കൊല്ലം: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, സ്നേഹദീപം രക്തദാന സേന, ജസ്റ്റ് മൂവ് റണ്ണേഴ്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.മൈം, നൃത്തം തുടങ്ങിയ കലാപരിപാടികളിലൂടെ രക്തദാനത്തിന്റെ സന്ദേശം പകർന്ന ചടങ്ങിന്റെ ഉദ്ഘാടനം ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ നിർവഹിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക, സന്നദ്ധ രക്തദാതാക്കളെ ആദരിക്കുക, സുരക്ഷിതമായ രക്തലഭ്യത ഉറപ്പാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മുന്നേറാനും ആവശ്യകതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുമുള്ള ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ താത്പര്യമാണ് രക്തദാന സന്ദേശങ്ങളും കലാപരിപാടികളും ക്യാമ്പും വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. രൂപത അസോസിയേറ്റ് പിആർഒ ജോർജ് എഫ്. സേവ്യർ വലിയവീട്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അമൽ ഗിരിശങ്കർ, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ ഫെർഡിന മേരി, ആശുപത്രി പ്രോഗ്രാം കോർഡിനേറ്റർ സാബു ബെനഡിക്റ്റ് എന്നിവർ സംസാരിച്ചു.ജോയ് ആലുക്കാസ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ആലുക്കാസ് മാനേജർ അരുൺ കുമാർ, പിആർഒയും റിട്ടയേർഡ് എസ്.ഐയുമായ വിശ്വേശ്വരൻ പിള്ള, സ്നേഹദീപം രക്തദാന സേന കോർഡിനേറ്റർ ആന്റണി മരിയൻ, ജസ്റ്റ് മൂവ് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. ദീപ അശോക്, ബ്ലഡ് ഡോണർ വോളന്റിയർ നിധിൻ എം.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Trending
- കത്തോലിക്കാ വിശ്വാസ ജീവിതംഒരു ദൈവശാസ്ത്ര വീക്ഷണം
- ഇടത്തരക്കാര്‍ക്ക് ഇടമില്ലാത്ത ആശുപത്രികള്‍
- ലഹരിക്കെതിരെ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി
- ഫാ. ബിനു തോമസ് തുപ്പാശ്ശേരിക്ക് പുതിയ ചുമതലകൾ
- ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ രക്തദാന ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- ഓപ്പറേഷൻ തൂഫാൻ 2.0-ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരിവിരുദ്ധ സമിതി
- വയോജനങ്ങൾ അനുഭവസമ്പത്തിന്റെ നിറവാണ്: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- ബംഗാളി അച്ചനും, ഇരട്ടക്കുട്ടികളുടെ അച്ഛനും

