Author: admin

കോഴിക്കോട്: പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ലെന്നും അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ മറ്റൊരു എംപി ഉണ്ടാകുമായിരുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ലെന്നും ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ രണ്ടു ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് തൃശൂരില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവും മറ്റ് ചില ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും മോദി കേരളത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നും ബിജെപി കേരളത്തില്‍ വിജയിക്കില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Read More

കോഴിക്കോട്; പോക്സോ കേസിൽ അത്യപൂർവ്വമായ വിധി.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ. 77 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കോഴിക്കാട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 മുതല്‍ 2019 വരെയായിരുന്നു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത 2021 വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 77 വര്‍ഷം തടവിന് പുറമേ 3,50,000 രൂപ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.

Read More

ന്യൂ​ഡ​ൽ​ഹി: എഴുപത്തിയഞ്ചാം ​റി​പ​ബ്ലി​ക് ദി​ന പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്ന് 200 ഓ​ളം പേ​ർ​ക്ക് ക്ഷ​ണം. 26 ന് ​ന്യൂ​ഡ​ൽ​ഹി​യി​ലെ ക​ർ​ത്ത​വ്യ​പ​ഥി​ലാ​ണ് പ​രേ​ഡ് ന​ട​ക്കു​ക. വി​വി​ധ മേ​ഘ​ല​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കാ​ണ് പരിപാടിയി​ൽ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള​ത്.വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ, മ​ൻ കി ​ബാ​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച വ്യ​ക്തി​ക​ൾ, വീ​ർ ഗാ​ഥ 3.0 മ​ത്സ​ര വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 15,000 ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ റി​പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ. ഐ​എ​സ്ആ​ർ​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് പ​രേ​ഡി​ലേ​യ്ക്ക് പ്ര​ത്യേ​ക ക്ഷ​ണ​മു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, ഉ​ത്പാ​ദക സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ ക്ഷ​ണം ല​ഭി​ച്ച​ത്.

Read More

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കർഷക-തൊഴിലാളി സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റേത് കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 16 ലെ ഗ്രാമീൺ ബന്ദിൽ വ്യവസായ ശാലകൾ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച എംഎസ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്നും ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ആവശ്യം കൺവെൻഷൻ ആവർത്തിച്ചു. ചെറുകിട, ഇടത്തരം കർഷക കുടുംബങ്ങൾക്കുള്ള വായ്പ എഴുതിത്തള്ളൽ ആവശ്യപ്പെട്ടാണ് സമരം. ഈ മാസം 10 മുതൽ 20 വരെ വീടുകൾ കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര…

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ കേന്ദ്രത്തിന്റെ നോട്ടീസ്. ടെലഗ്രാഫ് ലെയ്‌നിലെ വസതി സ്വമേധയ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ആവശ്യമെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ വസതികളുടെ സംരക്ഷകനായ ഡയറക്ടറ്റേ് ഓഫ് എസ്‌റ്റേറ്റ് ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിനു യോജിക്കാത്ത പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് ഒരു മാസം മുന്‍പ് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. ഒരു ബിസിനസുകാരനില്‍ നിന്ന് വിലയേറിയ പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നും പാര്‍ലമെന്റ് ലോഗിന്‍ ഐഡി അയാളുമായി പങ്കുവച്ചുവെന്നും കണ്ടെത്തിയാണ് നടപടി. മഹുവയ്ക്ക് വസതിയൊഴിയാന്‍ മതിയായ സമയം നല്‍കിയെന്നും അനധികൃതമായല്ല താമസിക്കുന്നതെന്ന് തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും ഡയറക്ടറേറ്റ് ഓഫ് എസ്‌റ്റേറ്റ് അറിയിച്ചു. വസതി ഒഴിപ്പിക്കുന്നതിനെതിരെ മഹുവ നല്‍കി ഹര്‍ജിയില്‍ പണം ഈടാക്കി ആറ് മാസം കൂടി താമസം അനുവദിക്കുന്നതില്‍ ചട്ടം തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടന്ന് ഒരു പരാമര്‍ശവും നടത്താന്‍ കോടതി തയ്യാറായതുമില്ല. ഇതോടെ മഹുവ ഹര്‍ജി…

Read More