- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
- ICPA വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പൂനയിൽ
- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
Author: admin
ന്യൂഡല്‍ഹി: രാജ്യത്ത് വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമാഫിയ കൊള്ളയടിച്ചത് പിന്നോക്കക്കാരുടെയും പാവപ്പെട്ട മൂസ്ലീങ്ങളുടെയും ഭൂമിയാണ്. പാവപ്പെട്ട മുസ്ലീങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കില്ലെന്നും വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് വഖഫ് നിയമം ഭേദഗതി ചെയ്തുവെന്നും ഹരിയായനയിലെ ഹിസാറിലെ പൊതുയോഗത്തില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് പുതിയ നിയമത്തോടുള്ള അവരുടെ എതിര്‍പ്പ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യാത്തതെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ 50 ശതമാനം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി മാത്രം അവര്‍ ഭരണഘടനയെ ഉപയോഗിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, അധികാരം നിലനിര്‍ത്താന്‍ ഭരണഘടനയുടെ ആത്മാവിനെ കൊലപ്പെടുത്തി. ഭരണഘടന ഒരു മതേതര സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കോണ്‍ഗ്രസ് ഒരിക്കലും അത് നടപ്പിലാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു.
തൃശൂര്‍: അതിരപ്പിള്ളിയിൽ തേൻ ശേഖരിക്കാൻ വനത്തിൽ പോയ യുവാവിനെ കാട്ടാന കുത്തിക്കൊന്നു .അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ‘ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു സംഭവം. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്കു മുന്നിൽ പെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ നട്ടെല്ലായ ഭരണഘടനക്ക് ജീവന്‍ നല്‍കിയ ബിആര്‍ അംബേദ്‌കറുടെ സ്‌മരണയില്‍ രാജ്യം. ഏപ്രിൽ 14നാണ് രാജ്യം അംബേദ്‌കര്‍ ജയന്തി ആചരിക്കുന്നത്. ഇന്ന് അംബേദ്‌കറുടെ 134-ാം ജന്മദിനമാണ്. ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ച നവോഥാന നായകനാണ് ഡോക്‌ടര്‍ ഭീംറാവു രാംജി അംബേദ്‌കര്‍. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ ഈ ദിനം പ്രത്യേകം ആചരിക്കുന്നു. ജാതീയ വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ച് അംബേദ്‌കര്‍ സ്വപ്‌നം കണ്ട സമത്വ സുന്ദര ഇന്ത്യയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. അംബേദ്‌കര്‍ തന്‍റെ ജീവിതകാലം മുഴുവൻ സമത്വത്തിനാണ് വേണ്ടിയാണ് പോരാടിയത്. അതിനാൽ അദ്ദേഹത്തിന്‍റെ ജന്മദിനം ഇന്ത്യയിൽ ‘സമത്വ ദിനം’ ആയും ആഘോഷിക്കുന്നു. എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുള്ള ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സ്ഥാപിക്കാൻ അദ്ദേഹം രൂപം നല്‍കിയ ഭരണഘടനയ്‌ക്ക് സാധിച്ചു. 1891 ഏപ്രില്‍ 14ന് മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിൽ…
ജറുസലം: വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ മിസൈലാക്രമണം നടത്തി ഇസ്രയേൽ. ജറൂസലം ക്രൈസ്‌തവ രൂപത നടത്തുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്‌ടർ ഡോ. ഫദൽ നയിം പറഞ്ഞു. ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാത്രി തന്നെ നൂറുകണക്കിന് രോഗികളെ ഒഴിപ്പിച്ചിരുന്നു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മിസൈൽ പതിച്ച് ആശുപത്രി കെട്ടിടത്തിൽ നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗികൾ ജീവൻ രക്ഷിക്കുന്നതിനായി പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയിൽ അഭയം തേടിയ സ്‌ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
കൊച്ചി: മേടമാസമെത്തി. ഇന്ന് ലോകമെമ്പാടും മലയാളികൾ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍. മനസുകൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമാക്കുക കൂടിയാണ് വിഷു. പുലർച്ചെ എഴുന്നേറ്റുള്ള കണി കാണലും കുടുംബത്തിലെ തലമൂത്തവരിൽ നിന്ന് കൈനീട്ടം സ്വീകരിക്കലുമൊക്കെ കുടുംബത്തിനകത്ത് ഇമ്പം കൂട്ടുന്നു. വിഷുവും കൃഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം. പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരമാണ് മേടം ഒന്ന് വർഷാരംഭമായി കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ വിഷുവിന് ആണ്ടുപിറപ്പ് എന്നൊരു ചെല്ലപ്പേരുകൂടിയുണ്ട്.
