Author: admin

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കിളിമാനൂരില്‍ അപകടത്തിൽപെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കിളിമാനൂർ പാപ്പാല ഗവൺമെൻ്റ് എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന്പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി-എൻഡിഎ പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും കെ സുരേന്ദ്രൻ ശനിയാഴ്‌ച പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനുവരിയിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും മുന്നണി നേതാക്കളും പ്രവർത്തകരും കാൽനട ജാഥകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്‌തുമസ് സന്ദേശവുമായി സംസ്ഥാനത്തെ എല്ലാ ക്രിസ്‌ത്യൻ ഭവനങ്ങളും സന്ദർശിക്കാൻ എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.

Read More

സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം മാറ്റാനനുവദിക്കാതെ പ്രദേശവാസികള്‍. കടുവയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. കളക്ടര്‍ സ്ഥലത്തെത്തി തീരുമാനമാകാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More

തിരുവനന്തപുരം :ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു . ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത് പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്‌യുഐടി) ഉപയോഗിച്ചാണ്. ചിത്രങ്ങൾ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. പങ്കുവച്ച ചിത്രങ്ങളിൽ സൺ സ്പോട്ട്, പ്ലാഗ്, ക്വയറ്റ് സൺ തുടങ്ങിയ ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ പകർത്തിയ ചിത്രങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാൻ സഹായിക്കും .ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ-1 വിക്ഷേപിച്ചത്. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയായിരുന്നു ലക്ഷ്യം. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകൾ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

Read More

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫോറൻസിക് പരിശോധനയുൾപ്പടെയുള്ള തെളിവെടുപ്പിനാണ് പ്രതികളെ എത്തിച്ചത്. ഫോറൻസിക് വിദഗ്ധർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്ന് തെളിവെടുപ്പുണ്ടായേക്കും ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായാൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകും. ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

Read More