Author: admin

വെനറിനി സന്യാസ സഭയുടെ പുതിയ പ്രൊവിൻഷ്യൽ സിസ്റ്റർ തെരേസ ചാണ്ടി MPV, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷെറിൻ, കൗൺസിലേഴ്സ് സിസ്റ്റർ ബിജി ഫ്രാൻസിസ്, സിസ്റ്റർ വിൻസി തോമസ്, സിസ്റ്റർ ഷൈനി കപ്യാരുമലയിൽ എന്നിവർ സ്ഥാനമേറ്റു

Read More

വത്തിക്കാൻ :യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും പൊതുനന്മയ്ക്കായി സംഭാവന നൽകാനും കഴിയുമെന്ന് സമൂഹം ഉറപ്പുവരുത്തണമെന്നും അതിനായി ഏവരുടെയും കൂട്ടായ പ്രതിബദ്ധത ഏറെ ആവശ്യമാണെന്നും ലിയോ പതിനാലാമൻ പാപ്പാ. 2025 ജൂബിയോടനുബന്ധിച്ചു, നവംബർ എട്ടാം തീയതി വത്തിക്കാൻ ചത്വരത്തിൽ , പൊതുകൂടിക്കാഴ്ചാവേളയിൽ സന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം. ജൂബിലിയുടെ പ്രത്യാശ ദൈവത്തിന്റെ ആശ്ചര്യകരമായ പ്രവൃത്തികളിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും, നമ്മുടെ കാഴ്ചപ്പാടുകളിൽ നിന്നും, ദൈവീകകാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്നും പാപ്പാ സന്ദേശത്തിൽ പറഞ്ഞു. ഈ വൈവിധ്യത്തെ തിരിച്ചറിയാനും അതിനെ നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യാനുമുള്ള വിളിയാണ് ജൂബിലി വർഷം നൽകുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ ദൈവീക വിളിയെ തിരിച്ചറിയുന്നതിനും, കർത്താവ് എളിമയോടുകൂടി എപ്രകാരമാണ് നമുക്ക് സമീപസ്ഥനായതെന്നു മനസിലാക്കുവാനും സാധിക്കണമെന്നു വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ ഓർമ്മപ്പെടുത്തിയ പാപ്പാ, ദൈവത്തിന്റെ മാനദണ്ഡങ്ങൾ എപ്പോഴും താഴ്മയിൽ നിന്നുമാണ് ആരംഭിക്കുന്നതെന്ന് എടുത്തു പറഞ്ഞു. പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്നും ആഫ്രിക്കയിലെ കോംഗോയിൽ മിഷനറിയായിരുന്ന ഇസിഡോർ ബകാഞ്ചയുടെ ജീവിതം എടുത്തു പറഞ്ഞുകൊണ്ട്…

Read More

മുനമ്പം :മുനമ്പം ഭൂസമരം 393 )൦- ദിനത്തിലേക്ക് കടന്നു. ശനിയാഴ്ച കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് എബിൻ കണി വയലിന്റെ നേതൃത്വത്തിൽ സംസ്ഥാന,രൂപത നേതൃത്വം മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ഒക്ടോബർ മാസം പത്താം തീയതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുനമ്പം തീരപ്രദേശം വഖഫ് സ്വത്തല്ല എന്ന വിധി പുറപ്പെടുവിച്ചതോടുകൂടി തീര ജനത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാണ് കേരള പൊതുസമൂഹം കരുതിയിരിക്കുന്നതെന്നും ശാശ്വതമായ പരിഹാരം ലഭിച്ചിട്ടില്ല എന്നത് സങ്കടകരമാണെന്നും അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കത്തോലിക്കാ സഭയുടെ മൂന്ന് റീത്തുകളിലേയും യുവജനങ്ങളെ സംഘടിപ്പിച്ച് കെസിവൈഎം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും എബിൻ കണിവയലിൽ കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോബിൻ ജോസ്, ലാറ്റിൻ സംസ്ഥാന പ്രസിഡണ്ട് പോൾ ജോസ് പടമാടൻ, കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൺ ആൽബി, സെക്രട്ടറി ജെൻസൺ ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവ്യർ തറയിൽ, ഫാ: മോൺസി…

Read More

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.

Read More

ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു.

