കണ്ണൂർ: സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കടന്നുവരണമെന്നും നന്മയും മൂല്യബോധവുമുള്ള സ്ത്രീകളുടെ മുന്നേറ്റം മികച്ചൊരു തലമുറയുടെ രൂപീകരണത്തിന് വഴിയൊരുക്കുമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ (കെ എൽ സി ഡബ്ല്യൂ എ ) പ്രസിദ്ധീകരിക്കുന്ന ‘മാഗ്നിഫിക്കാത്ത്’ ന്യൂസ് ലെറ്ററിന്റെ പ്രകാശനം കണ്ണൂർ ബിഷപ്സ് ഹൗസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യവും നേതൃത്വവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ബിഷപ് ചൂണ്ടിക്കാട്ടി. കെ എൽ സി ഡബ്ല്യൂ എ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാക്വലിൻ ജോബ്, ട്രഷറർ വിനു ഗിൽബർട്ട്, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. പോൾ എ. ജെ., കണ്ണൂർ രൂപത പ്രസിഡന്റ് ഷീജ വിൻസെന്റ്, ഫാ. ആൻസിൽ പീറ്റർ, സിസ്റ്റർ പ്രിൻസി എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ 12 ലാറ്റിൻ രൂപതകളിൽ നിന്നുള്ള കെ എൽ സി ഡബ്ല്യൂ എ എക്സ്ക്യൂട്ടീവ് ആംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

