കൊച്ചി: ലൂർദ് ആശുപത്രിയിൽ ‘ത്രില്ലോണം 2026’ എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ശിങ്കാരിമേളത്തിന്റെ താളത്തോടെ ആരംഭിച്ച ആഘോഷത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി.
റാംപ് വാക്ക്, തിരുവാതിര, ഡോക്ടർമാരുടെയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും ഓണപ്പാട്ടുകൾ, വിവിധ വിനോദ മത്സരങ്ങൾ, ആവേശകരമായ വടംവലി എന്നിവ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ലക്കി ഡ്രോയും നടത്തി.ഡോക്ടർമാരും ജീവനക്കാരും സജീവമായി പങ്കെടുത്തതോടെ ആഘോഷം കൂടുതൽ ആവേശകരമായി. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫെൽ കൊമരചാത്ത്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സോനു അംബ്രോസ്, ഫാ. സെബി വിക്ടർ, ഫാ. ബെവിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.വൈദികർ, ഡോക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