Read More

ജീവനാദം ഡെസ്ക് സ്തുതിഗീതങ്ങളും സുകൃതപുണ്യങ്ങളുടെ വാഴ്ത്തുകളും വിശ്വാസതീക്ഷ്ണതയുടെഹൃദയാര്‍ച്ചനകളുമായി വരാപ്പുഴ അതിരൂപതയിലെ വല്ലാര്‍പാടത്തെ ദേശീയ മരിയന്‍തീര്‍ഥാലയമായ കാരുണ്യമാതാവിന്റെ ബസിലിക്കയില്‍ വന്നണഞ്ഞ ജനസഹസ്രങ്ങളുടെസാന്നിധ്യത്തില്‍, പരിശുദ്ധ കന്യകമറിയത്തിന്റെ ഏലീശ്വയെവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. സാര്‍വത്രിക അപ്പസ്‌തോലിക സഭയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായവിശുദ്ധരുടെ നാമകരണത്തില്‍ പ്രാദേശിക സഭയ്ക്ക് ലഭിക്കുന്ന പരമപ്രധാനമായതിരുകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരുംമദര്‍ ഏലീശ്വയില്‍ നിന്ന് ആരംഭിച്ച സ്ത്രീസന്ന്യാസ പാരമ്പര്യത്തിന്റെപ്രതിനിധികളായ സന്ന്യാസിനിമാരും വല്ലാര്‍പാടം ബസിലിക്കയില്‍വന്നണഞ്ഞിരുന്നു. ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാമെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെമുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സാഘോഷ പൊന്തിഫിക്കല്‍ദിവ്യബലിയിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും കാരുണ്യമാതാവിന്റെബസിലിക്കയില്‍ നിന്ന് റോസറി പാര്‍ക്കിലെ ബലിവേദിയിലേക്ക് പ്രദക്ഷിണമായിഎത്തി. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഏവരെയുംതിരുകര്‍മത്തിലേക്ക് സ്വാഗതം ചെയ്തു. ‘കര്‍ത്താവേ കനിയണമേ’ആലപിച്ചുകഴിഞ്ഞ്, ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയതിനെതുടര്‍ന്നാണ് കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയിലെ ആദ്യത്തെസന്ന്യാസിനിയായ വാഴ്ത്തപ്പെട്ടവളെ പ്രാദേശികമായി അള്‍ത്താര വണക്കത്തിന്പ്രതിഷ്ഠിക്കുന്നതിന്…

Read More

മുന്‍മൊഴി /ശരത് വെണ്‍പാല സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ ബോര്‍ഡിംഗ് സ്‌കൂള്‍, തൊഴില്‍ പരിശീലന ശാലകള്‍ അങ്ങനെ ആധുനിക കാലത്ത് നാം കാണുന്നതും മറ്റു പലരും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നയുമായ പലതും – തുടങ്ങിയതും തുടരുന്നതും കന്യകാത്വത്തിന്റെയും ഗാര്‍ഹസ്ഥ്യത്തിന്റെയും വനവാസത്തിന്റെയും സന്ന്യാസത്തിന്റെയും ചൂടും ചൂരും അറിഞ്ഞ, അക്ഷരാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ഉറവിടം സന്ന്യാസിനിയായ മദര്‍ ഏലിശ്വ ആണ് എന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുന്നു. ആ പാരമ്പര്യത്തിന്റെ മഹിമ പേറുന്ന സിടിസി സന്ന്യാസസഭാ സമൂഹത്തിന്റെ സേവനങ്ങളെ ആദരപൂര്‍വ്വം നമിക്കുന്നു. ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പോസ്തലികവുമായ കതോലിക്കാസഭ ഏറ്റവും അധികം സന്തോഷിക്കുന്നത് വിശുദ്ധപ്രഖ്യാപന അവസരങ്ങളിലാണ്. കേരളത്തിലെ റോമന്‍ കത്തോലിക്കാസഭയുടെ സന്താനമായ മദര്‍ ഏലിശ്വയെ വരാപ്പുഴ അതിരൂപതയിലെ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടത്തമ്മയുടെ തിരുനടയില്‍ വച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വേളയില്‍ കേരളത്തിലെ ആദ്യ സന്ന്യാസിനി മദര്‍ ഏലിശ്വ സ്ഥാപിച്ച ആദ്യത്തെ സന്ന്യാസ സഭയായ സി ടി സി സമൂഹത്തൊടൊപ്പം ലോകം മുഴുവനും ആനന്ദിക്കുന്നു, ദൈവത്തിന് നന്ദി പറയുന്നു. കാരണം മദര്‍…

