- പോള് ചെയ്തതിനേക്കാള് അഞ്ചുലക്ഷം വോട്ട് കൂടുതല്: റിപ്പോര്ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
ശ്രീനഗര്: ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തല്ലിപ്പിരിയുകയാണ് .മുന്നണിയിൽ നിന്നും നിന്ന് സഖ്യകക്ഷികള് ഓരോരുത്തരായി പിന്വാങ്ങുന്നതാണ് സമീപ ദിവസങ്ങളിലെ വാർത്തകൾ . ലോക്സഭാ തെരഞ്ഞെടുപ്പില് നാഷണല് കോണ്ഫറന്സ് ജമ്മു കശ്മീരില് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്ട്ടി നേതാവ് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. മറ്റൊരു പാര്ട്ടിയുമായി നാഷണല് കോണ്ഫറന്സ് സഖ്യത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് പങ്കുവയ്ക്കുന്നതിലെ ആശങ്ക നിലനില്ക്കുന്നതിനാല് നാഷണല് കോണ്ഫറന്സ് സ്വന്തം നിലയില് മത്സരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. അതില് രണ്ടഭിപ്രായമില്ല. അക്കാര്യത്തില് കൂടുതല് ചോദ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ സഖ്യത്തിന്റെ കരുത്തനായ നേതാവായിരുന്നു ഫറൂഖ് അബ്ദുള്ള. മൂന്ന് തവണ ജമ്മു കശ്മീര് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല് പെട്ടെന്ന് മറിച്ചൊരു തീരുമാനത്തിലേക്ക് കടക്കാനുണ്ടായ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയില്ലായ്മയില് അദ്ദേഹം നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു. മുന്പ്, കപില് സിബലിന്റെ യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്, ‘രാജ്യത്തെ രക്ഷിക്കണമെങ്കില്, എല്ലാ ഭിന്നതകളും മറക്കണമെന്നും രാജ്യത്തെ…
ന്യൂഡൽഹി: ഇലക്ടറല് ബോണ്ട് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറല്ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. ബിജെപിക്കും കേന്ദ്ര സര്ക്കാരിനും കനത്ത തിരിച്ചടി നല്കുന്നതാണ് സുപ്രീം കോടതി വിധി. ഇലക്ടറല് ബോണ്ടിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്ജികളില് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, ജെ ബി പര്ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു മറ്റംഗങ്ങള്.മൂന്നു ദിവസം വാദം കേട്ട ബെഞ്ച് നവംബറില് കേസ് വിധിപറയാനായി മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇലക്ടറല് ബോണ്ട് നിരോധിച്ചുള്ള ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായി. കേസില് രണ്ട് സുപ്രധാന ചോദ്യങ്ങള്ക്കാണ് സുപ്രീം കോടതി ഉത്തരം നല്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്ട്ടികള്ക്ക് സ്വമേധയാ നല്കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ ഇലക്ടറല് ബോണ്ട് സംവിധാനം ബാധിക്കും എന്ന വിഷയങ്ങള്ക്കാണ് ഉത്തരവിലൂടെ മറുപടി നല്കിയിരിക്കുന്നത്. ഇലക്ടറല്…
കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള് വെടിയുതിര്ത്തത്. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റവരില് 17 വയസ് വരെയുള്ള കുട്ടികളെ ചിൽഡ്രൻ മേഴ്സി ആശുപത്രിയില് പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്സാസ് സിറ്റി ഫയര് ഡിപ്പാര്ട്ട്മെന്റ് ചീഫ് റോസ് ഗ്രന്ഡിസണ് പറഞ്ഞു. അമേരിക്കയിൽ ഏറെ പ്രചാരമുള്ള കായികയിനമായ സൂപ്പർ ബോളിൽ കാന്സസ് സിറ്റി ചീഫ് ടീമിന്റെ തുടര്ച്ചയായ രണ്ടാം ജയം ആഘോഷിച്ചുള്ള റാലിയായിരുന്നു നടന്നത്. യൂണിയൻ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തായി കൻസാസ് സിറ്റി ചീഫ് ആരാധകർ നീങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
|പ്രതിപക്ഷം സഭയില്നിന്ന് ഇറങ്ങിപ്പോയി.|
തിരുവനന്തപുരം : സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങള്ക്ക് ഇനി മുതല് വില വർധിക്കും. സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് സര്ക്കാര് സാധനങ്ങള്ക്ക് നല്കി വന്നിരുന്ന സബ്സിഡി 55 ശതമാനത്തില്നിന്ന് 35 ശതമാനമാക്കി കുറച്ചതിനാലാണ് വില വർധന. എട്ട് വര്ഷത്തിന് ശേഷമാണ് സപ്ലൈകോയില് വില വർധിക്കുന്നത്. മുളക്, പഞ്ചസാര, ചെറുപയര്, ഉഴുന്ന്, വന്കടല, വന്പയര്, തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിക്കുക. അതേസമയം , സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകി. പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകളുടെ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി
Subscribe to Updates
Get the latest creative news from FooBar about art, design and business.