കേളകം : നവകേരള സദസ്സിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയ ഇന്നലെ രാവിലെ പത്തോടെ കേളകത്ത് മാവോയിസ്റ്റ് സംഘത്തെ കണ്ടുവെന്നു വിവരം. ഇരിട്ടിയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് കേളകം .ഇവിടെ മലയോര ഹൈവേയ്ക്കു സമീപം മാവോയിസ്റ്റുകൾ എത്തിയതായാണ് അറിയുന്നത് . അഞ്ചംഗ സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത് ബാവലിപ്പുഴയോരത്ത് പച്ചമരുന്ന് തിരയാൻ പോയ വീട്ടമ്മയാണ് . വൈകിട്ട് അഞ്ചോടെ ഇത്തരമൊരു സംഘത്തെ കണ്ടതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് ഇതേത്തുടർന്ന് പൊലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
ഇരിട്ടിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പോയ നെടുംപോയിൽ – മാനന്തവാടി റോഡിൽനിന്ന് 5 കിലോമീറ്റർ ദൂരത്താണ് മാവോയിസ്റ്റുകളെ കണ്ടുവെന്നു പറയുന്ന സ്ഥലം. സൈനികർ ധരിക്കുന്നതരം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് മാവോയിസ്റ്റുകൾ ധരിച്ചിരുന്നത്.
Trending
- വിയറ്റ്നാമീസ് വമ്പൻ വിൻഫാസ്റ്റ് ഇന്ത്യയിൽ
- ഒഡീഷയിൽ കന്യാസ്ത്രീയെ ആക്രമിച്ചു
- വടക്കന്‍ ജില്ലകളില്‍ മഴ സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്
- പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിൽ
- കെ റെയില്‍ പദ്ധതിക്ക് അനുമതി തേടി വീണ്ടും സര്‍ക്കാര്‍
- ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല_ഹൈക്കോടതി
- സ്വർഗ്ഗത്തെ ലക്ഷ്യം വച്ച് ജീവിക്കുവാനാണ് വിശ്വാസ പരിശീലനം_ ഡോ.ക്രിസ്തുദാസ്
- രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി