Author: admin

തൃശൂർ: തൃശൂർ കുറ്റൂരിലുള്ള ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.പുലർച്ചെയായതുകൊണ്ട്ആളപായമുണ്ടായില്ല

Read More

ടെല്‍ അവീവ്: പ്രധാനമന്ത്രിയായി ബിന്യമിന്‍ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ഇസ്രയേലികള്‍ മാത്രമെന്ന് അഭിപ്രായ സര്‍വേ ഫലം . ഇസ്രയേൽ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സര്‍വേ നടത്തിയത്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതില്‍ ഇടിഞ്ഞെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. 2023ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈലില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്ത ഹമാസ് മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെ തകര്‍ക്കുമെന്ന് നെതന്യാഹു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നു മാസത്തിന്റെ ഭൂരിഭാഗവും അവര്‍ ഗസ്സയില്‍ പാഴാക്കി. ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാന്‍ രൂക്ഷമായ ആക്രണം ആവശ്യമാണെന്നാണ് ഇപ്പോഴും നെതന്യാഹു പറയുന്നത്. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടാന്‍ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേര്‍ ചോദ്യം ചെയ്യുന്നു. ഇസ്‌റാഈല്‍ ജയിലുകളില്‍ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്നാണ് 24 ശതമാനം പേരും കരുതുന്നത്.

Read More

തെഹ്റാൻ: ഇറാ​നിൽ ​ നടന്ന ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെർമാൻ എമർജൻസി സർവീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്ഫോടത്തിന് പിന്നിൽ ആരാ​ണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ വ്യക്തമാക്കി. 

Read More

കേപ് ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിംഗ്സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ 55 റണ്‍സിന് പുറത്തായി. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിങ്ഹാം, മാര്‍കോ ജാന്‍സന്‍, കെയ്ല്‍ വെരെയ്ന്‍ എന്നിവരുടെ വിക്കറ്റാണ് സിറാജ് നേടിയത്. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ആദ്യകളിയിലെ വന്‍ തോല്‍വിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമാണ്. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്. രണ്ടരദിവസംകൊണ്ട് പോരാട്ടം അവസാനിപ്പിച്ചു.

Read More

ലഖ്‌നൗ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ്‌. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാമൻ ഹൃദയത്തിലാണ്. സംഘർഷം നടന്നപ്പോൾ ഉണ്ടായിരുന്ന രാമ വിഗ്രഹം എവിടെയാണെന്നും എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ്‌ ചോദിച്ചു. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു എന്നും ദിഗ്‌വിജയ് സിങ്ങ്‌ ചോദിച്ചു. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് ദിഗ്‌വിജയ് സിങ്ങ്‌ സംഭാവന നൽകിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ്‌വിന്ദര്‍ സിംഗ് സുഖു നേരത്തെ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധിർരഞ്ജൻ ചൗധരി എന്നിവർക്കാണ് കോൺഗ്രസിൽ നിന്ന് പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണമുള്ളത്. മുൻ പ്രധാമന്ത്രി മൻമോഹൻ സിങ്ങിനെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിൽ അധിർരഞ്ജൻ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.

Read More

തൃശ്ശൂർ :വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരൻ്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരൻ്റിയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി . 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോൺഗ്രസ്-ഇടത് സർക്കാരുകളും സ്ത്രീ ശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി വിമർശിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടന്ന വനിതാ മോർച്ച സമ്മേളനത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോദി പറഞ്ഞു.കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്കാരം. അനുഗ്രഹിക്കാൻ ഇത്രയും വനിതകൾ എത്തിയതിൽ സന്തോഷം’, പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളെയും അനുസ്മരിച്ച മോദി നഞ്ചിയമ്മയെ അഭിനന്ദിച്ചു. കേരളം നിരവധി ധീര വനിതകൾക്ക് ജന്മം നൽകിയെന്നും അദ്ദേഹം…

Read More

തിരുവനന്തപുരം: ആറ് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്.കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി പെൺകുട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.

Read More

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സിയുടെ ന​ഷ്ട​ത്തി​ലോ​ടു​ന്ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എന്നാൽ മ​റ്റ് യാ​ത്ര സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത എ​സ്റ്റേ​റ്റു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​ഭ​വി​ക്ക​രു​ത്. ഒ​രു വ​ണ്ടി​യും ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വ​ണ്ടി​ക​ൾ എ​ത്തി​ക്കു​ക എ​ന്ന​തി​നാ​ണ് പ്ര​ധാ​ന പ​രി​ഗ​ണ​ന. കേ​ര​ള​ത്തി​ലെ പൊ​തു​ട്രാ​ൻ​സ്പോ​ർ​ട്ട് സി​സ്റ്റ​ത്തി​ന് ഇ​ന്ത്യ​യി​ൽ ഇ​ല്ലാ​ത്ത പ​രി​ഷ്കാ​രം ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ദീ​ർ​ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബ​സ് നിർത്തുന്ന സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യു​ള്ള​താ​ക്കും. ശു​ചി​മു​റി​ക​ൾ ഇ​ല്ലാ​തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ന​ൽ​ക​ണം. ശു​ചി​മു​റി ഉ​ൾ​പ്പ​ടെ നി​ർ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​വി​ടെ ബ​സ് നി​ർ​ത്തു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More