കൊല്ലം : ഏഴു നൂറ്റാണ്ടിന്റെ നിറവിൽ ചരിത്രപ്രഭയിൽ ശോഭിക്കുന്ന കൊല്ലം രൂപതയിൽ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെ എൽ സി എച്ച് എ ) രൂപതാ ഘടകം രൂപീകരിക്കുന്നു. കെ.ആർ.എൽ.സി.ബി.സി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന KLCHA, ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ഹെറിറ്റേജ് കമ്മീഷനുമായി സഹകരിച്ചാണ് പുതിയ ഘടകം രൂപീകരിക്കുന്നത്.ഇതിന്റെ ഭാഗമായി നവംബർ 21 ശനിയാഴ്ച കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള രക്തസാക്ഷി ബിഷപ്പ് കത്തലാനി സെന്ററിൽ ചരിത്ര സമ്മേളനം സംഘടിപ്പിക്കും. കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ റവ. ഫാ. ജോർജ് റോബിൻസൺ അധ്യക്ഷത വഹിക്കും.ഡോ. ചാൾസ് ഡയസ് (മുൻ എം.പി.), റവ. ഡോ. ജോൺ ബോസ്കോ, ഡോ. ഗ്രിഗറി പോൾ, ഇഗ്നേഷ്യസ് തോമസ്, ബേബി തദേവൂസ് ക്രൂസ്, നെൽസൺ എട്ടുരുത്തിൽ, മാർഷൽ ഫ്രാങ്ക്, മുതുകുളം അലക്സ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.രൂപതയുടെ ഏഴാം ശതാബ്ദിയോടനുബന്ധിച്ച് ചരിത്രപൈതൃക സംരക്ഷണത്തിനും പഠനത്തിനും ഗവേഷണത്തിനും കൂടുതൽ പ്രാധാന്യം നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള ചരിത്രാന്വേഷകർ, ചരിത്രവിദ്യാർഥികൾ, ചരിത്രസ്നേഹികൾ, ചരിത്രാധ്യാപകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Trending
- ബേബി ജോൺ മെമ്മോറിയൽ ടെക്നോളജി ആൻഡ് എജുക്കേഷൻ സെന്ററിൽ എഐ, റോബോട്ടിക്സ് കോഴ്സുകൾക്ക് തുടക്കമായി; ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു
- കൊല്ലം രൂപതയിൽ കെ എൽ സി എച്ച് എ രൂപത ഘടകം രൂപീകരിക്കുന്നു; ചരിത്ര സമ്മേളനം നവംബർ 21ന്
- പാവങ്ങൾക്കായുള്ള ആഗോള ദിനാചരണം; 1,500 പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു
- സന്യാസിനികൾക്കായി മിഷനറി അവബോധന പരിപാടി ‘മിസിയോ’ സംഘടിപ്പിച്ചു
- പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ; മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി ക്രിസ്ത്യൻ കൗൺസിൽ
- സമകാലിക സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത് കെ.എൽ.സി.ഡബ്ല്യു.എ സെമിനാർ
- വലിയവിള ക്രിസ്തുരാജ ഇടവകയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി
- ക്രൈസ്തവ പൈതൃകത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കി പാലപ്പൂർ ഹോളി ക്രോസ് ഇടവക

