മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെ കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകി. ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവിൽ കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. പകൽസമയത്ത് 1714 ക്യുസെക്സ് ജലമായിരുന്നു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഒഴുകിയെത്തുന്നത് 1323 ക്യുസെക്സ് മാത്രമാണ്.
ഇതിൽ 300 ക്യുസെക്സ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വനമേഖലയിൽ മഴയില്ലാത്തതും ആശ്വാസം പകരുന്നു. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്കും നിലവിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ജലം ടണൽ വഴി വൈഗ അണക്കെട്ടിൽ എത്തിച്ച് തമിഴ്നാടിന് ജലനിരപ്പ് നിയന്ത്രണ വിധേയമാക്കി നിലനിർത്തുവാനും കഴിയും. എങ്കിലും ജാഗ്രത മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയത്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിയാർ തീരദേശത്ത് ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെയാണ് കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകിയത്. ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവിൽ കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. പകൽസമയത്ത് 1714 ക്യുസെക്സ് ജലമായിരുന്നു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഒഴുകിയെത്തുന്നത് 1323 ക്യുസെക്സ് മാത്രമാണ്.