ സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ എറണാകുളം കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ ചേരുന്നു.
വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.
വത്തിക്കാന്‍ സിറ്റി: ഗാസയിലും യുക്രൈനിലും നാശം വിതയ്ക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് പരിശുദ്ധസിംഹാസനം സദാ മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗം സംഭാഷണമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഗാസയിൽ സംജാതമായിരിക്കുന്ന ഭീകരവും ദുരന്തപൂർണ്ണവുമായ അവസ്ഥയ്ക്ക് അവസാനമുണ്ടാകുന്നതിന് സംഭാഷണം പുനരാരംഭിക്കേണ്ടത് അടിയന്തിരപ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ വാരത്തിൽ ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇതു പറഞ്ഞത്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ സംഭാഷണമില്ലെന്നും എന്നാൽ ഇത് പുനരാരംഭിക്കണം എന്ന കാര്യത്തിൽ പരിശുദ്ധസിംഹാസനത്തിന് നിർബന്ധമുണ്ടെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. പരിശുദ്ധസിംഹാസനത്തിൻറെ സ്വരം അന്താരാഷ്ട്രസമൂഹത്തിൻറെതിനോടു ഒന്നുചേർന്ന് ഫലം പുറപ്പെടുവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യുക്രൈനിലും സുരക്ഷിതത്വം ഉറപ്പുനല്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. സംഭാഷണത്തിൻറെ ആവശ്യകതയും കർദ്ദിനാൾ പരോളിൻ എടുത്തുകാട്ടി. മാദ്ധ്യസ്ഥ്യം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാഗ്ദാനവും അദ്ദേഹം അനുസ്മരിച്ചു. യുക്രൈനിലും…
കൊച്ചി: സ്വർണവില തുടർച്ചയായി കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. നാളിതുവരെയുള്ള ഉയർന്ന വിലയാണിത്. ഇന്ന് അന്താരാഷ്ട്ര സ്വർണവില അൽപം കുറഞ്ഞെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കൂടാൻ ഇടയാക്കിയത്.ഇന്നലെയാണ് സ്വർണം ഗ്രാമിന് 10,000 രൂപയെന്ന റെക്കോർഡ് വില കടന്നത്. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായിരുന്നു ഇന്നലത്തെ വില. മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില ഇരട്ടിയായത്. 2022 ഡിസംബർ 29ന് ഗ്രാമിന് 5005 രൂപയായിരുന്നു. പവന് 40,040 രൂപയും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
