Author: admin

ഐ എസ് ഐ എസ് പോലെ ഉള്ള തീവ്രവാദ ശക്തികളുടെ വളരെ ശക്തമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുമ്പോഴും ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുന്ന ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തെ ആർച് ബിഷപ്പ് ബെനെഡിക്ടോ ഹന്നോ ദിവ്യബലി മദ്ധ്യേ ഉള്ള പ്രസംഗത്തിൽ പ്രശംസിച്ചു.

Read More

263 പോളിംഗ് ബൂത്തുകളിലെ മെഷീനുകൾക്ക് പുറമേ 315 റിസർവ്ഡ് ഇ.വി.എമ്മും 341 വി.വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മെഷീനുകൾ കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാൻ ഒരുക്കിയിരിക്കുന്നത്.

Read More

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജ​യം. ഇന്നലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൊ​റോ​ക്ക​ൻ ക്ല​ബാ​യ വൈ​ഡാ​ഡ് എ​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് മാഞ്ചസ്റ്റർ സിറ്റി തോ​ൽ​പ്പി​ച്ച​ത്. ഫി​ൽ ഫോ​ഡ​നും ജെ​റ​മി ഡോ​ക്കു​വും ആ​ണ് മാഞ്ചസ്റ്റർ സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഫോ​ഡ​ൻ ര​ണ്ടാം മി​നി​റ്റി​ലും ഡോ​ക്കു 42-ാം മി​നി​റ്റി​ലു​മായിരുന്നു ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ഇന്നലത്തെ വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് മൂ​ന്ന് പോ​യി​ൻറാ​യി. ഗ്രൂ​പ്പ് ജി​യി​ൽ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Read More

ഏറനാടിന്റെ ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ മണ്ണിൽ ആരാകും ഇക്കുറി വിജയക്കൊടി നാട്ടുക ? നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും പുറമെ പിവി അൻവറും ബിജെപി സ്ഥാനാർഥി മോഹൻ ജോർജുമുണ്ട് രംഗത്ത് . നിലമ്പൂരുകാർ പോളിങ് ബൂത്തിലേക്ക് പോവുമ്പോൾ വിജയപരാജയങ്ങൾ നിശ്ചയിക്കുക സർക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവർത്തനമാകുമോ? അതോ അടിവലികളാകുമോ?. അടുത്ത തിങ്കളാഴ്ച വരെഫലം അറിയാൻ കാത്തിരിക്കേണ്ടതുണ്ട് . നിലമ്പുർ അസംബ്ലി മണ്ഡലം ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്നതാണ് . 1967 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ സഖാവ് കുഞ്ഞാലിയിൽ തുടങ്ങി 2021ൽ രണ്ടാം വട്ടവും ഇടതുപക്ഷ സ്വതന്ത്രനായ പി.വി അൻവറിൽ എത്തിനിൽക്കുന്നത് വരെ കോൺഗ്രസും ഇടതുപക്ഷത്തെയും മാറിമാറി തുണച്ച മണ്ഡലം. ടികെ ഹംസയുടെ അട്ടിമറി വിജയം, എം.പി ഗംഗാധരനെയും, സി. ഹരിദാസിനെയും ജയിപ്പിച്ച ഏറെക്കാലം ആര്യാടൻ മുഹമ്മദ് കയ്യടക്കിവച്ച രാഷ്ട്രീയ ഭൂമിയാണ് നിലമ്പൂർ. 2,32,384 പേരാണ് വോട്ടർമാർ. 1,18,889…

Read More

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും അഭിഭാഷകനുമായ പിജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ഇന്നലെ ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വിഎസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായി . 1965 വോട്ടിനായിരുന്നു ഫ്രാന്‍സിസിന്റെ വിജയം.ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു . ഫ്രാന്‍സിസ് ഏറെക്കാലം ഡിസിസി വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ടതുൾപ്പടെ നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായി .ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു . 2134 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജൂലായിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ മെയ് 14 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തു . അതിനുമുമ്പേ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകി. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയത്.ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ…

Read More

ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിന്പകരം വാർഷിക പാസ് നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു . 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയൈന്നും ഗഡ്കരി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ പുറത്തിറക്കുന്ന ഈ പാസ്, വാണിജ്യ വാഹനങ്ങൾക്ക് ബാധകമല്ല. സ്വകാര്യ വാഹനങ്ങളിലാണ് ഇത് നടപ്പാക്കുകയെന്നും വാൾഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ ഉപയോഗിക്കാമെന്നും മന്ത്രി എക്‌സിൽ കുറിച്ചു. ഇതിൽ ആദ്യം വരുന്നതാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാകും. ആക്ടിവേഷനും പാസ് പുതുക്കുന്നതിനുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും…

Read More