Read More

ലേഖനം / ഡോ. അല്‍ഫോണ്‍സ് പനക്കല്‍ (വരാപ്പുഴ അതിരൂപതാ ആര്‍ക്കിവിസ്റ്റും കലയ്ക്കും സംസ്‌കാരത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ ഡയറക്ടറുമാണ് ഡോ. അല്‍ഫോണ്‍സ് പനക്കല്‍) വരാപ്പുഴ അതിരൂപതയുടെ രേഖാലയത്തില്‍ സി.റ്റി.സി സഭയുടെ മൂന്ന് ന്യായപ്രമാണ പുസ്തകങ്ങളാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്: 1913, 1926 വര്‍ഷങ്ങളിലേതും, വര്‍ഷം രേഖപ്പെടുത്താത്ത മറ്റൊരു രേഖയും. ചരിത്രം, ഭാഷ, അടിസ്ഥാനങ്ങള്‍ എന്നീ മൂന്നു തലങ്ങളില്‍ ഈ ന്യായപ്രമാണ സംഹിതകളെ ആസ്വാദനം ചെയ്യുകയാണിവിടെ. ചരിത്രപരമായി ഈ മൂന്നു രേഖകളും നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ടതാണ്. അതിനും അമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ്1866-ലാണല്ലോ ആദ്യത്തെ ന്യായപ്രമാണ പുസ്തകം രചിക്കപ്പെട്ടിട്ടുണ്ടാവുക. സി.റ്റി.സി രേഖാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ന്യായപ്രമാണ പുസ്തകം ആരംഭിക്കുന്നത് ‘ഈ.മ.യൗ. മൂന്നാം സഭ കന്യാസ്ത്രീകളുടെ ന്യായപ്രമാണം, ജ്ഞാപകം’ എന്നാണ്. 1913-ലെ ന്യായപ്രമാണ പുസ്തകം ആരംഭിക്കുന്നത് ഇതുപോലെതന്നെയാണ്, എന്നാല്‍ 1926-ലെ ന്യായപ്രമാണ പുസ്തകത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ സിസിലിയയുടെ ഫ്രാത്തര്‍ ആഞ്ചലൂസ് മരിയ പെരെസിന്റെ ഔദ്യോഗിക അംഗീകാര രേഖയും ചേര്‍ത്തിട്ടുണ്ട്.അതിലെ അഭിസംബോധന, ‘വരാപ്പുഴ, ചാത്ത്യാത്ത് എന്നീ കന്യകാമഠങ്ങളിലെ മൂന്നാം സഭക്കാരായ…

Read More

ലേഖനം / ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ് കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ ചരിത്രത്തില്‍, ഇന്ത്യയിലെ സഭയുടെജീവിതത്തില്‍ തന്നെ, വേറിട്ടൊരു സ്ഥാനമാണ് ഏലിശ്വായ്ക്ക് ലഭിക്കുന്നത്.ഡിസ്‌കാല്‍സ്ഡ് കാര്‍മലൈറ്റുകളുടെ മൂന്നാം ഓര്‍ഡറായ ടിഒസിഡി (ഇന്നത്തെതെരേസിയന്‍ കാര്‍മലൈറ്റ്‌സ് കോണ്‍ഗ്രിഗേഷന്‍ – സിടിസി) സ്ഥാപികയായി,വിശ്വാസം, വിനയം, ദൈവസ്‌നേഹം, മനുഷ്യസേവനം എന്നിവയാല്‍ പ്രശോഭിതമായ അവളുടെജീവിതം, ദൈവകരുണയുടെ അദ്ഭുത ശക്തിയെ ലോകത്തെയറിയിച്ച ഒരുദൈവസാക്ഷ്യമായിരുന്നു. വരാപ്പുഴ അതിരൂപതയില്‍ വൈപ്പിന്‍കരയിലെഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ (കുരിശിങ്കല്‍ പള്ളി)വൈപ്പിശേരി കപ്പിത്താന്‍ കുടുംബത്തില്‍ തൊമ്മന്‍-താണ്ട ദമ്പതികളുടെ എട്ടുമക്കളില്‍ ആദ്യ സന്താനമായാണ് 1831 ഒക്ടോബര്‍ 15ന് ഏലീശ്വ ജനിച്ചത്. ലത്തീന്‍ കത്തോലിക്കാ സമൂഹത്തില്‍ ദൈവഭക്തിയിലും സത്യവിശ്വാസത്തിലുംഉറച്ച ഒരു കുടുംബമായിരുന്നു അവരുടേത്. ചെറുപ്പത്തില്‍ തന്നെ പ്രാര്‍ഥന,ലാളിത്യം, ദരിദ്രരോടുള്ള കരുണ തുടങ്ങിയ ഗുണങ്ങള്‍ അവളില്‍ വ്യക്തമായിപ്രകടമായി. ദേവസി (വത്തരു) എന്ന ഭക്തിയുള്ള യുവാവിനെയാണ് ഏലീശ്വ വിവാഹം ചെയ്തത്.കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിധവയായ അവള്‍, മുഴുവന്‍ ജീവിതവുംദൈവത്തിനു സമര്‍പ്പിച്ചു. പ്രാര്‍ഥനയിലും ഉപവാസത്തിലും ശുശ്രൂഷയിലുംമാതൃകയായി. 1866-ല്‍ ഒസിഡി…

Read More