Author: admin

ന്യൂഡൽഹി:ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഡല്‍ഹി സർക്കാർ. നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു.  മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ഒന്നിലധികം സ്ഥലങ്ങളിൽ രാത്രികാല ശുചീകരണവും റോഡ് വൃത്തിയാക്കലും നടത്തി.

Read More

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. മു​ന​മ്പം ത​ർ​ക്ക​ത്തി​ൽ ഭൂ​മി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും. ഭൂ​മി വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ച്ച വ​ഖ​ഫ് ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ന് എ​തി​രെ ഫാ​റൂ​ഖ് കോ​ള​ജ് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​രു​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും എ​ന്നാ​ണ് വി​വ​രം. ഡി​ജി​റ്റ​ൽ സ​ർ​വേ സം​ബ​ന്ധി​ച്ച് ഈ ​യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.ഭൂ​മി​യി​ല്‍ ആ​ര്‍​ക്കൊ​ക്കെ കൈ​വ​ശാ​വ​കാ​ശം ഉ​ണ്ടെ​ന്ന് ഉ​ള്‍​പ്പെ​ടെ സ​ര്‍​വേ​യി​ലൂ​ടെ അ​റി​യ​ണ​മെ​ന്ന് വ​ഖ​ഫ് ബോ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. 614 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് മു​ന​മ്പ​ത്ത് ഭൂ​മി​യു​ടെ റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത്.

Read More

കല്‍പ്പറ്റ: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും. വയനാട് ലോക്സഭാ സീറ്റില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത് . സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും ജനവിധി തേടുന്നു.

Read More

ചാലക്കുടി : ചരിത്രപ്രസിദ്ധമായ സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ തിരുന്നാളിന് ഒരുക്കമായി നടത്തുന്ന ആത്മാഭിഷേകം ബൈബിൾ കൺവെൻഷൻ തുടങ്ങി. രണ്ടാം ദിനത്തിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന കൂടാരത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വൈകിട്ട് 4:30 നിന് ജപമാല പ്രാർത്ഥനക്ക് ശേഷം ചാലക്കുടി തിരുകുടുംബ ദേവാലയത്തിലെ വികാരി ഫാ ജൈജു ഇലഞ്ഞിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഇടവക വികാരി ഡോ.ഫാ ജോൺസൺ പങ്കേത്ത്, ധ്യാനത്തിന് നേതൃത്വം വഹിക്കുന്ന പോട്ട ആശ്രമ ഡയറക്ടർ റാ ഫാ ഫ്രാൻസിസ് കർത്താനം എന്നിവർ സഹകാർമികത്വം വഹിച്ചു. ബൈബിൾ സന്ദേശത്തിൽ കുടുംബത്തിലും വ്യക്തിജീവിതത്തിലും പലവിധ തടസങ്ങൾ, പ്രേശ്നങ്ങൾ അനുഭവിക്കുന്ന ഏവരെയും പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു. തഴക്ക ദോഷങ്ങളെയും പാപവസ്ഥകളെയും വ്യക്തിജീവിതത്തിൽ നിന്ന് വചനത്തിന്റെ ശക്തിയാൽ നീക്കം ചെയ്യുമ്പോൾ ഹൃദയങ്ങൾ ശുദ്ധീകരിക്കപെടുകയും വ്യക്തികളുടെ ജീവിതം അനുഗ്രഹംകൊണ്ട് നിറയപ്പെടുകയും അതുമൂലം കുടുംബങ്ങളും സമൂഹവും നന്മനിറഞ്ഞതായി തീരുമെന്ന് ബോധ്യപെടുത്തി. പ്രശസ്ത സുവിശേഷപ്രഘോഷകനും ഭക്തിഗാന രചയിതാവുമായ ബേബി ജോൺ കാലായിന്താനിയും വചന ശുശ്രുഷക്ക്…

Read More

മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹര സമരം നാൽപത്തിഒന്നാം ദിനത്തിലേക്ക് . നല്ലതാം ദിനം നിരാഹാരമിരുന്നത് എസ്എൻഡിപി യോഗം മുനമ്പം ശാഖയിലെ മുരുകൻ കാതികുളത്ത്, രഞ്ജൻ തേവാലി, സനിഷ് ആണ്ടവൻ, അനീഷ് തെറ്റയിൽ, അമ്പാടി കൊയ്യപ്പാമഠത്തിൽ, മിനി ഉദയൻ, തുഷാര സനിഷ്, വിലാസൻ പാലക്കൽ,പ്രദീപ് മുത്തണ്ടാശ്ശേരി, ഷിനി പത്മനാഭൻ, ഡെനീഷ് കൈതക്കാട്ട്, ശോഭന മുരുകൻ എന്നിവരും പ്രദേശവാസികളായ ലിസി ആന്റണി, ലൈല ആന്റണി, ഷേളി വലിയ വീട്ടിൽ, ജിബി സുരേഷ്, ശാരിക രാജേഷ്, സാലി ജോണി, ഷിബി ബിജു, ഷിജി വിൽജൻ, മേരി ആന്റണി, ഫിലോമിന സേവ്യർ എന്നിവരായിരുന്നു. ജാതി മത ചിന്തകൾ മറന്നു എല്ലാവരുംഒരുമിച്ചു നിന്നു പോരാടേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നു സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു. ശങ്കരാനന്ദ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ.സജി മഞ്ഞക്കടമ്പിൽ, വി.എസ് സെബാസ്റ്റ്യൻ, ഡോ ദിനേഷ്കർത്ത, അഡ്വ മജ്ജു…

Read More

ആയിരകണക്കിന് തീര്‍ഥാടകരുടെ സാന്നിധ്യത്തില്‍ ഓള്‍ഡ് ഗോവയിലെ (വെല്‍ഹ ഗോവ) സെ കത്തീഡ്രലില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യ ഭൗതികദേഹത്തിന്റെ ദശവാര്‍ഷിക പൊതുദര്‍ശനം ആരംഭിച്ചു.

Read More

അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള്‍ ഒന്നരവര്‍ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്‍ക്ക് എന്ത് അറുതിയുണ്ടാകാനാണ്!

Read More

റോബർട്ടോ ബെനീഞ്ഞി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായ ഗ്വിഡോയെ അവതരിപ്പിച്ച ‘ലൈഫ് ഇസ് ബ്യൂട്ടിഫുൾ’ ഹൃദയഹാരിയായ കഥയിലൂടെ കാണികളുടെ മനസ്സിൽ മാറാത്ത ഇടം നേടി. രണ്ടാം ലോക മഹായുദ്ധകാലം പശ്ചാത്തലമാക്കിയ ഈ ചിത്രം ദു:ഖവും പ്രതീക്ഷയും ഒരുപോലെ പകർന്നു നൽകുന്നു. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

Read More

മധുരം വിളമ്പുക എന്നതിന് ഹൃദയം വിളമ്പുക എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും പോരാട്ട വഴിയില്‍ നിന്നുകൊണ്ട് ജോസ് കളീക്കല്‍ തന്റെ ഹൃദയം വിളമ്പുകയാണ്. മലയാള ഭാഷയില്‍ പോരാട്ടസാഹിത്യത്തിന് മുതല്‍കൂട്ടായ ഈ വിശിഷ്ടഗ്രന്ഥം സഹൃദയര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.

Read More