കൊച്ചി: മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ന്, ഓഗസ്റ്റ് 19 ബുധനാഴ്ച, വാദം ആരംഭിക്കും.
ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡും വഖഫ് സംരക്ഷണവേദിയും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കുന്നത് ഹൈക്കോടതിക്ക് വിട്ടുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി.ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ഹർജികളും ഇതോടൊപ്പം ഹൈക്കോടതി പരിഗണിക്കും.

