Author: admin

കൊച്ചി :ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഡെപ്യൂട്ടി ജനറൽസെക്രട്ടറി. ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളിയുടെ വിമർശനം. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നുവെന്നും സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു . ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ ഏറെയും എന്നും വിമർശനം ഉയർന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുന്നു എന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. ഇതിനെ ക്രൈസ്തവ സഭകൾ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു .

Read More

ന്യൂഡൽഹി :ദില്ലിയിൽ റെക്കോർഡ് ശൈത്യം. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം കണക്കിലെടുത്ത് ദില്ലിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടതും എത്തി ചെരേണ്ടതുമായ 60 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. ഇന്നലെ രാത്രി എട്ടു മണിക്ക് പുറപ്പെടേണ്ട കേരള എക്സ്പ്രസ്സ്‌ ഇന്ന് രാവിലെ 12 മണിക്കൂർ വൈകി സർവീസ് ആരംഭിക്കും. മൂടൽ മഞ്ഞ് വിമാന സെർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.തുടർച്ചയായ ശൈത്യം ദില്ലിയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളുടെയും മറ്റും പ്രവർത്തനം നിലയ്ക്കുന്ന രീതിയിലേക്ക് ശൈത്യം കടന്നിരുന്നു.

Read More

കൊച്ചി: സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍. എറണാകുളത്ത്കെ ആർ എൽ സി സി ജനറൽ കൗണ്‍സിലിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെയായിരുന്നു വിമര്‍ശനംവികസനത്തിന്റെ പേരില്‍ കൊടും ചൂഷണമാണ് നടക്കുന്നത്. തീരദേശവാസികള്‍ക്കും ലത്തീന്‍ സമൂഹത്തിനും എതിരെ ഭരണാധികാരികള്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി അടിച്ചമര്‍ത്തുകയാണെന്നും ജോസഫ് കളത്തിപറമ്പില്‍ ആരോപിച്ചു.

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടങ്ങും .മണിപ്പൂരിലെ തൗബാലിലെ കോങ്‌ജോമില്‍ ഇന്ന് ഉച്ചയ്ക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടുള്ളതാന് യാത്ര. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം ഇന്ന് യാത്രയില്‍ പങ്കെടുക്കും. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകും. ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളില്‍ യാത്ര എത്തും.

Read More

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസമായി ഇവിടെ ചികിത്സയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്.കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്നു അദ്ദേഹം.

Read More

കോട്ടയം: വിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ റോമന്‍ കത്തോലിക്കാ രൂപതയായ വിജയപുരത്ത് സഹായമെത്രാനായി റവ. ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. വിജയപുരം വിമലഗിരി മാതാ കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍ നിയമന പ്രഖ്യാപനം നടത്തി. ചാന്‍സലര്‍ മോണ്‍. ജോസ് നവസ് പുത്തന്‍പറമ്പിലും കൂരിയ അംഗങ്ങളും സന്നിഹിതരായിരുന്നു. വത്തിക്കാനില്‍ നിന്നുള്ള നിയമന കല്പന ഇന്ത്യയിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയൊപോള്‍ദോ ജിറേല്ലിയില്‍ നിന്നു ബിഷപ് തെക്കത്തെച്ചേരിലിന് ലഭിച്ചു. ബിഷപ് തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ വൈദികരും സന്ന്യസ്തരും ദൈവജനവും തെദേവും സ്‌തോത്രഗീതം ആലപിച്ച് ദൈവത്തിനു നന്ദിയര്‍പ്പിച്ചു.അഞ്ചുവര്‍ഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്തുവരികയായിരുന്നു അന്‍പത്തിരണ്ടുകാരനായ മോണ്‍. മഠത്തിപ്പറമ്പില്‍. പാമ്പനാര്‍ തിരുഹൃദയ ഇടവകയില്‍ 1972 ഏപ്രില്‍ ആറിനാണ് ജനിച്ചത്. ഇടവകയില്‍ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്‌സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരിയിലും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും…

Read More

ലക്‌നൗ:അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഉത്തർ പ്രദേശ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു . രാമോത്സവമാണ് ജനുവരി 22 ന് നടക്കുന്നതെന്നും ദീപാവലി പോലെ എല്ലാവരും രാമക്ഷേത്ര പ്രതിഷ്ഠ ദിനവും ആഘോഷിക്കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ദീപങ്ങളാൽ അലങ്കരിക്കുമെന്നും വലിയ ഉത്സവത്തിന്‍റെ പ്രതീതിയിലാകും രാമക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മകരസംക്രാന്തി മുതൽ മതപ്രഭാഷണങ്ങൾ ആരംഭിച്ച് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ജനുവരി 22 ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Read More

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം.മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

Read More

ലക്കിടി:കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വൈവിധ്യങ്ങളായ പരിപാടികളോടെ വിവിധ വേദികളിലായാണ് ലക്കിടിയിൽ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ക്ഷീര കർഷകർ പങ്കെടുത്ത സംഗമത്തിന്റെ സമാപന സമ്മേളനം ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Read More