Author: admin

ഫാ. ജോൺസൻ തൗണ്ടയിൽ കേരള കാത്തോലിക് ബിഷപ്‌സ് കൗണ്സിലിന്റെ (കെസിബിസി) കരിസ്മാറ്റിക് കമ്മീഷന്റെ സെക്രട്ടറിയായും, കേരള കാരിസ് സർവീസ് ഓഫ് കമ്മ്യൂണിയന്റെ (KCSC) കോ ഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

Read More

ആഗോള സഭ പ്രത്യാശയുടെ ജൂബിലി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വത്തിക്കാനിൽ വി. പത്രോസിന്റെ ബസലിക്കായിൽ അനുവദിച്ച പ്രത്യേക പ്രഭാഷണത്തിൽ ആണ് പാപ്പാ തന്റെ ഈ ആശങ്ക അറിയിച്ചത്.

Read More

തിരുവനന്തപുരം: സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. ഇതിനായി കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ ഒരുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . സംസ്ഥാനത്തെ എല്ലാ ബ്ലഡ് ബാങ്കുകളേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ. സർക്കാർ തലത്തിലെ കൂടാതെ സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സോഫ്റ്റ് വെയറിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു . കേരളത്തിൽ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ദൃശ്യമാക്കുന്നതിനും എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സഹായിക്കും. ഈ മാസം മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ പദ്ധതി ആരംഭിക്കും. തുടർന്ന് ഈ വർഷം തന്നെ കേരളം ഒട്ടാകെ പദ്ധതി യാഥാർഥ്യമാക്കുമെന്നും വീണ ജോർജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി രക്തത്തിൻ്റെ ലഭ്യത കൃത്യമായി അറിയാൻ പൊതുജനങ്ങൾക്ക് ഒരു പോർട്ടൽ കൂടി ഈ പദ്ധതിയുടെ ഭാഗമായി…

Read More

പുനലൂർ: ജൂബിലി 2025ന്റെ ഭാഗമായി പുനലൂർ രൂപതയിലെ വിവിധ ഇടവകയിലെ വനിതകളുടെ സംഗമം പുനലൂർ സെൻറ് മേരീസ്കത്തീഡ്രൽ അങ്കണത്തിൽ നടത്തി. വനിതാ സംഗമം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജീന തോമസ് ഉദ്ഘാടനം ചെയ്തു.KLCWA രൂപതാ വൈസ് പ്രസിഡൻറ് സീന ജോജോ സംഗമത്തിന് അധ്യക്ഷത വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ റൈറ്റ് റവ .ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി.സ്ത്രീ പങ്കാളിത്തം സഭയിലും സമൂഹത്തിലും എന്നവിഷയത്തെക്കുറിച്ച്കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് ക്ലാസ് നയിച്ചു. വനിതാ സംരംഭകത്വം , കുടുംബ ബഡ്ജറ്റ് എന്ന വിഷയങ്ങളെക്കുറിച്ച് ശ്രീ ജോൺസൺ ഏലിയാസ് ക്ലാസുകൾ നയിച്ചു.ആഗോളകത്തോലിക്കസഭാജൂബിലിയുടെ ഭാഗമായുള്ള രൂപതാതല ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന രൂപതാ വികാരി ജനറൽ മോൺ .സെബാസ്റ്റ്യൻ വാസ്, .ഫാദർ ഷിന്റോ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. KLCWA ഡയറക്ടർ റവ. സിസ്റ്റർ ലാൻസി ,സെക്രട്ടറി ലീലാമ്മ ഹെർബട്ട് , ട്രഷറർ സ്റ്റെല്ല സേവിയർ…

