- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
- വഖഫ് വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
- വി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു
- തലയോടുകൾ ചിരിക്കുമ്പോൾ
- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
Author: admin
കൊച്ചി: ബോൾഗാട്ടി സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിലെ KLCWA അംഗങ്ങൾ മാതൃ ദിനമാചരിച്ചു . ഇടവകയിലെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളെ “സ്നേഹതണൽ’ എന്ന പ്രോഗ്രാമിലൂടെ ആദരിച്ചു. ഇടവക വികാരി ജോൺ ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു. KLCWA അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി ലിജോ ഓടത്തക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആനിമേറ്ററായ സിസ്റ്റർ റോസി, സെൻറ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ എൽസി, അതിരൂപത പ്രതിനിധി റീന റാഫേൽ, ബോൾഗാട്ടി KLCWA പ്രസിഡൻ്റ് ഡയന എഡ്വിൻ, KLCA പ്രസിഡൻ്റ് അഭിജിത്ത്, കേന്ദ്രനിർവാഹക സമിതി ലീഡർ ആൻ്റണി അല്മായ കോഡിനേറ്റർ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.
ആലപ്പുഴ: ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന്‍ കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
നിരവധി ചരിത്രപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഫാ. ജോര്‍ജ് അറയ്ക്കലിന്റെ സത്യം തുറന്നുപറയുന്ന പുസ്തകമാണ് ‘വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും’. ചാവറയച്ചനെ സംബന്ധിച്ച് പ്രചരിപ്പിച്ചു വരുന്ന ചില അസത്യങ്ങള്‍ അദ്ദേഹം തുറന്നു കാണിക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ മിസൈലാക്രമണങ്ങള്‍ക്കുമിടയില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജാതി സെന്‍സസ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ ആനുകാലിക രാഷ് ട്രീയ സന്ദര്‍ഭത്തില്‍ ചേരുംപടി ചേര്‍ക്കുക ദുഷ്‌കരമാണ്.
1908-ല്‍ ആരംഭിച്ച മോണ്ടിക്രിസ്റ്റോയുടെ ചലച്ചിത്ര ആവിഷ്‌കാരം 2024- ലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ നിരവധി ടിവി- മിനി സീരീസുകള്‍, ആനിമേറ്റഡ് പതിപ്പുകള്‍, കുട്ടികള്‍ക്കുള്ള അഡാപ്‌റ്റേഷനുകള്‍ മുതലായവയും ഓരോ കാലങ്ങളില്‍ റിലീസ് ചെയ്യുകയുണ്ടായി. പ്രണയവും പകയും പ്രതികാരവും ഓരോ നാടിന്റെയും പശ്ചാത്തലത്തിലേക്ക് മാറ്റി സൃഷ്ടിച്ചുകൊണ്ട് നിരവധി സൃഷ്ടികള്‍ ലോക സിനിമയില്‍ ഉണ്ടായി. 1982-ല്‍ മലയാളത്തില്‍ ഇറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടത് ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന സിനിമയില്‍ നിന്നായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ പാപ്പാമാര്‍ പുതിയ പേരു സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നില്ല. പീറ്റര്‍, ലീനസ്, ക്ലെമന്റ് തുടങ്ങിയവര്‍ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. ആദ്യമായി പുതിയ പേരു സ്വീകരിച്ചത് ജോണ്‍ 2-ാമന്‍ പാപ്പായാണ്. അദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയൂസ് എന്നായിരുന്നു. റോമന്‍ ദേവനായ ‘മെര്‍ക്കുറി’യുടെ പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 10-ാം നൂറ്റാണ്ടു മുതല്‍ പേരുമാറ്റം പതിവായി മാറി.
ഒട്ടാവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്‍ന്നത്. 28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെയാണ് പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു. 2019 മുതല്‍ 2025 വരെ ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെയെ തന്നെ പ്രതിനിധീകരിച്ച് പൊതുസേവനം, പ്രതിരോധം, ഗതാഗതം, ആഭ്യന്തര…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.;കഴിഞ്ഞ 48 മണിക്കൂറിനിടെ ഭീകരരെ വധിക്കുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.