- പാലസ്തീൻ ജനതക്ക് സാമീപ്യം അറിയിച്ച് ലിയോ പാപ്പാ
- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി
- ബ്രസീലിൽ തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ
- ഡോ: ബെനറ്റ് സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം
- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന്‍ ഐ സൊ യു’
Author: admin
വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിൽ വൈദ്യുതി കണക്ഷൻ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആറുകാണി ജനകീയ സമിതിയും തെക്കൻ കുരിശുമല വികസന സമിതിയും സംയുക്തസമിതിയും ചേർന്ന് ആറു കാണിയിൽ ധർണ സംഘടിപ്പിച്ചു. തമിഴ് നാട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി സെക്രട്ടറി ആമോസ് ധർണ ഉദ്ഘാടനം ചെയ്തു. തമിഴ് നാട് സർവ്വകക്ഷി കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പത്തു കാണി എസ്. ജ്ഞാന ദാസ് അധ്യക്ഷത വഹിച്ചു. ടി.എൻ.എം.എസ്. തമിഴ് നാട് സംസ്ഥാന വൈസ് പ്രവിഡന്റ് അഡ്വ. നെൽസൺ മുഖ്യ സന്ദേശം നൽകി. എം.ഡി.എം.കെ. കന്യാകുമാരി ജില്ലാ സെക്രട്ടറി ഹൈഡൻ സോണി, കടയാലുംമൂട് എം.മണി, ലൂയീസ് ഉപദേശി, എസ്.ബാലരാജ്, തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പ്രസംഗിച്ചു. തെക്കൻ കുരിശുമല അസിസ്റ്റന്റ് ഡയറക്ടർ ഫാ. അരുൺ പി. ജിത്ത്, ആറുകാണി ഇടവക വികാരി ഫാ. റ്റോജി പറമ്പിൽ എന്നിവർ സംബന്ധിച്ചു.തെക്കൻ കുരിശുമലയിൽ വൈദ്യുതി കണക്ഷൻ നൽകുക, ക്കൈൻകുരിശുമയിലെ കാണിക്കപ്പെട്ടി തകർത്ത…
കൊച്ചി : കേരള സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക അമ്പത് ശതമാനമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പ്രതിഷേധ പോസ്റ്റ് കാർഡുകൾ അയച്ചു . എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും ആദ്യ പ്രതിഷേധ പോസ്റ്റ്കാർഡ് അയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് കാമ്പയിൻ ഉത്‌ഘാടനം ചെയ്തു . അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിഷേധ പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയതെന്നും മേഖല,യൂണിറ്റ്, തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, വൈപ്പിൻ മേഖല പ്രസിഡന്റ് റൂബൻ മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.
വെരി റവ. മോൺ. ഡോ. ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹബിഷപ്പായി (പിന്‍തുടര്‍ച്ചാവകാശമുളള ബിഷപ്പായി) ഫ്രാന്‍സിസ്പാപ്പ നിയമിച്ചു. നിലവില്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോ-ഓർഡിനേറ്ററും രൂപതയുടെ ജൂഡീഷ്യല്‍ വികാറുമാണ് മോൺ. ഡി. സെല്‍വരാജന്‍.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചക്ക് 3വരെ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ അധിക താപനിലക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. പത്ത് വർഷമായി ഡൽഹി ഭരിക്കുന്ന എഎപിയെ തൂത്തെറിഞ്ഞാണ് ബിജെപിയുടെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വോട്ടെണ്ണി തീര്‍ന്നു. 70ല്‍ 48 സീറ്റുകള്‍ സ്വന്തമാക്കി ബിജെപിയുടെ വമ്പന്‍ തിരിച്ചു വരവാണ് അന്തിമ ഫലം വരുമ്പോള്‍ ഉറപ്പാകുന്നത്. ശേഷിക്കുന്ന 22 സീറ്റുകള്‍ എഎപിയും ജയിച്ചു. കോണ്‍ഗ്രസ് ഇത്തവണയും പൂജ്യം സീറ്റില്‍ തന്നെ. കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഡല്‍ഹി ബിജെപി ഭരിക്കും. 45.91 ശതമാനം വോട്ട് വിഹിതവുമായാണ് ബിജെപി ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചത്. വന്‍ പരാജയം സംഭവിച്ചെങ്കിലും എഎപിയുടെ വോട്ട് വിഹിതം 43.56 ശതമാനമുണ്ട്. ബിജെപിയുമായി 2.35 ശതമാനം മാത്രമാണ് വ്യത്യാസം. വിജയത്തിനൊപ്പം വോട്ട് വിഹിതത്തില്‍ ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായി. 38.51 ശതമാനം വോട്ട് വിഹിതമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായിരുന്നത്. ഇത്തവണ 7.4 ശതമാനം വോട്ട് വിഹിതം വര്‍ധിച്ചു.