കൊച്ചി : “സ്ഥാപനത്തിൻ്റെ 102 വർഷങ്ങൾ പൂർത്തിയാക്കിയ കോഴിക്കോട് രൂപതയ്ക്ക് പരിശുദ്ധ പിതാവ് നൽകിയ പുണ്യ സമ്മാനമായ അതിരൂപത പദവിയിൽ ഞാൻ ഏറെ ആനന്ദിക്കുകയും കോഴിക്കോട് രൂപതയുടെ മുൻ മെത്രാൻ എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യുന്നു. മലബാർ പ്രദേശത്തെ ക്രൈസ്തവ സഭയ്ക്ക് അമ്മയായി നിലകൊള്ളുന്ന, ചരിത്രപരമായ വിശ്വാസപാരമ്പര്യത്താൽ ധന്യമായ കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച ജൂബിലി സമ്മാനമാണി അതിരൂപത സ്ഥാനലബ്ധി.കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയായ കോഴിക്കോട് രൂപത നിലവിൽ വരുമ്പോൾ, മലബാറിന്റെ മണ്ണിൽ വിശ്വാസദീപനാളം കത്തിജ്വലിപ്പിച്ച മഹാ മിഷനറിമാരുടെ ത്യാഗോജ്വലമായ ജീവിതങ്ങളെ ഞാൻ കൃതജ്ഞതയോടെ ഓർക്കുന്നു. മലബാർ സഭയുടെ അമ്മയായ കോഴിക്കോട് അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത ഡോ.വർഗീസ് ചക്കാലക്കൽ പിതാവിനെയും അതിരൂപത വൈദികരെയും സമർപ്പിതരെയും അത്മായ സഹോദരങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. പുതിയ അതിരൂപതയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനാ മംഗളങ്ങളും ആശംസിക്കുകയും ചെയ്യുന്നു
സപ്ലിമെന്റല്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള നേര്‍ത്ത കന്യൂല ട്യൂബ് മുഖത്ത് ഇല്ലാതെയാണ് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കാ അങ്കണത്തില്‍ ഓശാന ദിവ്യബലി അര്‍പ്പിക്കപ്പെട്ട വേദിയില്‍ വീല്‍ചെയറിലിരുന്ന് വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട് ‘നല്ല ഓശാന ഞായറും നല്ല വിശുദ്ധവാരവും’ എല്ലാവര്‍ക്കും നേര്‍ന്നത്. വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിനു തുടക്കം കുറിക്കുന്ന ഓശാന ഞായര്‍ തിരുകര്‍മങ്ങളുടെ സമാപനത്തില്‍ വിശ്വാസികളെ ആശീര്‍വദിക്കാനായി, മുന്നറിയിപ്പൊന്നുമില്ലാതെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണത്തില്‍ പൊതുദര്‍ശനത്തിനായെത്തി. രോഗവിമുക്തിക്കായുള്ള തുടര്‍ചികിത്സയും വിശ്രമവും നിര്‍ദേശിക്കപ്പെട്ട് വത്തിക്കാനിലെ സാന്താ മാര്‍ത്ത ഭവനത്തില്‍ കഴിയുന്ന പാപ്പാ സപ്ലിമെന്റല്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള നേര്‍ത്ത കന്യൂല ട്യൂബ് മുഖത്ത് ഇല്ലാതെയാണ് ഓശാന ദിവ്യബലി അര്‍പ്പിക്കപ്പെട്ട ബസിലിക്കാ അങ്കണത്തിലെ വേദിയില്‍ വീല്‍ചെയറിലിരുന്ന് വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട് ‘നല്ല ഓശാന ഞായറും നല്ല വിശുദ്ധവാരവും’ എല്ലാവര്‍ക്കും നേര്‍ന്നത്. ലേശം ക്ലേശിച്ചാണ് പരിശുദ്ധ പിതാവ് സംസാരിച്ചതെങ്കിലും കഴിഞ്ഞ ഞായറാഴ്ച കേട്ടതിലും മെച്ചപ്പെട്ട ശബ്ദത്തിലായിരുന്നു ഓശാന ഞായര്‍ ആശംസകള്‍. ജനക്കൂട്ടം ആഹ്ലാദപൂര്‍വം അതിനോടു പ്രതികരിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍…
