- പോള് ചെയ്തതിനേക്കാള് അഞ്ചുലക്ഷം വോട്ട് കൂടുതല്: റിപ്പോര്ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
ഫ്രാന്സിസ്കന് മിഷണറീസ് ഓഫ് മേരി പ്രേഷിത സമൂഹത്തില് അംഗവും കൊച്ചി തോപ്പുംപടി ഔവര് ലേഡീസ് കോണ്വെന്റ് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂള് പ്രിന്സിപ്പലുമായ സിസ്റ്റര് ലിസി അധ്യാപിക എന്ന നിലയില് ഔദ്യോഗിക സര്വീസില് നിന്നു പടിയിറങ്ങുന്നത്, ഒരു സര്ക്കാര് ഏജന്സിക്കും കോര്പറേറ്റ് സോഷ്യല് റെസ്പോണ്സിബിലിറ്റി സംവിധാനത്തിനും സങ്കല്പിക്കാന് പോലും കഴിയാത്ത സാമൂഹിക പങ്കാളിത്തത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അസാധാരണ കെട്ടുറപ്പുള്ള ഭവനനിര്മിതിയുടെ ഇരുന്നൂറാമത്തെ പതിപ്പിന്റെ ഗൃഹപ്രവേശത്തിന് താക്കോല് കൈമാറിക്കൊണ്ടാണ്.
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. ലീഗ് മുന് എംഎല്എയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്ജികളും, റിസര്വ് ബാങ്ക് നിലപാടും തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവച്ചത്. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്ബിആഐ വാദം. എന്നാൽ ലയനത്തിന് അനുമതി നല്കിയിട്ട് എതിര്ത്തതെന്തിനെന്ന് കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികള് കോടതി അംഗീകരിച്ചു.
ഷിംല: പാര്ട്ടിയുടെ വിപ്പ് ലംഘിച്ചു, ബജറ്റ് സമ്മേളനത്തില്നിന്ന് മാറിനിന്നു എന്നീ കാരണങ്ങള് ചൂണ്ടിക്കാട്ടി ഹിമാചല് പ്രദേശില് രാജ്യസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് വോട്ട് ചെയ്ത കോണ്ഗ്രസ് എംഎല്എമാര്ക്കെതിരേ നടപടി. ആറ് കോണ്ഗ്രസ് വിമത എംഎല്എമാരെയാണ് സ്പീക്കര് അയോഗ്യരാക്കിയത് . കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. കോണ്ഗ്രസ് എംഎല്എമാർക്ക് പുറമേ മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 34-34 എന്നതായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി ജയിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടര്ച്ചയായി അവിശ്വാസപ്രമേയ നോട്ടീസുമായി എത്തിയ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര് അടക്കമുള്ള ബിജെപി എംഎല്എമാരെ ബുധനാഴ്ച സ്പീക്കര് സസ്പെന്ഡ് ചെയ്തിരുന്നു. സഭയില് ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്പെന്ഷന്.ആകെ 25 എംഎല്എമാരാണ് ഹിമാചലില് പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെൻഡ് ചെയ്തതോടെ ബിജെപിയുടെ അംഗസംഖ്യ 10 ആയി. ഇതോടെയാണ് നിയമസഭയില് ബജറ്റ് പാസാക്കാനായത്.
തിരുവനന്തപുരം: ലോകായുക്ത ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി ദൗര്ഭാഗ്യകരമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജൂഡീഷ്യല് ബോഡിക്ക് മുകളില് എക്സിക്യുട്ടീവിന് അധികാരം നല്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഴിമതി നിരോധനത്തെ കശാപ്പു ചെയ്യുന്ന ബില്ലാണിത്. മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരായ അപ്പലേറ്റ് അതോറിറ്റിയായി നിയമസഭയും മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിന് അംഗീകാരം ലഭിച്ച സാഹചര്യത്തില് ലോകായുക്ത പിരിച്ചുവിടണമെന്നും ചെന്നിത്തല വിമർശിച്ചു. കോടതിയുടെ തീരുമാനം എക്സിക്യുട്ടീവിന് ചോദ്യം ചെയ്യാന് അനുവാദമില്ലെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. അതുകൊണ്ട് ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി കോടതിയില് ചോദ്യം ചെയ്യപ്പെടാമെന്നും ചെന്നിത്തല കൂട്ടിച്ചേര്ത്തു.
വയനാട്:എസ് എഫ് ഐ പ്രവർത്തകരുടെ ക്രൂരമമർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനി കോളജ് വിദ്യാര്ത്ഥി സിദ്ധാര്ഥ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അഖില് പിടിയില്. പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയാണ് ഇയാള്. സിദ്ധാര്ത്ഥിന്റെ മരണം നടന്ന് 11ാം ദിവസമാണ് പ്രധാനപ്രതികളില് ഒരാള് പിടിയിലാകുന്നത്. മര്ദ്ദനത്തിന് നേതൃത്വം നല്കിയത് 12 പേരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോളജ് ഹോസ്റ്റലില് സിദ്ധാര്ത്ഥിനെ അക്രമി സംഘം നഗ്നനാക്കി പരസ്യമായ വിചാരണയ്ക്ക വിധേയമാക്കിയിരുന്നു. സംഘത്തില് ഉള്പ്പെട്ട 18 പ്രതികളും ഒളിവില് പോയിരുന്നു. ഇവരില് എട്ട് പേര് ഇന്നലെ പോലീസ് സ്റ്റേഷനില് ഹാജരാകുകയും ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉള്പ്പെടെ ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്നു സിദ്ധാര്ത്ഥിന്റെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടാണ് മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത്. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും എസ്.എഫ്.ഐ ആണ് ഇതിനു പിന്നിലെന്നും മാതാപിതാക്കള് ആരോപിച്ചിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.