Author: admin

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​നമു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. പു​തു​ച്ചേ​രി ജ​വ​ഹ​ര്‍​ലാ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ & റി​സ​ര്‍​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഇ​ട​ക്കാ​ലം ജാ​മ്യം നീ​ട്ട​ണ​മെ​ന്നും ശി​വ​ശ​ങ്ക​റി​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നാ​യി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ​ന്ത് മു​ത്തു​രാ​ജ്, അ​ഭി​ഭാ​ഷ​ക​ന്‍ മ​നു ശ്രീ​നാ​ഥ് എ​ന്നി​വ​ര്‍ വാ​ദി​ച്ചു.എ​ന്നാ​ല്‍ ജാ​മ്യം നീ​ട്ടി ന​ല്‍​ക​ണ​മെ​ങ്കി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന കൂ​ടി​യേ തീ​രൂ​വെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ നി​ല​പാ​ട് എ​ടു​ത്തു. കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ഡി സു​പ്രീം​കോ​ട​തിയെ അ​റി​യി​ച്ചു.

Read More

കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനമെന്ന് രഘുനാഥ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്. പാർട്ടി തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് പാർട്ടി വിടാനുള്ള കാരണമെന്നും രഘുനാഥ് പറഞ്ഞു. നേതൃത്വത്തിന്‍റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നത്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർത്ഥിയായതെന്നും കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചു. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു രഘുനാഥ്. രണ്ട് ദിവസം മുന്നെയാണ് രഘുനാഥ് രാജികത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയത്.

Read More

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ സിനിമ ഇന്ന് രാവിലെ 9:30 ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റാലിയന്‍ സിനിമയായ കിഡ്‌നാപ്പഡാണ് പ്രദര്‍ശിപ്പിക്കുക.. ആദ്യ ദിനത്തില്‍ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി, ടാഗോര്‍ എന്നീ ആറിടങ്ങളിലായി രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്. 11 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക. ഇരുപത്തെട്ടാമത് ഐ.എഫ്.എഫ്.കെയ്ക്ക് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും . മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്‌ബൈ ജൂലിയ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍…

Read More

ഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന് മുന്നില്‍ പതിനാറ് ദിവസം നീണ്ട വാദം പൂര്‍ത്തിയായി. കപില്‍ സിബല്‍, രാജീവ് ധവാന്‍, ഗോപാല്‍ സുബ്രഹ്മണ്യം, ദുഷ്യന്ത് ദവെ, സഫര്‍ ഷ, ഗോപാല്‍ ശങ്കരനാരായണന്‍ തുടങ്ങിയ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.  കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും ഹാജരായി. 1947ലെ അക്സഷന്‍ ഓഫ് ഇന്ത്യ ആക്ടില്‍ ഒപ്പു വച്ച ശേഷം ജമ്മുകശ്മീരിന് ആഭ്യന്തര പരമാധികാരം നല്‍കിയിരുന്നുവെന്നും ചരിത്രപരമായും നിയമപരമായും ഭരണഘടനപരമായും ഇന്ത്യ ജമ്മുകശ്മീരിന് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നില്ലെന്നും ജമ്മുകശ്മീര്‍ പീപ്പീള്‍സ് കോണ്‍ഫറന്‍സ് നേതാവ്…

Read More