കൊടുങ്ങല്ലൂർ: ആരോഗ്യപരിരക്ഷാ സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം രൂപതയുടെ കിഡ്സും അപ്പോളോ ഡീലക്സ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പുറം കിഡ്സ് കാമ്പസിൽ നടന്ന ക്യാമ്പ് കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ ജയ്സൺ ടി.കെ ഉദ്ഘാടനം ചെയ്തു.കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി അധ്യക്ഷത വഹിച്ചു. കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, ബിനിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സൗജന്യ ആരോഗ്യപരിശോധനയും ചികിത്സാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ ആരോഗ്യസേവനങ്ങൾ ഒരുക്കിയിരുന്നു.

