Author: admin

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ഡോക്കിങ് സാങ്കേതികവിദ്യ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ സ്വപ്നദൗത്യമായ ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) ഉപഗ്രഹങ്ങൾ വഹിച്ച് പിഎസ്എല്‍വി സി60 റോക്കറ്റാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇതിനാൽ, ഭാവിയിലെ ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലേക്കു‍ള്ള ആദ്യ ചുവടു വയ്പായി ഇതിനെ കാണാം. നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡോക്കിങ് സംവിധാനം ഉള്ളത്. അതിനാൽ തന്നെ ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നത് നിർണായകമാണ്. ഈ ദൗത്യം വിജയിച്ചാൽ വീണ്ടും ബഹിരാകാശ രംഗത്ത് ഇന്ത്യ ചരിത്രമെ‍ഴുതും. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന്…

Read More

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ല. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വയറില്‍ നടത്തിയ സ്‌കാനില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഉമാ തോമസ് എംഎല്‍എുടെ വൈറ്റല്‍സ് സ്‌റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിലേറ്റ സാരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്‌പ്ലേസ്ഡ് സെര്‍വിക്കല്‍ സ്പൈൻ ഫ്രാക്ചര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടികള്‍ കൈക്കൊള്ളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Read More

തിരുവനന്തപുരം: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതി തീവ്രദുരന്തമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.ഒടുവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Read More

കൊച്ചി :2025 വർഷത്തെ വരാപ്പുഴ അതിരൂപത സി.എൽ.സി യുടെ പ്രവർത്തന കലണ്ടർ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങൾ വരാപ്പുഴ അതിരൂപത സി.എൽ.സി പ്രസിഡന്റ് അലന്‍ ടൈറ്റസ് അവതരിപ്പിച്ചു.വരാപ്പുഴ അതിരൂപത സി.എൽ.സി ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, ആനിമേറ്റർ സി. ടീന, ജനറൽ സെക്രട്ടറി ഡോണ എണസ്റ്റിൻ ട്രഷറർ അമൽ മാർട്ടിൻ വൈസ് പ്രസിഡന്റ്മാരായ അഖിൽ ജോർജ്, അനീറ്റ ജോൺ ജോയിന്റ് സെക്രട്ടറിമാരായ ആൻ മേരി എവുസേവിയുസ്, സുജിത് അർമീഷ് മീഡിയ ഫോറം കോർഡിനേറ്റർ അന്റോണിയോ ടോം ജെസ്വിൻ വുമൺസ് ഫോറം കോർഡിനേറ്റർ ഡോ നേഹ ആൻ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു. പുതിയ ഭാരവാഹികൾ ഫാ. ജോബി ആലപ്പാട്ട്-ഡയറക്ടർ , സി. ടീന CTC-ആനിമേറ്റർ ,അലൻ പി ടൈറ്റസ്-പ്രസിഡൻറ് , ഡോണ ഏണസ്റ്റിൻ-ജനറൽ സെക്രട്ടറി , അമൽ മാർട്ടിൻ-ട്രഷറർ , സെബാസ്റ്റ്യൻ അഖിൽ ജോർജ്-വൈസ് പ്രസിഡന്റ്, അനീറ്റ ജോൺ-വൈസ് പ്രസിഡന്റ് -ആൻ…

Read More

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത സഹായത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.സംസ്ഥാന സർക്കാരും അതിവേഗം നീങ്ങുന്നുണ്ടെന്നും സംസ്ഥാന സർക്കാരിനെ കുറ്റം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും വ്യാപ്തി തീരുമാനിക്കുക ദുരന്തത്തിന്റെ കണക്ക്‌ എടുത്ത ശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ ആദ്യഘട്ടം മുതൽ അതിവേഗ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സമ്മതിക്കേണ്ടി വന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്. സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയാനില്ലെന്നും ജോർജുകുര്യൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ എല്ലാ രേഖകളും നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനും ജോർജ് കുര്യനായില്ല .കേരളത്തിലെ ഒരു പ്രത്യേക സഹായവും നൽകാത്ത കേന്ദ്രസർക്കാരിനോടുള്ള കേരളത്തിൻറെ വികാരത്തെ തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രം ഇതൊക്കെ പരിശോധിക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഉള്ള രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. വയനാട്…

