മോണ്ടെവീഡിയോ:തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക പര്യടനത്തിന്റെ ആദ്യഘട്ടമായി ലെയോ പതിനാലാമൻ പാപ്പ ഉറുഗ്വേയിലെത്തി . 38 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു മാർപാപ്പ ഉറുഗ്വേ സന്ദർശിക്കുന്നത്. നവംബർ 6 വെള്ളിയാഴ്ച തലസ്ഥാനമായ മോണ്ടെവീഡിയോയിലെ കാരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയ്ക്ക് ഭരണാധികാരികളും സഭാ പ്രതിനിധികളും ചേർന്ന് ഊഷ്മള സ്വീകരണം നൽകി.രാജ്യത്തെ ഇൻഡിപെൻഡൻസ് ചത്വരത്തിൽ നടന്ന ആദ്യ ഔദ്യോഗിക പ്രഭാഷണത്തിൽ, ഉറുഗ്വേയുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ പൊതുനന്മ, മനുഷ്യന്റെ അന്തസ്സ്, കുടുംബമൂല്യങ്ങൾ, പരസ്പര സഹകരണം എന്നിവയ്ക്കുള്ള പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞു. സന്ദർശനത്തിന് ക്ഷണിച്ചവർക്കും പ്രസിഡന്റിന്റെ ഹൃദ്യമായ വാക്കുകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ ദുർബലരായ വിഭാഗങ്ങളുടെയും ഭാവിതലമുറയുടെയും സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും പാപ്പ ആഹ്വാനം ചെയ്തു. അധികാരം ജനങ്ങളിൽനിന്ന് ലഭിക്കുന്ന ഉത്തരവാദിത്വമാണെന്നും അത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ മാനിച്ചും പൊതുനന്മ ലക്ഷ്യമിട്ടും വിനിയോഗിക്കണമെന്നും രാഷ്ട്രീയനേതാക്കളെ ഓർമിപ്പിച്ചു.ഉറുഗ്വേയിലെ സന്ദർശനം പൂർത്തിയാക്കിയശേഷം നവംബർ 8ന് പാപ്പ അർജന്റീനയിലേക്ക് യാത്ര തിരിക്കും. നവംബർ 11 വരെ അർജന്റീനയിൽ പര്യടനം നടത്തുന്ന അദ്ദേഹം തുടർന്ന് നവംബർ 11 മുതൽ 17 വരെ പെറുവിലും അപ്പസ്തോലിക സന്ദർശനം നടത്തും.
Trending
- സിറിയയിലെ സേവനത്തിന് സിസ്റ്റർ ആനിക്ക് എസിഎൻ ധീരതാ പുരസ്കാരം
- കാലിഫോർണിയയിൽ 548 തടവുകാരുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റാൻ ഗവർണറുടെ നീക്കം
- മദ്യനയം ഉടൻ പ്രഖ്യാപിക്കണം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണം: വി.എം. സുധീരൻ
- 38 വർഷത്തിനുശേഷം ഉറുഗ്വേയിൽ പാപ്പ; ലെയോ പതിനാലാമന് ഊഷ്മള സ്വീകരണം
- അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്*
- കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി ഡോ. ജിജോ മാത്യു
- ബുഡാപെസ്റ്റ് സിംഫണിയും ഗുരുവിന്റെ സംഗീതവും
- മൂന്ന് സിനിമകള്, ഒരേ മാനുഷികാന്വേഷണം

