Author: admin

വൈദികരും സന്യാസി സന്യാസിനികളും ശെമ്മാശന്മാരും വൈദികാർത്ഥികളും ഉൾപ്പടെ ഇരുനൂറ്റിഅറുപതിലേറപ്പേരെ ഇതുവരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.

Read More

വത്തിക്കാന്‍ സിറ്റി: ഗാസയിലും യുക്രൈനിലും നാശം വിതയ്ക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് പരിശുദ്ധസിംഹാസനം സദാ മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗം സംഭാഷണമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഗാസയിൽ സംജാതമായിരിക്കുന്ന ഭീകരവും ദുരന്തപൂർണ്ണവുമായ അവസ്ഥയ്ക്ക് അവസാനമുണ്ടാകുന്നതിന് സംഭാഷണം പുനരാരംഭിക്കേണ്ടത് അടിയന്തിരപ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ വാരത്തിൽ ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇതു പറഞ്ഞത്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ സംഭാഷണമില്ലെന്നും എന്നാൽ ഇത് പുനരാരംഭിക്കണം എന്ന കാര്യത്തിൽ പരിശുദ്ധസിംഹാസനത്തിന് നിർബന്ധമുണ്ടെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. പരിശുദ്ധസിംഹാസനത്തിൻറെ സ്വരം അന്താരാഷ്ട്രസമൂഹത്തിൻറെതിനോടു ഒന്നുചേർന്ന് ഫലം പുറപ്പെടുവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യുക്രൈനിലും സുരക്ഷിതത്വം ഉറപ്പുനല്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. സംഭാഷണത്തിൻറെ ആവശ്യകതയും കർദ്ദിനാൾ പരോളിൻ എടുത്തുകാട്ടി. മാദ്ധ്യസ്ഥ്യം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാഗ്ദാനവും അദ്ദേഹം അനുസ്മരിച്ചു. യുക്രൈനിലും…

Read More

കൊച്ചി: സ്വർണവില തുടർച്ചയായി കുതിക്കുന്നു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. നാളിതുവരെയുള്ള ഉയർന്ന വിലയാണിത്. ഇന്ന് അന്താരാഷ്ട്ര സ്വർണവില അൽപം കുറഞ്ഞെങ്കിലും രൂപയു​ടെ മൂല്യം ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കൂടാൻ ഇടയാക്കിയത്.ഇന്നലെയാണ് സ്വർണം ഗ്രാമിന് 10,000 രൂപയെന്ന റെക്കോർഡ് വില കടന്നത്. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായിരുന്നു ഇന്നലത്തെ വില. മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില ഇരട്ടിയായത്. 2022 ഡിസംബർ 29ന് ഗ്രാമിന് 5005 രൂപയായിരുന്നു. പവന് 40,040 രൂപയും.

Read More

എക്വഡോർ : ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനിസ്വേലക്കെതിരായ മത്സരത്തിനു പിന്നാലെ വിശ്രമം ആവശ്യപ്പെട്ട് പിൻവാങ്ങിയ നായകൻ ലയണൽ മെസ്സിയില്ലാതെ ഇക്വഡോറിനെതിരെ അർജന്റീന 1-0 ന് പരാജയപ്പെട്ടു, നിക്കോളാസ് ഒട്ടമെൻഡിക്ക് ചുവപ്പ് കാർഡ് ലഭിച്ചു.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അവസാന മത്സരത്തിൽ ലയണൽ സ്കലോണിയുടെ ടീം തോറ്റു, റഫറി ഇരു ടീമുകൾക്കും ചുവപ്പ് കാർഡ് നൽകി. ആദ്യ പകുതിയിൽ മിക്ക അവസരങ്ങളും ഇക്വഡോറിനായിരുന്നു. തുടക്കത്തിൽ തന്നെ എമിലിയാനോ മാർട്ടിനെസ് ഒരു വലിയ സേവ് നടത്തി, മിനിറ്റുകൾക്ക് ശേഷം, പെനാൽറ്റി ഏരിയയ്ക്കുള്ളിൽ ലിയോനാർഡോ ബലേർഡിക്ക് ഒരു വലിയ ബ്ലോക്ക് ലഭിച്ചു.ഇത്തവണ പോസ്റ്റിന് സമീപം എമിലിയാനോ മാർട്ടിനെസ് മറ്റൊരു സേവ് കൂടി നടത്തി. ഇക്വഡോർ നിരന്തരം സമ്മർദ്ദം ചെലുത്തിയതിനാൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.വെനിസ്വേലക്കെതിരെ ​െപ്ലയിങ് ഇലവനിൽ ഇടം നേടിയ കൗമാര താരം ഫ്രാങ്കോ മസ്റ്റന്റുനോയെ ബെഞ്ചിലിരുത്തിയാണ് ഇത്തവണ കളി തുടങ്ങിയത്. പ്രതിരോധത്തിൽ ലിയനാർഡോ ബലേർഡിയും ഒടമെൻഡിയും മോണ്ടിയാലും മൊളിനയും മതിൽ തീർത്തു. അൽവാരസിനു പകരക്കാരനായി വന്ന…

