- വഖഫ് ഭേദഗതി നിയമം: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
- ഇന്ത്യൻ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പ്രൈസ്
- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ
- ദേശീയപാതയില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി
- ഗുരുവിനെയും അയ്യങ്കാളിയെയും മതേതരരാക്കാന്‍ ശ്രമിക്കുന്നു_ എന്‍ ആര് മധു
- ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യത!
- കരുതലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ പദ്ധതി
- സംഗീതം പോലെയുള്ള അനുഭൂതി വായനയിലൂടെ ലഭിക്കുന്നു-പ്രൊഫ. എം.കെ .സാനു
Author: admin
ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയില്‍ തിരിച്ചിറക്കി. എഐ119 ഫ്ലൈറ്റാണ് സർക്കാരിൻ്റെ സുരക്ഷ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം ഡൽഹിയില്‍ ഇറക്കിയത്. നിലവില്‍ വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. എക്‌സിലെ ഒരു സന്ദേശം വഴിയാണ് മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി ലഭിക്കുന്നത്. തുടര്‍ന്ന് ഡൽഹിയിലെ സുരക്ഷ ഏജൻസികളെ വിവരം അറിയിക്കുകയും വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഡൽഹി പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിമാനത്തിലുളള യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുളള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ച് കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. ഈ അപ്രതീക്ഷിത തടസം മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും…
തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യയുണ്ട്. തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.
കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാമല കക്കാട് ആണ് സംഭവം. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന്‍ രഞ്ജിത്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രശ്മി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. മക്കളായ ആദി, ആദിയ എന്നിവരും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
മലപ്പുറം: മലപ്പുറം സെയ്ന്റ് ജോസഫ് ഫൊറോന കെ എൽ സി എ യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ നടത്തി . കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചും അതിൻ്റെ നിർദേശങ്ങളെ പറ്റിയും ചർകൾ നടന്നു. കൂട്ടായ്മ കെ എൽ സി എ രൂപത ഡയറക്റ്റർ മോൺ. വിൻസെൻ്റ് അറക്കൽ ഉത്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻ്റ് ശ്രീ കെ എസ് വര്ഗീസ് അധ്യക്ഷത വഹിച്ചു. രൂപത റിസോഴ്സ് പേഴ്സൺ അതുൽ സുരേഷ് നേതൃത്വം നൽകി . നിലവിൽ ലത്തീൻ കത്തോലിക്കർ അനുഭവിച്ചു പോരുന്ന സംവരണം പുനർനിർണയിക്കുന്നതിനും ന്യൂനപക്ഷ വികസനത്തിനുള്ള കോർപ്പറേഷൻ കര്യക്ഷമമാകുന്നതിനും യോഗത്തിൽ അഭിപ്രായമുണ്ടായി. സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികളെ പറ്റി പലപ്പോളും അറിവ് ലഭ്യക്കുന്നില്ല എന്നും അറിഞ്ഞു അപേക്ഷിക്കുമ്പോൾ ഫണ്ട് ലഭ്യമല്ല എന്നു കാണിച്ചു അപേക്ഷകൾ വൈകിക്കുന്ന പ്രവണത സർക്കാർ തലത്തിൽ പ്രത്യേക ഇടപെടൽ നടത്തി അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു
കോഴിക്കോട് : കോഴിക്കോട് രൂപത വിദ്യാഭ്യാസ സംഗമം വെള്ളിമാടുകുന്ന് ദേവാലയത്തിൽ ഫെറോന വികാരി ഡോക്ടർ ജെറോം ചിങ്ങം തറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെയുള്ള സാമുദായി ഉന്നമനം അനിവാര്യമാണെന്ന് ഫാ ജെറോം ഉത്ബോധിപ്പിച്ചു വികാരി ഫാ ഡെന്നീ മോസസ് അധ്യക്ഷത വഹിച്ചു ഇടവക ആനിമേറ്റർ സി . ലിനറ്റ് പ്രസംഗിച്ചു . രൂപത ചാൻസലർ ഫാ സജിവ് വർഗീസ്, പാക്സ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ സൈമൺ പീറ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി വിവിധ ഇടവകയിൽ നിന്നുള്ള പ്രതിനിധിയിൽ പങ്കെടുത്തു
കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഉച്ചയ്ക്കുശേഷം കൊച്ചിയിലാണ് യോഗം ചേരുക. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് മുതിര്‍ന്ന നേതാക്കളെ യോഗം ചുമതലപ്പെടുത്തിയേക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സമീപകാല രാഷ്ട്രീയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും. പാലക്കാടും ചേലക്കരയിലും കെപിസിസി ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്നു. ചേലക്കരയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കോണ്‍ഗ്രസ് കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കും ചുമതല നല്‍കി.
ഹൈദരാബാദ്: മാവോവാദി ബന്ധം ആരോപിച്ച് 10 വര്‍ഷം ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫസർ ജി.എൻ. സായിബാബ അന്തരിച്ചു.ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അദ്ദേഹത്തെ 10 വർഷം ജയിലിൽ അടച്ചിരുന്നു. ഭരണകൂട ഭീകരതയുടെ ഇരയായ അദ്ദേഹം ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്ത നാക്കിയിരുന്നു. ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2014 ൽ കോളജ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടു . മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നാണ് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് . മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നാണ് ശിപാര്‍ശ. മദ്രസകളില്‍ മുസ്ലീം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഇവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. മുസ്ലീം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസയില്‍ നടത്തുന്ന വിദ്യാഭ്യാസത്തിന് പല സംസ്ഥാനങ്ങളും അംഗീകാരം നല്കുന്നു. എന്നാല്‍ ഇത് വിദ്യാഭ്യാസ സംരക്ഷണ നിയമത്തിനെതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതില്‍ മദ്രസകള്‍ തടസമായി നില്‍ക്കുന്നുണ്ട്. മദ്രസാ ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഇത് നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിര്‍ദേശത്തിനെതിരേ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എല്‍ജെപി രംഗത്തെത്തി. എന്നാല്‍ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ്…
തിരുവനന്തപുരം: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരത്തിന്റെ മധുരം നുകർന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എല്ലാം ആദ്യാക്ഷരം കുട്ടികൾ കുറിക്കുന്ന ചടങ്ങുകൾ നടക്കും. രാഷ്ട്രീയ സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും. എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രമുഖരുടെ നേതൃത്വത്തിലാണ് പരിപാടികള്‍. പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുന്നത്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഉണ്ട്. മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്നും ഇത് തുടരും. ഇവിടെ പുലർച്ച മുതൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ ആരംഭിച്ചിരുന്നു. പഞ്ചാംഗവിധി പ്രകാരം തീയതിയില്‍ മാറ്റം വന്നതോടെയാണ് കര്‍ണാടകയില്‍ ഇന്നലെയും കേരളത്തില്‍ ഇന്നും വിജയദശമി ആഘോഷിക്കുന്നത്.സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിന്റെ മടിയിൽ ഇരുന്ന് തളികയിൽ ചൂണ്ടുവിരൽ കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.