Author: admin

ഇസ്രായേലിന് നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം കണക്കിലെടുക്കുമ്പോൾ, അത് “ഇതിന് വേണ്ടി നിലകൊള്ളാൻ” പോകുന്നില്ലെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഴിമതി ആരോപണത്തിൽ തുടർന്നും വിചാരണ ചെയ്യുന്നത് അമേരിക്ക “സഹിക്കില്ല” എന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Read More

എരമല്ലൂർ: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം അനുഷ്ടിച്ച കൊച്ചി, ആലപ്പുഴ രൂപതകളിലെ ഉന്നത വൈദികർക്കെതിരെ സർക്കാർ എടുത്ത പോലീസ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് കെ.എൽ.സി.എ. എരമല്ലൂർ സെൻ്റ് ജൂഡ് ഇടവക ”പ്രതിഷേധ മനുഷ്യക്കടൽഭിത്തി ” നിർമ്മിച്ചു. നൂറുകണക്കിന് കെ.എൽ.സി.എ. പ്രവർത്തകർ സമരത്തിൽ അണിനിരന്നു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന തീരദേശ വാസികൾക്കും വൈദികർക്കും കെ.എൽ.സി.എ. ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇടവക വികാരി റവ. ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ഉദ്ഘാനം ചെയ്തു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡൻ്റ് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്ട്രൽ കൗൺസിൻ സെക്രട്ടറി സോണി പവേലിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ ജോയി മാളിയേക്കൽ, ബെന്നി മംഗലത്ത്, ജോർജ്ജ് നിക്സൺ എന്നിവർ പ്രസംഗിച്ചു.

Read More

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപത ജനറൽ കൗൺസിൽ കുമ്പളങ്ങി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും KLCA മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ നെൽസൺകോച്ചേരി ഉത്‌ഘാടനം ചെയ്തു. രൂപതാ പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിന്ധു ജസ്റ്റസ്, ജോയി സി. കമ്പക്കാരൻ , സെവ്യർ രാജു, എൻ. എൽ ജെയിംസ്, പി.പി. ജേക്കബ്ബ്, ജേക്കബ് പോൾ, റിഡ്ജൻ റിബെല്ലോ,ജോസ് മോൻ ഇടപ്പറമ്പിൽ, സുജ അനിൽ എന്നിവരെ ആദരിച്ചു. എഴുപുന്ന അമലോത്ഭവ മാതാ KLCA യൂണിറ്റിനെ പ്രത്യേകം അഭിനന്ദിച്ചു. ഫാ.ആൻറണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, സാബു കാനക്കാപ്പള്ളി, അലക്സാണ്ടർ ഷാജു ആനന്ദശേരി, ഹെൻസൺ പോത്തൻപള്ളി, സെബാസ്റ്റ്യൻ കെ.ജെ., ജെസ്സി കണ്ടനാം പറമ്പിൽ, വിദ്യ ജോജി എന്നിവർ സംസാരിച്ചു.

Read More

ആലുവ: സെൻ്റ് ജൂഡ് ചർച്ച് എട്ടേക്കറിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, മാർ ബസേലിയൂസ് കോതമംഗലം ഡെന്റൽ ഹോസ്പിറ്റൽ, രാജഗിരി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ജൂൺ 29-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 മണിവരെ പള്ളി അങ്കണത്തിൽ നടന്ന ക്യാമ്പിൽ 300-ഓളം പേർ ചികിത്സയ്ക്കായി എത്തി. ക്യാമ്പിൻ്റെ ഉദ്‌ഘാടനം ആലുവ എംഎൽഎ അൻവർ സാദത്ത് നിർവഹിച്ചു. സെൻ്റ് ജൂഡ് ചർച്ച് എട്ടേക്കർ വികാരി ഫാദർ റോക്കി കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി ലീഡർ ജോളി സെബാസ്റ്യൻ സ്വാഗതം പറഞ്ഞു . എടത്തല പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സി. കെ, എടത്തല 2-ാംവാർഡ് മെമ്പർ ജസീന്ത ബാബു എന്നിവർ ആശംസകളർപ്പിച്ചു. കേന്ദ്ര സമിതി സെക്രട്ടറി സുനിത പൗലോസ് നന്ദിപറഞ്ഞു . ക്യാമ്പിനോടനുബന്ധിച്ച് കാൻസർ വിഭാഗം പരിശോധന,ജനറൽ മെഡിസിൻ, നേത്രപരിശോധന, ദന്തപരിശോധന, രക്തസമ്മർദം , ബ്ലഡ്…