Read More

കൊച്ചി:വരാപ്പുഴ അതിരൂപത യുവജന വർഷം സമാപിച്ചു. സമാപനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യുവജന റാലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് എറണാകുളം സെൻറ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ സമാപന സന്ദേശം നൽകി.യുവജനവർഷ സ്മരണിക വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ.എബിജിൻ അറക്കൽ പ്രകാശനം ചെയ്തു. വിവിധ മേഖലകളിലെ യുവജനപ്രതിഭകളെ സമ്മേളനം ആദരിച്ചു.റ്റി ജെ വിനോദ് എംഎൽഎ, ഫാ. യേശുദാസ് പഴമ്പിള്ളി (മിനിസ്ട്രി കോഡിനേറ്റർ), ഫാ. ജിജു ക്ലീറ്റസ് തിയ്യാടി (യൂത്ത് കമ്മീഷൻ ഡയറക്ടർ)രാജീവ് പാട്രിക് (കെസിവൈഎം അതിരൂപത പ്രസിഡൻറ്) അലൻ ടൈറ്റസ് (സി എൽ സി അതിരൂപത പ്രസിഡന്റ്),റോജൻ ജീസസ് അതിരൂപത ലീഡർ ഫാ. ഷിനോജ് ആറഞ്ചേരി കെസിവൈഎം ഡയറക്ടർ, ഫാ.ആനന്ദ് മണാലിൽ (ജീസസ് യൂത്ത്പ്രൊമോട്ടർ) ഫ്രാൻസിസ് ഷെൻസൻ, സിബിൻ യേശുദാസ് എന്നിവർ സംസാരിച്ചു

Read More

കൊച്ചി : വരാപ്പുഴ അതിരൂപത സി എൽ സി യുടെ പുതിയ ഭാരവാഹികൾ ആർച്ച് ബിഷപ്പ് റവ ഡോ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. സന്തോഷത്തോടെ പുതിയ ഭാരവാഹികളെ സ്വീകരിക്കുകയും സ്വാഗതം ചെയ്ത അദ്ദേഹം ക്രിസ്മസ് സന്ദേശം നല്‍കിയ ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ അർപ്പിക്കുകയും മുന്നോട്ടുള്ള സി.എൽ.സി യുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും ആശീര്‍വാദം നല്‍കുകയും ചെയ്തു. വരാപ്പുഴ അതിരൂപത സി.എൽ.സി ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, ആനിമേറ്റർ സി. ടീന, ദുരൂപത സി എൽ സി പ്രസിഡന്റ് അലൻ പി ടൈറ്റസ് ജനറൽ സെക്രട്ടറി ഡോണ് എണസ്റ്റിൻ ട്രഷറർ അമൽ മാർട്ടിൻ വൈസ് പ്രസിഡന്റ്മാരായ അഖിൽ ജോർജ്, അനീറ്റ ജോൺ ജോയിന്റ് സെക്രട്ടറിമാരായ ആൻ മേരി എവുസേവിയുസ്, സുജിത് അർമീഷ് മീഡിയ ഫോറം കോർഡിനേറ്റർ അന്റോണിയോ ടോം ജെസ്വിൻ വുമൺസ് ഫോറം കോർഡിനേറ്റർ ഡോ. നേഹ ആൻ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു.

Read More

സോൾ: 179 പേർ മരിച്ച  ദക്ഷിണ കൊറിയൻ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം. തകരാർ മൂലം ബെല്ലി ലാൻഡിങ് ചെയ്യാൻ ശ്രമിച്ചതും വേണ്ട രീതിയിൽ ഫലവത്തായില്ല എന്നാണ് നിഗമനം. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കണ്‍ട്രോള്‍ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് അധികമാകുമ്പോളേക്കും അപായ മുന്നറിയിപ്പ് സന്ദേശമായ മെയ്‌ഡേ സന്ദേശം പൈലറ്റുമാർ നൽകിയിരുന്നു. അതേസമയം, 179 പേർ മരിച്ച വിമാനാപകടത്തിൽ ഇന്ത്യ അനുശോചിച്ചു. അതീവദുഃഖത്തോടെയാണ് ഈ വാർത്ത തങ്ങൾ കേൾക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് ഈ നിമിഷത്തിൽ ഇന്ത്യൻ എംബസി എന്നും സോളിലെ ഇന്ത്യൻ സ്ഥാനാധിപതി അമിത് കുമാർ അറിയിച്ചു.

Read More

കൊച്ചി: മുനമ്പം വിഷയത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുത്. സർക്കാർ ഊർജിതമായി രംഗത്ത് വരണം. മെല്ലപ്പോക്ക് അവസാനിക്കണം. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണ്. സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ട്. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങൾ നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്. മാർ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണ്. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി. അഭിവന്ദ്യ തോമസ് ജെ.നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോട് കൂടിയാണ് ജൂബിലിവർഷം ആരംഭിച്ചത്. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ പെരെര മറ്റനേകം വൈദീകരും സന്യസ്ഥരും സന്നിഹിതരായിരുന്നു. ദിവ്യബലി മധ്യേ ലോഗോ പ്രകാശനവും ചെയ്തു. വി. കൊച്ചുത്രേസ്യയുടെ കരം പിടിച്ച് പ്രത്യാശയുടെ തീർത്ഥാടകരാകാം എന്നതാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ജൂബിലി ആപ്തവാക്യം

Read More