Read More

കൊച്ചി : കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കേരള ആംഡ് പോലീസ് ഒന്നാം ബെറ്റാലിയൻ അസി. കമാൻഡന്റും മികച്ച ഫുട്ബോൾ കളിക്കാരനുമായ കെ. എ. ആൻസനെ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ( സി. എസ്. എസ്.) ആദരിച്ചു. കൊച്ചി റേഞ്ച്ഴ്‌സ് ക്ലബ്‌ ഹാളിൽ ചേർന്ന സി. എസ്. എസ്. സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് അദ്ദേഹത്തെ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി പൊന്നാട അണിയിച്ച് മെമെന്റോ നൽകി.വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ കെ. എ. ആൻസന്റെ ഫുട്ബോൾ രംഗത്തെ മഹത്തായ നേട്ടങ്ങളെയും അദ്ദേഹം നൽകിയ മികച്ച സേവനങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി. കെ.എ. ആൻസൺ, അദ്ദേഹത്തിന്റെ പത്നി സിമി ആൻസൺ, സി. എസ്. എസ്. നേതാക്കളായ ടി. എം. ലൂയിസ്, പി. എ. സാമൂവൽ, ആനി ജേക്കബ്, റെജിന ലീനസ്, സോണിയ ബിനു എന്നിവർ പ്രസംഗിച്ചു.

Read More

ദോഹ: ഖത്തർ തലസ്ഥാനമായ ​ദോഹയിൽ ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയത്അംഗീകരിക്കാനാകില്ലെന്ന് ഖത്തർ. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോ​ഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം. സ്ഥിതിഗതികൾ നിയന്ത്രിക്കാനും പ്രദേശവാസികളുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കെട്ടിടങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തുന്ന ഇസ്രായേലിന്റെ നിരുത്തരവാദപരവുമായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാജിദ് അൻസാരി എക്സിൽ പോസ്റ്റ് ചെയ്തു.

Read More

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജി തള്ളി .ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും. കഴിഞ്ഞമാസമാണ് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്നതിനാലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതിയിലെത്തിയത് . മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ടോള്‍ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.

Read More

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തിരിച്ചറിയൽ രേഖയായി ആധാർ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12-മത്തെ തിരിച്ചറിയൽ രേഖയായി ആധാർ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകിയിട്ടുണ്ട് . നേരത്തെയുള്ള 11 തിരിച്ചറിയൽ രേഖയ്ക്ക് പുറമെയാണ് ആധാർ പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാർ പൗരത്വത്തിന്റെ തെളിവല്ലെന്നും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരു വോട്ടർ സമർപ്പിക്കുന്ന ആധാർ കാർഡ് നമ്പറിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു . രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ അവകാശം ഉണ്ട്. എന്നാൽ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടർ പട്ടികയിൽ തുടരാൻ അവകാശം ഇല്ലെന്നും സുപ്രീംകോടതിയിൽ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

Read More