Author: admin
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത തലത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം 2024 സംഘടിപ്പിച്ചു. “സ്ത്രീ ശാക്തീകരണത്തിനായുള്ള യോഗ” എന്നതായിരുന്നു വിഷയം. നഴ്സറി കോ-ഓഡിനേറ്റർ ലളിത ഉദ്ഘാടനം ചെയ്തു.കമ്മീഷൻ സെക്രട്ടറി വെരി.റവ. ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറിമാരായ വത്സല ബാബു, അൽഫോൻസ ആൻ്റിൽസ്, നിഡ്സ് കാട്ടാക്കട മേഖല ആനിമേറ്റർ പ്രകാശി, ഓഡിറ്റർ ജയരാജൻ എന്നിവർ സംസാരിച്ചു. അൽഫോൻസ ആൻ്റിൽസ് യോഗ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിഡ്സ് യൂണിറ്റുകളിലും ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറിന്റെ ഫാദര്‍: എ കളക്ഷന്‍ ഓഫ് പോയംസ് എന്ന പുസ്തകം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാത്തലിക്ക് പുരസ്കാരമായ യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക്ക് മീഡിയ ഫൗണ്ടേഷന് ബുക്ക് അവാര്‍ഡിന് അര്‍ഹമായി. കവിത, ലേഖനം, ചെറുകഥ വിഭാഗത്തില്‍ മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് ഫ്രേസറിന്റെ കൃതി അര്‍ഹമായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ്.
നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗ് ബെൻ’. യുകെയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ അതിഥി രവിയും അനു മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അന്യ രാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂൺ 28ന് ‘ബിഗ് ബെൻ’ തിയേറ്ററുകളിലെത്തും. യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ‘ബിഗ് ബെൻ’ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്റെ കുഞ്ഞിനേയും ഭർത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭർത്താവ് ജീൻ ആന്റണി എന്ന കഥാപാത്രമായി അനു മോഹനും വേഷമിടുന്നു. വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്,…
ലെയ്പ്സിഗ്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിൽ നടന്ന ഫ്രാന്‍സ്-നെതര്‍ലന്‍ഡ്സ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍. സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര് നിഷേധിച്ചത് നെതര്‍ലന്‍ഡ്സിനു തിരിച്ചടിയായി.അതേസമയം ഫ്രഞ്ച് ക്യാപ്റ്റന്‍ അന്റോയ്ന്‍ ഗ്രീസ്മാന് രണ്ട് സുവര്‍ണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി നെതർലൻഡ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. ഇതോടെ പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി.
ന്യൂഡല്‍ഹി:ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ മാസം രണ്ടാം വട്ടവും ഇന്ത്യയിലെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന ഇന്ന് കൂടിക്കാഴ്ച നടത്തും. ദീര്‍ഘകാലമായി തുടരുന്ന തീസ്ത നദീജല തര്‍ക്കം, ചൈനയുമായുള്ള ബന്ധം, മൊങ്ള തുറമുഖ നടത്തിപ്പ്, പ്രതിരോധ മേഖലയിലെ ഇടപാടുകള്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തേക്കും. രാജ്യത്ത് വീണ്ടും ബിജെപി അധികാരമേറ്റതിന് ശേഷം ആദ്യം ഇന്ത്യയിലെത്തുന്ന വിദേശ ഭരണാധികാരിയാണ് ഹസീന. നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിലും ഹസീന പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയില്‍ തീസ്ത നദിയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദികളിലൊന്നാണ് തീസ്ത. സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകിയാണ് തീസ്ത ബംഗ്ലാദേശില്‍ പ്രവേശിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ കൃഷിയും ഉപജീവനമാര്‍ഗവും ഈ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ തീസ്തയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി…
കൊച്ചി :സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു . എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ തക്കാളി വില ഇന്നലെ നൂറുകടന്നു. മറ്റു ജില്ലകളിൽ 80ൽ എത്തി . വരും ദിവസങ്ങളിൽ ഇവിടെയും തക്കാളി വില നൂറിലെത്തുമെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കടുത്ത വേനലിൽ കൃഷി വ്യാപകമായി കുറഞ്ഞിരുന്നു. ഇത് വിളവിനെയും ബാധിച്ചു. ഇതാണ് വില കൂടാൻ കാരണമായത്.ഒരു മാസത്തിനിടെ ബീൻസ്, പച്ചമുളക്, ഇഞ്ചി, മുരിങ്ങാക്കായ, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കെല്ലാം ഇരട്ടിയിലേറെയാണ് വില വർധന. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ബീൻസിന് 160 രൂപയായി. രണ്ടാഴ്ച മുമ്പ് 110 രൂപയായിരുന്നു. പച്ചമുളകിന് ഇരട്ടിയായി 120ൽ എത്തി. 40 രൂപയുണ്ടായിരുന്ന തക്കാളി 60,70,80 എന്നിങ്ങനെ വർധിച്ച് 100ൽ എത്തി. ഇഞ്ചിക്ക് 180 മുതൽ 240 രൂപ വരെയാണ് ഇന്നലത്തെ വില. 20- 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജ് 60ൽ എത്തി. സംസ്ഥാനത്തേക്കുള്ള കാബേജ് വരവിലും കുറവുണ്ട്. മാർച്ച്, ഏപ്രിൽ മാസത്തെ വേനലിൽ പലയിടത്തും കൃഷിക്കാവശ്യമായ…
ചെന്നൈ:തമിഴ്നാടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. മദ്യം വാങ്ങി കഴിച്ചതിന് പിന്നാലെ വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയായിരുന്നു.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അനേകം യഹൂദവംശജര്‍ തങ്ങളുടെ പൂര്‍വദേശത്തേക്കു മടങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു ഇസ്രായേലില്‍ എത്തി കൃഷിയില്‍ ഏര്‍പ്പെട്ടു. അവരുടെ കൃഷിയിടങ്ങളിലെ വേലിയില്‍ തൂക്കിയിട്ടിരുന്ന ടേപ്റെക്കോര്‍ഡുകളില്‍ നിന്നും മലയാളം പാട്ടുകള്‍ ഒഴുകിയെത്തുന്നു.
ഗെല്‍സന്‍കിര്‍ഷന്‍: യൂറോ കപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇറ്റലിയെ തകർത്ത സ്പെയിൻ പ്രീക്വാർട്ടറിൽ. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് സ്പെയിൻ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.55-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ കാലഫിയോരിയുടെ സെല്‍ഫ് ഗോളാണ് സ്പെയിനെ തുണച്ചത്. മത്സരത്തിൽ തുടക്കം മുതൽ പ്രതിരോധം തീർത്താണ് ഇറ്റലി സ്പെയിന്റെ ആക്രമണങ്ങളെ ചെറുത്തത്. ഇറ്റാലിയൻ ഗോള്‍കീപ്പര്‍ ഡൊണ്ണരുമയുടെ മികവും കൂടിയായതോടെ സ്പെയിനു വലകുലുക്കാനായില്ല. രണ്ടു കളികളില്‍ നിന്ന് ആറു പോയിന്റോടെയാണ് സ്പെയ്നിന്റെ നോക്കൗട്ട് പ്രവേശനം. നിലവില്‍ മൂന്നു പോയിന്റുമായി രണ്ടാമതുള്ള ഇറ്റലിക്ക് ക്രൊയേഷ്യയുമായുള്ള അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലെത്താം.
Subscribe to Updates
Get the latest creative news from FooBar about art, design and business.