Read More

കൊച്ചി: ഫാ.ബെന്നി ചിറമ്മേൽ എസ് ജെ തയ്യാറാക്കിയ “നങ്കുരമില്ലാത്തവർ, രോഷാകുലർ ” എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത് മുൻ ഫിഷറീസ് മന്ത്രിമാരായ എസ് ശർമയും, ഡോമിനിക് പ്രസന്റേഷനും ചേർന്നു നിർവഹിച്ചു. തിരുവനന്തപുരം മത്സ്യ മേഖല പ്രതിനിധികളായ സുനിത, എൽസി ഗോമസ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി. കുഫോസ് മുൻ വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ഡോ. സനൽ മോഹൻ പുസ്തകാവലോകനം നടത്തി. ഷാജി ജോർജ് മോഡറേറ്റർ ആയിരുന്നു. മുൻ കേന്ദ്ര മന്ത്രി പിസി തോമസ്, ഡോ. സിജൻ മണുവേലിപറമ്പിൽ, ഡോ.ഐറിസ് കോയിലോ, ജോസഫ് ജൂഡ്, മാഗ്ലിൻ പീറ്റർ, ഡോ.അമ്മിണി കെ വയനാട്, സി.മേഴ്സി മാത്യു, രഞ്ജിത്ത് ചാട്ടഞ്ചൽ, കെ ജെ യേശുദാസൻ, ഡെന്നി ആന്റണി, ബെയ്സിൽ, ഫാ. ബെന്നി ചിറമേൽ, ഫാ. ഷെയ്സ് തോമസ് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കൾക്കിടയിൽ നടത്തിയ ഗവേഷണത്തിന്റെയും പഠനങ്ങളുടെയും വെളിച്ചത്തിനുള്ള ചിന്തകളും നിരീക്ഷണങ്ങളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.…

Read More

റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലക്കൽ പിതാവിന് പരിശുദ്ധ പാപ്പാ ലിയോ പതിനാലാമനിൽ നിന്ന് പാലിയം ലഭിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ന് (ജൂൺ 29) ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.30ന് നടന്ന തിരുക്കർമ്മ മധ്യേയാണ് ഈ വിശിഷ്ട ചടങ്ങ് നടന്നത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാൻ സഭ നൽകിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമായി കരുതപ്പെടുന്ന പാലിയം സ്വീകരിച്ചത്, അതിരൂപതയുടെ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടമാണ്. വർഗീസ് ചക്കാലക്കൽ പിതാവിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പുമാർക്കും ഈ ദിനത്തിൽ പാലിയം ലഭിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങ്, ഇന്ത്യൻ കത്തോലിക്ക സഭയ്ക്കും പ്രത്യേകിച്ച് മലയാളി വിശ്വാസികൾക്കും വലിയ ഒരു അഭിമാനമാകുന്നു. വർഗീസ് പിതാവിന്റെ നേതൃത്വത്തിൽ കോഴിക്കോട് അതിരൂപത പുതിയ ആത്മീയ അധ്യായത്തിലേക്ക് കടക്കുകയാണ്.

Read More

കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മരിച്ചു . പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.രണ്ട് നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെടുത്തുവെങ്കിലും രക്ഷപ്പെടുത്താനായില്ല . കെട്ടിട നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . മൂന്നു പേർ മാത്രമാണ് ഇന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നത്. അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ക‍ൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളുടെ നിർദേശമനുസിരിച്ച് മൂന്നാമത്തെ തൊഴിലാളി കുടുങ്ങി കിടക്കുന്നു എന്ന് സംശയിക്കുന്ന പ്രദേശത്തെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് മൂന്നാമത്തെ ആളെ കണ്ടെത്തിയത്.

Read More

കൊച്ചി :കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Read More