ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വീടുകളില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ കേസിലെ പതിനൊന്നു പ്രതികളില്‍ ഒമ്പതു പേരെയും കാണാനില്ലെന്നാണ് വിവരം.
ഗുജറാത്തിലെ രണ്‍ധിക്പുര്‍, സിംഗ്വാദ് എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് പതിനൊന്ന് പ്രതികളും. സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ മാധ്യമങ്ങള്‍ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികള്‍ വീടുകളിലില്ലെന്ന് അറിയുന്നത്.
കേസില്‍ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ ജയിലില്‍ തിരിച്ചെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ മുങ്ങിയതോടെ കീഴടങ്ങല്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇതുവരെ ഇവരുടെ കീഴടങ്ങല്‍ സംബന്ധിച്ച വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.