- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൈ പ്രണ്ട്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി രംഗത്ത്. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നു. യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നത് ഇന്ത്യ കാര്യമാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
റായ്പൂർ: മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കാനുള്ള നീക്കവുമായി ഛത്തീസ്ഗഡ് സർക്കാർ. ശീതകാലസമ്മേളനത്തിൽ ഭേദഗതി അവതരിപ്പിച്ചേക്കുമെന്നാണ് വിവരം . നിർബന്ധിത മതപരിവർത്തനത്തിന് കൂടുതൽ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങൾ പുതിയ ഭേദഗതിയിൽ വന്നേക്കും. മതം മാറാൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം മുൻപ് പ്രാദേശിക അധികൃതർക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ മതപരിവർത്തനത്തിന്റെ പേരിൽ സംസ്ഥാനത്തെ ക്രൈസ്തവ മിഷണറി പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കും . മതപരിവർത്തന നിയമ ഭേദഗതിക്കുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചും ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നു പട്ടണം ചുറ്റി കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ മൗന ജാഥ നടത്തി.
നായകൻ അരങ്ങിലെത്തും മുൻപേ ക്ലൈമാക്സ് സംഭവിച്ച രോഷത്തിലാണു ഫുട്ബോൾ ആരാധകർ. പണം വാങ്ങിയ ശേഷം അർജന്റീന ടീം വാഗ്ദാനലംഘനം നടത്തിയെന്നാണു മന്ത്രി ഇപ്പോൾ പറയുന്നത്.
എന്റെ യുവ സഹോദരീ സഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്നതിന്റെ അടയാളമാണ് നിങ്ങൾ: ആയുധങ്ങൾ കൊണ്ടല്ല, സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്ന സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുവാൻ ക്രിസ്തുവിനൊപ്പം നമുക്ക് സാധിക്കുമെന്നും” പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
കൊച്ചി :കേരള സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ഇരുവരുടെയും വാശിയാണ് സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കോടതി . ഇവർക്ക് ആത്മാർഥതയില്ലെന്നും സർവകലാശാലയിലെ സാഹചര്യം അരോചകമാണെന്നും കുറ്റപ്പെടുത്തി.ജോയിന്റ് രജിസ്ട്രാർക്ക് രജിസ്ട്രാറുടെ ചുമതല കൈമാറിയ വിസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ. രജിസ്ട്രാർ എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കാൻ വിസി അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ അനിൽകുമാർ ആരോപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ച് കഴിഞ്ഞയാഴ്ച സർവകലാശാലയിൽ ‘എലിയും പൂച്ചയും’ കളിയാണെന്ന് പരിഹസിച്ചിരുന്നു. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് വിസിക്കും രജിസ്ട്രാർക്കുമെതിരെ ശക്തമായ പരാമർശങ്ങൾ നടത്തിയത്. വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് അത്ഭുതകരമായ ഉദാഹരണമായി മാറുകയാണെന്ന് കോടതി പരിഹസിച്ചു.സസ്പെൻഷൻ തീരുമാനമെടുക്കാൻ വിസിക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ തീരുമാനം സിൻഡിക്കേറ്റിനെ അറിയിക്കുക മാത്രമാണ് വിസിയുടെ ഉത്തരവാദിത്തം. തുടർ നടപടികൾ സിൻഡിക്കേറ്റാണ് എടുക്കേണ്ടതെന്നും കോടതി വാക്കാൽ…
കലൂർ :കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കലൂർ ഫൊറോന ആഗസ്റ്റ് 10-ന്, സംഘടിപ്പിക്കുന്നകലൂർ ഫെറോന കോൺഫറൻസിന്റെ (KFC) ലോഗോ ചെമ്പുമുക്ക്സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി മുൻ കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ്, മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ്, മുൻ സംസ്ഥാന സെക്രട്ടറി സ്റ്റെഫി സ്റ്റാൻലി എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽകെ.സി.വൈ.എം കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജ് അധ്യക്ഷനായിരുന്നു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.
ഓവലിന്റെ പുല്‍ക്കൊടികളെ പുളകം കൊളളിച്ച ത്രില്ലര്‍ നാടകത്തിന്റെ ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് 6 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിജയശില്പിയായത്. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 6ന് 339 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചവരെ ഞെട്ടിച്ചാണ് ഇന്ന് ഇന്ത്യ വിജയം കൈക്കലാക്കിയത്. 6 റണ്‍സ് അകലെ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. പ്രസീത് കൃഷ്ണ ഇന്ത്യക്കായി 4 വിക്കറ്റുകളും വീഴ്ത്തി.
കെയ്‌റോ: ആഫ്രിക്കൻ രാജ്യമായ യെമനിൽ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചതായി റിപ്പോർട്ട്. 74 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു . ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന അതി കഠിന ദാരിദ്ര്യത്തിൽ നിന്ന് മോചനം തേടി സമ്പന്നമായ ഗൾഫ് നാടുകളിലേക്ക് ചെയ്‌ത ആഫ്രിക്കൻ കുടിയേറ്റക്കാരാണ് അപകടത്തിൽ മരിച്ചത്. 154 എത്യോപ്യൻ കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണ് ഞായറാഴ്‌ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിലെ ഏദൻ ഉൾക്കടലിൽ മുങ്ങിയതെന്ന് യെമനിലെ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ മേധാവി അബ്‌ദുള്‍ സത്താർ അറിയിച്ചു. ഖാൻഫാർ ജില്ലയിലെ തീരത്ത് മാത്രം 14 മൃതശരീരങ്ങള്‍ കരയ്‌ക്കടിഞ്ഞതായാണ് റിപ്പോർട്ട്. യെമനിലെ മറ്റ് തീരദേശങ്ങളിലായി 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളും കരയ്‌ക്കടിഞ്ഞു. യെമൻ്റെ തെക്കൻ തീരത്തെ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.
റാഞ്ചി: ദേശീയ രാഷ്ട്രീയത്തിൽ വ്യക്തിമുദെയ് പതിപ്പിച്ച ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ അവസാനമാണ് ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിബു സോറൻ്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. 38 വർഷക്കാലം ജാർഖണ്ഡ് മുക്തി മോർച്ചയെ നയിച്ച ഷിബു സോറൻ പാർട്ടിയുടെ സ്ഥാപകനാണ്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