Read More

കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഡെസ്റ്റിനേഷൻ – കരിയർ ഗൈഡൻസ് ട്രെയിനേഴ്സ് വർക്ക് ഷോപ്പ് ജൂൺ 20 മുതൽ 22 വരെ പാലാരിവട്ടം പി.ഒ.സി. യിൽ നടക്കും . പ്രസ്ഥാനത്തിനും വിവിധ തലങ്ങളിലുള്ള യുവജന ശുശ്രൂഷയ്ക്കും സഹായകരമാകുന്ന വിധം സംഘടനയിൽ നിന്ന് തന്നെ പരിശീലകരെ വാർത്തെടുക്കും . സമഗ്രമായ കരിയർ മാർഗ്ഗനിർദ്ദേശ പരിശീലനം നൽകിക്കൊണ്ട് കരിയർ ഗൈഡൻസ്, കരിയർ മാപ്പിംഗ്, കരിയർ കൗൺസിലിംഗ് എന്നിവയിൽ അവരെ പ്രാവീണ്യമുള്ളവരാക്കി, ലത്തീൻ സമുദായത്തിലെ ഭാവി തലമുറയെ അവരുടെ കരിയർ തിരഞ്ഞെടുപ്പുകളിൽ ശരിയായ ദിശയിലേക്ക് നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്‌ ലക്‌ഷ്യം . ഒരു രൂപതയിൽ നിന്ന് മൂന്ന് പേർക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാം . എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും കരിയർ ഗൈഡൻസ് ആൻഡ് കരിയർ ഡിസിഷൻ മേക്കിങ്ങിൽ പി. എച്ച്. ഡി. കരസ്ഥമാക്കിയിട്ടുള്ള രാജ്യാന്തരതലത്തിൽ സെഷനുകൾ നയിക്കുന്ന പ്രശസ്ത കരിയർ ഗുരു & ട്രെയിനർ ഡോ. ഐസക് തോമസ് ആണ് ക്ലാസുകൾ…

Read More

കെ ജെ സാബു ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലും പ്രമുഖ ആണവ കേന്ദ്രങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ പുതിയൊരു പോർമുഖം കൂടി തുറന്നുകഴിഞ്ഞു . ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവിയും ആണവ ശാസ്ത്രജ്ഞന്മാരും തുടങ്ങി പ്രമുഖർ കൊല്ലപ്പെട്ടു . ആണവ ഗവേഷണ വികസന കേന്ദ്രങ്ങൾക്ക് വലിയ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു . ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയ‌ർന്നത്. ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചുകഴിഞ്ഞു .ഇതിന് പിന്നാലെ ഇറാന്‍ ബാലിസ്റ്റിക് ആക്രമണം ആരംഭിച്ചു . ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തില്‍ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയര്‍ ബേസുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.ഇസ്രയേലില്‍ ജറുസലേമിലും ടെല്‍ അവീവിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലും ഇറാനും തമ്മിൽ യുദ്ധം രൂക്ഷമാകുകയും…

Read More

വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലാണ് പ്രവേശനം. ആദ്യ രണ്ട് അലോട്മെൻ്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിനൽകിയിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. ഇത്തവണ സ്ഥിരംപ്രവേശനം നിർബന്ധമായിരിക്കും . താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരേണ്ടതാണ് . ജൂൺ 18നാണ് പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത് . രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്.

Read More

അഹമ്മദാബാദ് : വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ പരിസരത്ത് നിന്ന് ഇതുവരെ 21 മൃതദേഹങ്ങൾ കണ്ടെടുത്തു . അന്വേഷണ പുരോഗതി വിലയിരുത്താൻ കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ദില്ലിയിൽ യോഗം ചേർന്നു. വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചു.വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകി.ഫലം ലഭിക്കാൻ 48 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കുമെന്നതിനാൽ മൃതദേഹങ്ങൾ കൈമാറുന്നത് വൈകും. നേരിട്ട് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി .ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മരിച്ച ഒമ്പത് പേർ എംബിബിഎസ് വിദ്യാർത്ഥികളാണ്. ചികിത്സയിലുളള 36 പേരിൽ 16പേരും വിദ്യാർത്ഥികളാണ്. മരിച്ചവരും പരിക്കേറ്റവരുമായ മെഡിക്കൽ വിദ്യാർത്ഥികളുടെ ബന്ധുക്കൾക്കും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുജറാത്ത് സംസ്ഥാന ഘടകം കത്തയച്ചിട്ടുണ്ട് . അതിനിടെ സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം…

Read More