നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (എൻ ഐ ഡി എസ് ), ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (റ്റി ആർ ആർ എ ഐ എൻ ) എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ പതിനൊന്നാമത് ബാച്ച് ആരംഭിച്ചു.
18 മുതൽ 35 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി സെപ്റ്റംബർ 30ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിലാണ് ആരംഭിച്ചത്.എൻ ഐ ഡി എസ്ക മ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജ്മെന്റ് ഡയറക്ടർ മോൺ. ജോണി കെ. ലോറൻസ് ഉദ്ഘാടനം ചെയ്തു. എൻ ഐ ഡി എസ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ, പ്രോജക്ട് ഓഫീസർ മൈക്കിൾ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബിജു ആന്റണി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയരാജ്, പ്ലേസ്മെന്റ് ഓഫീസർ ജെറിൻ, അധ്യാപിക അഞ്ചന എന്നിവർ പ്രസംഗിച്ചു. സി.ബി.ആർ. കോ-ഓർഡിനേറ്റർ ശശികുമാർ, മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു.

