ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇറാന് അമേരിക്കന്‍ സംഘര്‍ഷം പുനരാരംഭിച്ച ദിവസമാണ് മറീന നെമാതിന്റെ, ടെഹ്റാനിലെ തടവുകാരി എന്ന പുസ്തകം വായിച്ചത്. അതിനു മുമ്പൊരുദിവസം പുസ്തക ശാലയില്‍ വച്ച് കണ്ടമാത്രയില്‍ തന്നെ എന്നെ ആകര്‍ഷിച്ചതാണ് ഈ പുസ്തകം. അതിനാല്‍ കണ്ടമാത്രയില്‍ ഞാനത് വാങ്ങി.ആയിരത്തി തൊള്ളായിരത്തി എണ്‍പത് കാലഘട്ടത്തില്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ പ്രത്യേകിച്ച് ഇതര മത വിശ്വാസികളായ സ്ത്രീകള്‍ അനുഭവിച്ച നരകയാതനയുടെ നേര്‍ച്ചിത്രമാണ് മറീന നമുക്ക് മുമ്പില്‍ വരച്ചിടുന്നത്. ഇപ്പോഴും അതിനൊരു മാറ്റവും ഇല്ലെന്നാണല്ലോ അവിടെ നിന്നുള്ള വാര്‍ത്തകള്‍ നമ്മോട് പറയുന്നത്.തികഞ്ഞ ഏകാധിപതിയായിരുന്നെങ്കിലും പുരോഗമനവാദിയായിരുന്ന ഷാ ഭരണത്തിന് കീഴില്‍ നിന്നും അയത്തുള്ള ഖെമേനിയുടെ നേതൃത്വത്തിലുള്ള ശരിയത്ത് നിയമത്തിന് കീഴില്‍ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും വധശിക്ഷയടക്കമുള്ള സ്ത്രീവിരുദ്ധ നടപടികളുടെയും കൂട്ടക്കൊലകളുടെയും പ്രാകൃതാവസ്ഥ ഇപ്പോഴും തുടരുകയാണല്ലോ.അയത്തുള്ള ഖൊമേനി ഭരണത്തിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനായി ആഹ്വാനം ചെയ്തെന്ന കുറ്റം ചുമത്തിയാണ്കേവലം പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്നപ്പോഴാണ് മറീനയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി അറസ്റ്റ് ചെയ്യപ്പെട്ടത്. നിസഹായരായ ആ മാതാപിതാക്കളുടെ മുമ്പില്‍ നിന്നാണ് അവളെ മതഗാര്ഡുകള് പിടിച്ചു കൊണ്ടുപോയത്.തലസ്ഥാനത്തെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ അടയ്ക്കപ്പെട്ട അനേകം പെണ്‍കുട്ടികളിലും യുവതികളിലും ഒരാള്‍ മാത്രമായിരുന്നു അവള്. ജയിലില്‍ എത്തിയ പാടേ തന്നെ എല്ലാവരും ക്രൂരമായ ഭേദ്യത്തിനു വിധേയരായി..സ്ത്രീയുടെ കന്യകാവസ്ഥയില്‍ സ്ത്രീകള്‍ വധിക്കപ്പെടാന്‍ പാടില്ലെന്നും അതിനാല്‍ കൊല്ലുന്നതിനു മുമ്പ് അവരെ ബലാല്‍സംഗം ചെയ്ത് അവരുടെ കന്യകത്വം നശിപ്പിക്കുന്നൊരു സ്വഭാവം ഇറാന് മത ഭരണകൂടത്തിന്റെ രീതിയാണെത്രെ.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മെറീനയും കൂട്ടുകാരും കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ട ആ രാത്രി അലിയെന്ന പട്ടാള ഓഫീസര്‍,മത ഭരണകൂടത്തെ സ്വാധീനിച്ച് അവള്‍ക്ക് വിധിക്കപ്പെട്ട വധശിക്ഷ ജീവപര്യന്തമായി മാറ്റിയെടുക്കുന്നു. ഒരേ ഒരു നിമിഷത്തെ വ്യത്യാസത്തിലാണ് ഇത് സംഭവിക്കുന്നത്.മറീന ഇസ്ലാം മതം സ്വീകരിക്കുകയും അയാളെ വിവാഹം കഴിക്കുകയും വേണമെന്നുള്ളതാണ് അതിനുള്ള പ്രധാന വ്യവസ്ഥകള്‍, അവളെ കണ്ടമാത്രയില്‍ അലിക്ക് മറീനയോടു തോന്നിയ അന്ധമായ പ്രണയമായിരുന്നു അതിന്റെ കാരണം. വധശിക്ഷയില്‍ നിന്ന് മറീന ഒഴിവാക്കപ്പെട്ട അടുത്ത നിമിഷം തന്നെ അവളുടെ സഹതടവുകാരും കൂട്ടുകാരികളും വധിക്കപ്പെട്ടു. അല്ലെങ്കില്‍ അയത്തുള്ള ഖൊമേനി വിധിച്ച ശിക്ഷ നടപ്പാക്കപ്പെട്ടു. ശേഷം അലിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ മെറീനയെ ബലാല്‍സംഗത്തിന് സമമായ രീതിയിലൂടെയാണ് അലി കീഴടക്കുന്നത്. അവള് ഗര്‍ഭിണിയായിരിക്കെ, പട്ടാള ഉദ്യോഗത്തില്‍ നിന്നും രാജിവെച്ച അവളുടെ ഭര്‍ത്താവ്, കടുത്ത മതചിന്ത പേറുന്ന അയാളുടെ സഹപ്രവര്‍ത്തകരാല്‍ വധിക്കപ്പെടുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറീനയുടെ ഗര്‍ഭസ്ഥശിശുവും മരിക്കുന്നു.2007-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ഹ്യൂമന്‍ ഡിഗ്നിറ്റി അവാര്‍ഡ് നല്കി ആദരിച്ച മറീന, ഇന്നും അവസാനിക്കാത്ത മതവിദ്വേഷത്തിന്റെയും ജാതീയ ചിന്തകളുടെയും മതമൗലീകതയുടെയും വടുക്കളുമായി തന്റെ പുതിയ ജീവിതം കണ്ടെത്തി ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്നു.
Trending
- പത്തനാപുരം ഫൊറോന യുവജന സംഗമം ‘ARISE 2026’ സമാപിച്ചു
- പുനലൂർ രൂപതയുടെ ‘ലിഖിതം’ ബൈബിൾ ഡയറി 2027 പ്രകാശനം ചെയ്തു
- ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളുമായി ‘ക്രിസ്തു മഹോത്സവ് 26’ ഡിസംബർ 10-ന് ഡൽഹിയിൽ
- സിഡിപിഐ കേരള റീജിയന്റെ നേതൃത്വത്തിൽ കായികദിനവും വിവിധ ബാച്ചുകളുടെ സംഗമവും
- മൂലമ്പിള്ളി പുനരധിവാസം: 188 കുടുംബങ്ങളുടെ ഭൂമി വാസയോഗ്യമാക്കാൻ 2.68 കോടി രൂപ അനുവദിച്ചു
- ഷെവലിയർ ഇഗ്നേഷ്യസ് ഗൊൺസാൽവസിന് അനുമോദനം
- ആഗ
- അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍

