പെറു : ഫുട്ബോൾ മൈതാനങ്ങളിൽ വിസ്മയം തീർത്ത ലയണൽ മെസ്സിക്ക് ആദരവുമായി പെറുവിൽ പുതിയൊരു പുഷ്പം. തെക്കൻ പെറുവിലെ ആൻഡീസ് മലനിരകളിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് ‘സാക്രിവിയ മെസ്സി’ എന്ന പേരാണ് നൽകിയിരിക്കുന്നത്.
അർജന്റീനയുടെ നീലയും വെള്ളയും കലർന്ന ജഴ്സിയുടെ നിറങ്ങളോട് സാമ്യമുള്ളതാണ് പുഷ്പത്തിന്റെ ഇതളുകൾ. മെസ്സിയോടുള്ള ആരാധനയും സ്നേഹവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പേരെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഫുട്ബോൾ ലോകത്തെ നേട്ടങ്ങൾക്കപ്പുറം പ്രകൃതിയിലെ പുതിയൊരു കണ്ടെത്തലിലൂടെയും മെസ്സിയുടെ പേര് ശ്രദ്ധ നേടുകയാണ്. കായികരംഗത്തെ അതിരുകൾ കടന്ന് ആരാധകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരത്തിന്റെ ജനപ്രീതിക്ക് മറ്റൊരു ഉദാഹരണമായി ഈ പേരിടൽ മാറുന്നു.

