മലപ്പുറം: നവകേരള സദസ്സ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പടെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികൾ. 28 ന് തിരൂരിൽ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങൾ ഉയർത്താനാണ് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകള് ഒരുങ്ങുന്നത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ ലീഗ് നേതാക്കളുടെയും അംഗങ്ങളുടെയും പ്രാതിനിധ്യം നവകേരള സദസ്സിൽ ഉണ്ടാകുമോ എന്നും ജനങ്ങളിൽ ആകാംഷയുണ്ട് .അതേസമയം ,നവ കേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുൻ പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറുമായ എൻ അബൂബക്കർ, താമരശേരിയിൽ നവ കേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈൻ, മൊയ്തു മുട്ടായി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Trending
- അർഹമായ ഓരോ ദേവാലയത്തിനും 30,000 രൂപ ധനസഹായം നൽകാൻ തെലങ്കാന സർക്കാർ
- യുദ്ധമേഖലകളിൽ ഭക്ഷണം വിലപേശൽ ഉപാധിയാക്കരുത്: കർദ്ദിനാൾ പരൊളീൻ
- കോംഗോയിൽ എബോള പ്രതിസന്ധിക്കിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കു മെതിരായ അതിക്രമങ്ങൾ വർധിക്കുന്നു: യൂണിസെഫ്
- സമൂഹത്തിലെ മുറിവുകൾ തിരിച്ചറിഞ്ഞ് വിശ്വാസത്തിന്റെയും ഉപവിയുടെയും സാക്ഷികളാകണം: ലെയോ പാപ്പാ
- ഹെറാൾഡ്സ് ഓഫ് ദി ഗോസ്പലിന് പുതിയ അപ്പസ്തോലിക കമ്മീഷണർമാരെ നിയമിച്ച് വത്തിക്കാൻ
- ഉത്തര കൊറിയയിൽ ക്രൈസ്തവർക്ക് നേരെ കടുത്ത മതപീഡനം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
- കായികരംഗം യുവജനങ്ങളുടെ മാനുഷിക-ആത്മീയ വളർച്ചയ്ക്ക് സഹായകമാകണം: ലെയോ പതിനാലാമൻ പാപ്പാ
- ഛത്തീസ്ഗഢിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ ക്രൈസ്തവ മതനേതാക്കൾക്ക് പ്രവേശനവിലക്ക്

