- വിജയം പ്രഖ്യാപിച്ച് ഹിസ്ബുള്ള; വെടിനിര്ത്തലിന് പിന്നാലെ ആഹ്ളാദ പ്രകടനങ്ങൾ
- ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ഹേമന്ത് സോറന്
- മുനമ്പംഭൂമി പ്രശ്നത്തില് ജുഡീഷ്യല് കമ്മീഷനെ നിയമിച്ചു
- കേരളത്തിന്റെ പ്രിയങ്ക
- മുസരീസ് ഒരു ഇതിഹാസമാണ്
- മൊസാര്ട്ടും ബീഥോവനും കണ്ടുമുട്ടിയോ?
- വിശുദ്ധിയും യുവതയും
- ജനജാഗരത്തിലൂടെ ജാഗരൂകരാകുക
Author: admin
തൃശൂര്‍: ഇനി മത്സര രംഗത്ത് നിന്ന് തത്ക്കാലം വിട്ടുനില്‍ക്കുന്നതായി തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു . സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും കോണ്‍ഗ്രസ് കമ്മറ്റികളില്‍ താനിനി പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വടകരയില്‍ ഞാന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരിലും മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണമെന്നും എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്‌തെന്നും മുരളി. തൃശൂരില്‍ എല്‍ഡിഎഫാണ് ജയിച്ചിരുന്നതെങ്കില്‍ തനിക്ക് ഇത്രയും ദുഃഖം ഉണ്ടാവില്ലായിരുന്നുവെന്നും ബിജെപി വിജയിച്ചത് വേദനിപ്പിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നുവെന്നും തൃശൂരില്‍ തനിക്ക് രാശിയില്ലെന്നും മുരളീധരന്‍ പറഞ്ഞു .
ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യം 80 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും മുന്നിലാണ്. നിലവില് എന്‍ഡിഎ സഖ്യത്തിന് 280 സീറ്റിൽ ലീഡുണ്ടെങ്കിലും 239 സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിന് ലീഡുണ്ട്. പോസ്റ്റല് ബാലറ്റുകള് എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില് എന്‍ഡിഎ സഖ്യം ബഹുദൂരം മുന്നിലായിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ഒപ്പത്തിനൊപ്പമെത്തി. ഇരുമുന്നണികളും ഒരു ഘട്ടത്തില് 260 സീറ്റുകളില്‍ ലീഡ് പിടിച്ചെങ്കിലും പിന്നീട് എന്‍ഡിഎ ലീഡുയര്ത്തി. ബിജെപിക്ക് ഒറ്റയ്ക്ക് 249 സീറ്റുകളിലാണ് ലീഡ് നേടാനായത്. കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ന്യൂ ഡൽഹി:ഇന്ത്യ മുന്നണി യോഗം നാളെ ചേരും. യോഗം ചേരുന്നത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ.ഇന്ത്യ മുന്നണി യോഗം നാളെ ചേരും. യോഗം ചേരുന്നത് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ. ഇന്ത്യ മുന്നണി 232 സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് മുന്നണിയുടെ തിരക്കിട്ട നീക്കം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റാണെന്നിരിക്കെ നിധീഷ് കുമാറിനെയടക്കം മുന്നണിയിലെത്തിച്ച് രാജ്യത്തെ ഭരണ മാറ്റത്തിനുള്ള സാധ്യത പരിശോധിക്കാനാണ് മുന്നണി നീക്കം.
കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി കടപുഴകി. കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ജയം നേടാൻ സാധിച്ചത്. ആലത്തൂരില്‍ സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ കെ രാധാകൃഷ്ണന്‍ മറികടന്നത് മാത്രമാണ് ഇടതുമുന്നണിയ്‌ക്ക് ആശ്വാസം. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയുമുണ്ടായി. മുക്കാല്‍ ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി ഇക്കുറി തൃശൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുണ്ടാകും. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ശശി തരൂര്‍ 16077 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയം സ്വന്തമാക്കി.ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന് ജയം.1708 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്‍റെ വി ജോയിയെ അടൂര്‍ പ്രകാശ് മറികടന്നത്. പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ വികെ ശ്രീകണ്‌ഠൻ മിന്നും ജയം ഉറപ്പിച്ചു . ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി കെസി വേണുഗോപാല്‍ വാൻ വിജയം നേടി . എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ എഎം ആരിഫിനെയും എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെയുമാണ് വേണു…
ആലത്തൂര്‍: രമ്യ ഹരിദാസും മന്ത്രി കെ രാധാകൃഷ്‌ണനും കടുത്ത മത്സരം നടത്തിയ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ഇക്കുറിയും കെരളം ഭരിക്കുന്ന എൽ ഡി എഫിന് വിജയിക്കാനായത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയായിരുന്നു രമ്യ ഹരിദാസിന്‍റെ വിജയം. മന്ത്രി കെ രാധാകൃഷ്‌ണനെ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഇറക്കിയപ്പോള്‍ നഷ്‌ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാവില്ല. മന്ത്രി എന്ന നിലയില്‍ രാധാകൃഷ്‌ണനുള്ള ജനസമ്മിതി സിപിഎമ്മിന് അനുകൂലമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല.
ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ഇത്തവണ പോരാട്ടം കടുപ്പിച്ച ഇന്ത്യ മുന്നണി 42 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് വെറും 36 സീറ്റുകളില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും കാറ്റില്‍ പറത്തിയാണ് ജനം ഇന്ത്യ മുന്നണിക്ക് പിന്തുണയേകുന്നത്. വോട്ടണ്ണെലിന്‍റെ ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടായതാണ് കാണാനായത്. 80 സീറ്റുകളുള്ള സംസ്ഥാനത്ത് 36 ഇടത്ത് എന്‍ഡിഎയ്‌ക്ക് ലീഡ് ലഭിച്ചപ്പോള്‍ ഇന്ത്യ മുന്നണി 42 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ 35 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും 7 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നിലുള്ളത്. സംസ്ഥാനത്ത് ബിജെപി തൂത്തുവാരുമെന്നായിരുന്നു നേതാക്കളുടെ വാദം. എക്‌സിറ്റ് പോളിലെ പ്രവചനങ്ങളും വിജയം ഉറപ്പിക്കാമെന്നത് തന്നെയായിരുന്നു. എന്നാല്‍ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ വന്‍ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.
ന്യൂ ഡൽഹി: കര്‍ഷക സമരങ്ങളുടെ ഭൂമികയായ പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം ആദ്മി ശിരോമണി ആകാലി ദള്‍ ഒരു സീറ്റില്‍ എന്നിങ്ങനെയാണ് നില. രാജ്യത്ത് ഇന്‍ഡ്യാ മുന്നണി കനത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്. യോഗിയുടെ ുഉത്തര്‍പ്രദേശില്‍ വരെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. രാമക്ഷേത്രവും തുണച്ചില്ലെന്ന് വേണം കരുതാന്‍. അയോധ്യയില്‍ ബി.ജെ.പി പിന്നിലാണ്. മത്സരിക്കുന്ന രണ്ട് സീറ്റുകളിലും രാഹുല്‍ മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും തീവ്രഭാഷണങ്ങള്‍ മോദിയെ തുണച്ചില്ലെന്നു വേണം കരുതാന്‍. ആറായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണെന്ന് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. യുഡിഎഫിന്റെ രമ്യ ഹരിദാസിനെതിരേ മന്ത്രി കെ. രാധാകൃഷ്‌ണനെ നിർത്തിയതാണ് എൽഡിഎഫിന്റെ തന്ത്രങ്ങളിൽ വിജയം കൈവരിച്ച ഒന്നെന്നു പറയാനാകുക. 9996 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ മുന്നിൽ നിൽക്കുന്നത്. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന പ്രചരണവാക്കുകൾ പോലും ഫലവത്തായില്ലെന്നു വേണം കരുതാൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും ജയിച്ച എൽഡിഎഫ് പ്രതിനിധി എ.എം. ആരിഫ് ഇത്തവണ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ…
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള് കേരളത്തിലെ 20 മണ്ഡലങ്ങളില്16 സീറ്റില്‍ യുഡിഎഫും 3 സീറ്റില്‍ എല്ഡിഎഫും ഒരിടത്ത് എന്ഡിഎക്കുമാണ് ലീഡുള്ളത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്നിലാണ്. കൊല്ലത്ത് എന്.കെ.പ്രേമചന്ദ്രനും മാവേലിക്കരയില് കൊടിക്കുന്നില് സുരേഷും ഇടുക്കിയില് ഡീന് കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡും മുന്നിലാണ്. ചാലക്കുടിയില് ബെന്നി ബഹനാനും ആലപ്പുഴയില് കെ.സി.വേണുഗോപാല്‍ പൊന്നാനിയില് അബ്ദുല് സമദ് സമദാനി, ആറ്റിങ്ങലില് അടൂര്‍ പ്രകാശ്, മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീര്, കോഴിക്കോട് എം.കെ.രാഘവന് വയനാട് രാഹുല്‍ ഗാന്ധി എന്നിവരും ലീഡ് ചെയ്യുകയാണ്. കാസര്ഗോഡ് എല്എഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്, കോട്ടയത്ത് തോമസ് ചാഴിക്കാടന്, പാലക്കാട്ട് എ.വിജയരാഘവന്, ആലത്തൂരില്‍ കെ.രാധാകൃഷ്ണന്‍, പത്തനംതിട്ടയില് തോമസ് ഐസക്കും മുന്നിലാണ്. തൃശൂരില്‍ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലീഡുണ്ട്. സംസ്ഥാനത്ത് ഏറ്റവും കനത്ത പോരാട്ടം നടന്ന വടകരയില്‍ ലീഡ് നില മാറി മറിയുകയാണ്.
ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണികഴിഞ്ഞതിന് പിന്നാലെ ഇവിഎം വോട്ടുകളും എണ്ണിതുടങ്ങിയതോടെ ലീഡ് നിലയിലും വ്യക്തത വന്നു തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ 283 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ 224 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. 19 സീറ്റുകലിലാണ് മറ്റുള്ളവര്‍ മുന്നില്‍ നില്‍ക്കുന്നത്. കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. 1951-52 കാലഘട്ടത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും നീണ്ട തെരഞ്ഞെടുപ്പ് നടന്നത് ഇത്തവണയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറില്‍ തന്നെ ഫലസൂചനകളറിഞ്ഞ് തുടങ്ങാം. ഇത്തവണ 370 സീറ്റുകള്‍ ബിജെപി മാത്രം നേടുമെന്നും എന്‍ഡിഎ സഖ്യം 400 സീറ്റുകള്‍ നേടുമെന്നുമാണ് മോദി അടക്കമുള്ള നേതാക്കളുടെ പ്രതീക്ഷ. അതേസമയം ഇത്തവണ 295 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.
Subscribe to Updates
Get the latest creative news from FooBar about art, design and business.