ഡെറാഡൂണ്‍: ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍. ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സ്വര്‍ണം നേടിയത്. 28 വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ ഗെയിംസില്‍ പുരുഷ ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്. 53ാം മിനിറ്റില്‍ എസ് ഗോകുല്‍ ആണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്.
ഡെറാഢൂണ്‍: ദേശീയ ഗെയിംസിന്റെ അതല്റ്റിക് ട്രാക്കിലേക്ക് കേരളം ഇന്നിറങ്ങും. ഡെറാഢൂണിനടുത്ത് റായ്പൂരിലെ മഹാറാണാ പ്രതാപ് സ്‌പോര്‍ട്‌സ് കോളജ് സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക് മത്സരങ്ങള്‍. ആദ്യദിനം 10 ഫൈനലുകളുണ്ടാകും.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്. കേരളത്തിനായി ഓടാന്‍ ആരുമില്ല. 1500 മീറ്റര്‍ മത്സരത്തിലും കേരളത്തിന് പ്രാതിനിധ്യമില്ല. അഞ്ച് ദിവസമാണ് അത്ലറ്റിക്സ് മത്സരങ്ങള്‍. കേരളത്തിന് 52 അംഗ സംഘമാണ്. കഴിഞ്ഞതവണ മൂന്ന് സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളായിരുന്നു.വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്‌സണ്‍, കൃഷ്ണ രചന്‍, പതിനായിരം മീറ്ററില്‍ റീബ അന്ന ജോര്‍ജ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ അലക്സ് പി തങ്കച്ചന്‍, ലോങ്ജമ്പില്‍ സി വി അനുരാഗ്, ഡെക്കാത്ലണില്‍ തൗഫീഖ് എന്നിവര്‍ ഇന്ന് കേരളത്തിനായി മത്സരിക്കും. എന്‍ വി ഷീന, മരിയ ജയ്സണ്‍, അനു രാഘവന്‍, സി വി അനുരാഗ് തുടങ്ങിയവരിലാണ് പ്രതീക്ഷ.
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ പുതുക്കിയ ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയില്‍ 242 പേര്‍. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പില്‍ സമര്‍പ്പിക്കാമെന്ന് ഡിഡിഎംഎ ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ല കലക്ടര്‍ മേഘശ്രീ ഐഎഎസ് അറിയിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആകെ 19 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരാണുള്ളത് . വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. 2020ല്‍ 20 സീറ്റില്‍ 62 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലത്തെിയത്. ബിജെപിക്ക് എട്ട് സീറ്റുമാണ് ലഭിച്ചിരുന്നത്.2015ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.അതേസമയം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ എല്ലാം അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകള്‍. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ആം ആദ്മി പാര്‍ട്ടി പൂര്‍ണമായും തള്ളി.
കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) 530-)മത് ജനറൽ കൗൺസിൽ ഫെബ്രുവരി 26 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളത്ത് കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ വച്ചു നടക്കും രാവിലെ 10 മണിയ്ക്ക് സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തുന്നത്തോടെ ജനറൽ കൗൺസിൽ ആരംഭിക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതു പ്രതിനിധികൾ വീതം ജനറൽ കൗൺസിലിൽ പങ്കെടുക്കും. രാവിലെ പത്ത് മണിയ്ക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിയ്ക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024 – 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ രതീഷ് ആന്റണി 2024 -25 വർഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധികരിക്കണമെന്നും,…
Subscribe to Updates
Get the latest creative news from FooBar about art, design and business.