കൊച്ചി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് ട്രിബ്യൂണലിന്‍റെ നടപടികളെ തടസ്സപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്‍റെ ശ്രമങ്ങള്‍ സംശയകരമെന്ന് കെആര്‍എല്‍സിസി. മുനമ്പം ഭൂമി വഖഫ് ആണെ് ഏകപക്ഷീയമായി തിരുമാനിച്ച ഘട്ടത്തില്‍ ബോര്‍ഡ് പരിശോധിക്കാതിരുന്ന വസ്തുതകള്‍ ട്രിബ്യൂണല്‍ പരിഗണിക്കുന്നതില്‍ വഖഫ് ബോര്‍ഡ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത വ്യക്തമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമാണ്. വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന് നിയന്ത്രണം സാധ്യമല്ലെങ്കില്‍ വഖഫ് മന്ത്രിയുടെ ആവശ്യമെന്ത്. മന്ത്രി അബ്ദുള്‍ റഹ്മാന്റെ നിലപാടുകള്‍ തുടക്കം മുതലെ മുനമ്പം നിവാസികള്‍ക്കെതിരാണ്. മുനമ്പം ജനതയുടെ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. പ്രശ്‌നപരിഹാരത്തിനുള്ള അധികാരവും സാധ്യതകളും ഉണ്ടായിട്ടും, അത് പ്രയോജനപ്പെടുത്തി ഈ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം, സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി പ്രശ്‌നപരിഹാരത്തിന് തടസ്സം നില്‍ക്കുന്നതും വൈകിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധകരമാണെും കെആര്‍എല്‍സിസി പ്രസ്താവിച്ചു.
കോഴിക്കോട്: മലബാറിന് ഈസ്റ്റർ സമ്മാനമായി വത്തിക്കാനിൽ നിന്നും ശുഭവാർത്തയെത്തി. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഇവിടെ വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. അതിരൂപതയായി ഉയർത്തിയതോടെ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ആയി. കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട രൂപതകള്‍ ഇനി മുതല്‍ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലാകും. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം പിന്നിടുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്.2012 ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. തൃശൂര്‍ മാള സ്വദേശിയാണ്. 1923 ജൂൺ 12 ന് പയസ് പതിനൊന്നാമൻ മാർപ്പാപ്പ മംഗലാപുരം, മൈസൂർ രൂപതകളിൽ നിന്ന് ഇടവകകൾ ഏറ്റെടുത്തുകൊണ്ട് കോഴിക്കോട് രൂപത നിലവിൽ വന്നു. ഷൊർണൂർ മുതൽ കാസർഗോഡ് വരെ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ആറ് വടക്കൻ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. തിരുവിതാംകൂറിൽ നിന്നുള്ള സിറിയൻ റീത്ത് കത്തോലിക്കർ പശ്ചിമഘട്ടത്തിലെയും മലബാർ പ്രദേശത്തെയും…
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് വിപണന നടത്തുന്നത്. ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് ഇത്തവണ വിഷു ഈസ്റ്റര്‍ സബ്‌സിഡി വിപണികള്‍ നടത്തുന്നത്. ചൂഷണം നടക്കുന്ന ഇടങ്ങളിലും നല്ല ഇടപെടലാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങളും 10 മുതല്‍ 35% വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്നുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.