Author: admin

ന്യൂ ഡല്‍ഹി : ശാസ്‌ത്രി നഗര്‍ മേഖലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് നാല് പേര്‍ മരിച്ചു .. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തീപടര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഒന്‍പത് പേരെ അഗ്‌നി രക്ഷാസേന പുറത്തെത്തിച്ചിരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ന് പുലര്‍ച്ചെ 5.22ഓടെയാണ് ശാസ്‌ത്രി നഗര്‍ സ്‌ട്രീറ്റ് നമ്പര്‍ 13ലെ നാലുനില കെട്ടിടത്തിന് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനകത്ത് ഒന്‍പത് പേര്‍ കുടുങ്ങി കിടന്നിരുന്നു. ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പെണ്‍കുട്ടികളും ദമ്പതികളും മരിച്ചതായാണ് റിപ്പോര്‍ട്ട്.

Read More

ബെ​യ്ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഹെ​ബെ​യ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് മരണം . 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റതായി റിപ്പോർട്ട് . ഒ​രു വ്യാപാരസ്ഥാപനത്തിലു​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ചയാണ് സ്ഫോ​ട​ന​കാരണമേ​ന്നാ​ണ് പ്രാ​ഥ​മി​ക വിവരം. ബു​ധ​നാ​ഴ്ച രാ​വി​ലെ 7:54ന് ​സാ​ൻ​ഹെ ന​ഗ​ര​ത്തി​ലെ യാ​ൻ​ജി​യാ​വോ ടൗ​ൺ​ഷി​പ്പി​ലെ ഒ​രു ക​ട​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം.പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

തിരുവനന്തപുരം: കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. ദേശീയ ഹെല്‍ത്ത് മിഷന്‍ ജീവനക്കാരും ഡോക്ടറുമാരുമാണ് സംസ്ഥാന വ്യാപകമായി വിവിധ ആശുപത്രികളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞു ആശുപത്രികളില്‍ പ്രതിഷേധ യോഗം ചേര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക തുക നല്‍കിയാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രം വേതനം നല്‍കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

Read More

ഇടുക്കി : ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്. ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തത് എന്ന് ആദിവാസികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

Read More

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍. സിഎഎ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്. കേരളത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്. പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നിയമത്തിനെതിരായ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ യോഗമാണ് ഇന്ന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അതിന് ശേഷമായിരിക്കും രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുക.

Read More

ന്യൂ ഡൽഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രത്തോട് തീരുമാനം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിന് 5000 കോടി അനുവദിക്കാൻ കേന്ദ്രം. അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്നും ഇപ്പോൾ അനുവദിച്ച 5000 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 19,370 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഇതിന്റെ പകുതിപോലും കേന്ദ്രം അനുവദിച്ചില്ല.

Read More