Author: admin

മുംബൈ: ട്വന്‍റി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തകർപ്പന്‍ പ്രകടനത്തോടെയാണ് താരം കരിയറിലെ മികച്ച നിലയിലെത്തുന്നത് . നവിമുംബൈയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അർധസെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിളങ്ങിയത്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്തതോടെ ടി20യില്‍ 3052 റണ്‍സ് മന്ദാന സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റുകളുടെ തകർപ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.കോഹ്‌ലി, രോഹിത്, ഹര്‍മന്‍പ്രീത് എന്നിവർക്കൊപ്പമെത്തിച്ചേരുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മന്ദാന.

Read More

കൊച്ചി :കേന്ദ്ര അന്വേഷണ ഏജൻസികളെ മോദി സർക്കാർ എതിര്പക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടാൻ പ്രയോഗിക്കുന്നു എന്ന ആക്ഷേപത്തെ ബലപ്പെടുത്തി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമൻസ് ,മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി നിലനിൽക്കെ വീണ്ടും കിഫ്ബി മസാല ബോണ്ട് കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് അപഹാസ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

Read More

കാസർഗോഡ് : കേന്ദ്രവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് വികസനത്തിന് വേണ്ടതെന്നും ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പദ്ധതികൾ ആവശ്യമാണെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അവതരിപ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്കും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി നന്ദി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം (5200 കോടി രൂപ) സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭൂമി ഏറ്റെടുക്കല്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. കേരളത്തിന് വലിയ സന്തോഷമുള്ള ദിവസമാണിന്ന്. ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പരിശോധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിവ്യൂ നടത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുന്നോട്ട് കൊണ്ടു പോയത്…

Read More

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ കമാൻഡോകളുടെ തന്ത്രപരമായ നീക്കത്തിലൂടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ചു .സൊമാലിയൻ തീരത്തു കടൽക്കൊള്ളക്കാർ റാഞ്ചിയ ”എം.വി. ലിലാ നോർഫോക്ക്” എന്ന ലൈബീരിയൻ ചരക്കുകപ്പലാണ് മോചിപ്പിച്ചത് . കമാൻഡോകൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചുപോവുകയായിരുന്നു . കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാൻഡോകളായ ‘മാർകോസ്’ ആണ് ഓപ്പറേഷൻ നടത്തിയത്. നാവികസേനാ യുദ്ധക്കപ്പലായ ഐ.എൻ.എസ്. ചെെന്നെ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം നടത്തിയത് . റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കമാൻഡോകൾ ചരക്കുകപ്പലിൽ പ്രവേശിച്ചു. പിന്നാലെയാണ് കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടാണു കപ്പൽ റാഞ്ചിയ വിവരം ബ്രിട്ടീഷ് ​സൈനിക ഏജൻസിയായ ”യു.കെ. മാരിെടെം ട്രേഡ് ഓപ്പറേഷൻസ്” പുറത്തുവിടുന്നത് . കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐ.എൻ.എസ്.…

Read More

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു എന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു . ലഷ്കർ ഇ ത്വയ്ബ ഭീകരൻ ബിലാൽ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. ഭട്ട് നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു .

Read More

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജെസ്‌ന മരി ജോസിന്റെ തിരോധാനക്കേസ്‌ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്ന്‌ സിബിഐ റിപ്പോർട്ട്‌ .കേസ്അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട്‌ 19ന്‌ തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. 50 ൽ അധികം പേജുള്ള റിപ്പോർട്ടാണ്‌ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്‌. റിപ്പോർട്ടിനെക്കുറിച്ച്‌ ജെസ്‌നയുടെ അച്ഛന്റെ വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം. കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങൾതന്നെയാണ്‌ സിബിഐ റിപ്പോർട്ടിലുമുള്ളത്‌ എന്നാണ്‌ സൂചന.പൊലീസ്‌ കണ്ടെത്തിയതിൽനിന്ന്‌ കൂടുതലായി ഒന്നും കണ്ടെത്താൻ സിബിഐയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്‌ അന്വേഷണം ഏറ്റെടുത്ത്‌ മൂന്നുവർഷം കഴിഞ്ഞശേഷം കേസ്‌ അവസാനിപ്പിക്കുന്നതിന്‌ റിപ്പോർട്ട്‌ നൽകിയത്‌.

Read More