കോഴിക്കോട്: കെസിഎഫ് മലബാർ മേഖലാ നേതൃസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 10-ന് രാവിലെ 10ന് കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇടവക വികാരിയും കോഴിക്കോട് അതിരൂപതാ പാസ്റ്ററൽ കമ്മിറ്റി സെക്രട്ടറിയുമായ ഫാ. വില്യം രാജൻ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി. ഡയറക്ടർ ഫാ. സെബിൻ തൂമുള്ളി മുഖ്യപ്രഭാഷണം നടത്തി.കെസിഎഫ് മലബാർ മേഖലാ പ്രസിഡന്റ് ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. മേഖലയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃസംഗമം വിജയകരമായി സംഘടിപ്പിക്കുന്നതിനുമുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.പ്രകാശ് പീറ്റർ, ചാക്കോ കാളാംപറമ്പിൽ, നൈജു അറക്കൽ, രതീഷ് ആന്റണി, അലക്സ് താളുപ്പാടത്ത്, പ്രിൻസ് എന്നിവർ പ്രസംഗിച്ചു. ബിനു എഡ്വേർഡ് സ്വാഗതവും പ്രിൻസ് നന്ദിയും രേഖപ്പെടുത്തി.
Trending
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി
- കെഎൽസിഎ കളമശേരി മേഖലാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി
- കെഎൽസിഎ മലപ്പുറം മേഖലാ സമ്മേളനം സംഘടിപ്പിച്ചു
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികം: ‘ആത്മാവിൻ അഗ്നിയായ്’ മ്യൂസിക് ആൽബം പ്രകാശനം ചെയ്തു

