കൊച്ചി: ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിത്താസ്’ എന്നതിന്റെ പി.ഒ.സിയുടെ ഔദ്യോഗിക മലയാള പരിഭാഷയായ ‘മഹത്തായ മനുഷ്യരാശി’ പ്രകാശനം ചെയ്തു. പാലാരിവട്ടം പി.ഒ.സിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പ്രകാശനകർമ്മം നിർവഹിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ലെയോ പാപ്പയുടെ ക്രിയാത്മകമായ ഇടപെടലാണ് ചാക്രികലേഖനമെന്ന് ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു. തൊഴിലാളികളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന ലെയോ പതിമൂന്നാമൻ പാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തിന്റെ പാരമ്പര്യവും ഫ്രാൻസിസ് പാപ്പയുടെ ‘ഫ്രത്തെല്ലി തൂത്തി’ ഉൾപ്പെടെയുള്ള പ്രബോധനങ്ങളും തുടരുന്നതാണ് പുതിയ ചാക്രികലേഖനമെന്നും അദ്ദേഹം പറഞ്ഞു.
Trending
- സമൂഹമാധ്യമങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം
- പാപ്പയുടെ ലാറ്റിൻ അമേരിക്കൻ യാത്രയ്ക്ക് തുടക്കമായി
- ‘ലൗദാത്തോ സി’യുടെ പത്താം വാർഷികം; പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി വത്തിക്കാൻ
- പോർച്ചുഗൽ ജേഴ്സിയോട് വിടപറയാൻ റൊണാൾഡോ; രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
- സെൻസസ് വിവരശേഖരണത്തിൽ ഒബിസി കോളം ഉൾപ്പെടുത്താത്തത് അനീതി: കെഎൽസിഎ വരാപ്പുഴ അതിരൂപത
- മുനമ്പത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി ഭൂസംരക്ഷണ സമിതി
- എത്യോപ്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ; ശക്തമായ നടപടികൾ ആവശ്യപ്പെട്ട് മെത്രാൻ സമിതി
- അമേരിക്കയിലെ ഫിലിപ്പിനോ വൈദികരുടെ ദേശീയ സമ്മേളനത്തിന് സാൻഫ്രാൻസിസ്കോയിൽ തുടക്കം

